ജനനതീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ഗുണാനുഭവങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ A എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരുടെ സ്വഭാവ സവിശേഷതകൾ അറിയാം.
A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള വ്യക്തികള്‍ നല്ല ഗുണങ്ങളാലും ചിന്തകളാലും അനുഗ്രഹീതരാണ്, പക്ഷേ അവര്‍ അതിവൈകാരികതയുള്ളവരാകാന് സാധ്യതയുണ്ട്. ഇവര്‍ക്ക് നോതാവാകാനുള്ള കഴിവ് ജന്മസിദ്ധമാണ്. തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ സമഗ്ര സമീപനം സ്വീകരിച്ചേക്കും ആത്മവിശ്വാസമുളളവരും നേതൃഗുണമുള്ളവരുമാണ്. പരിഹാരം: സൂര്യ ഭാഗവാന് ജലം സമര്‍പ്പിക്കുക, ഭാഗ്യ നിറങ്ങള്‍: മഞ്ഞ, നീല
B എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള വ്യക്തികള്‍ നല്ല ചിന്തകള്‍ ഉള്ളവരായിരിക്കും. ചര്‍ച്ചകളില്‍ പങ്കെടുക്കാൻ തത്പരരായിരിക്കും ഇക്കൂട്ടർ, ഒരിക്കലും മറ്റുള്ളവരോട് തര്‍ക്കിക്കില്ല. ഇത്തരക്കാര്‍ അന്തര്‍മുഖരായിരിക്കും. സമ്പന്നമായ ഒരു സാങ്കല്‍പ്പിക ലോകത്തായിരിക്കും ഇവര്‍ കൂടുതല്‍ സമയവും ചെലവഴിക്കുക. സ്വയം അറിവ് വളര്‍ത്തിയെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടേക്കാം. പരിഹാരം: ശിവ ഭഗവാന് പാല് അഭിഷേകം നടത്തുകയും ചന്ദ്ര ഗ്രഹ മന്ത്രം ജപിക്കുകയും വേണം. ഭാഗ്യ നിറം: ആകാശനീല.
മൊബൈൽ ന്യൂമറോളജി
ഭാഗ്യ അക്ഷരം എന്നപോലെ തന്നെ മൊബൈല്‍ ന്യൂമറോളജിയും ഇന്ന് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മൊബൈല്‍ ന്യൂമറോളജിയില്‍ ആറ് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചറിയാം. നിങ്ങളുടെ ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്ന നമ്പറാണിത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായിക്കാനുള്ള മനോഭാവം, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, എല്ലാവരോടും അടുപ്പം ഉണ്ടാക്കുക എന്നിവയെല്ലാം ഈ നമ്പറിന്റെ പ്രത്യേകതയാണ്.
മൊബൈൽ നമ്പറിൽ 6 എന്ന സംഖ്യ ഒരിക്കല്‍ മാത്രം ഉള്ളവർ കുടുംബത്തില്‍ സ്നേഹം കൊണ്ടുവരുന്നവരാണ്. ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തവും കഴിവും ഇക്കൂട്ടര്‍ക്കുണ്ടാകും. അവര്‍ എല്ലാവരുടെ കാര്യത്തിലും ആശങ്കപ്പെടുകയും ചുറ്റുമുള്ള ആളുകളെ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള മാതാപിതാക്കളുടെ എല്ലാ കടമകളും നിറവേറ്റുന്നവരായിരിക്കും.
നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ആറ് എന്ന സംഖ്യ രണ്ട് തവണ ഉണ്ടെങ്കില്‍, ഒരു മാറ്റം ആവശ്യമാണ്, കാരണം അത് ആ വ്യക്തിയെ കൂടുതല്‍ വിഷമിപ്പിക്കും. അത്തരക്കാര്‍ എപ്പോഴും തന്റെ മക്കളെക്കുറിച്ച് ഉത്കണ്ഠാകുലരായിരിക്കും. മാത്രമല്ല അവരെ ഉത്തരവാദിത്തമുള്ളവരും സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ളവരുമാക്കുകയും വേണം.
നമ്പര്‍ 6 മൂന്ന് തവണ ഉണ്ടെങ്കില്‍: ഇത് ആപത്തിന്റെ സൂചനയാണ് നല്‍കുന്നത്. അവര്‍ മാനസികമായി അസ്വസ്ഥരും തങ്ങളുടെ സാമൂഹിക പ്രതിച്ഛായയെ കുറിച്ച് ആകുലപ്പെടുന്നവരും ആയിരിക്കും. അത്തരക്കാര്‍ നെഗറ്റീവ് ആയി ചിന്തിക്കുന്നവരാകും. അത്തരം ആളുകള്‍ ഒരിക്കലും പ്രാക്ടിക്കല്‍ ആയിരിക്കില്ല. അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.
നമ്പര്‍ 6 നാലോ അതിലധികമോ തവണ ഉണ്ടെങ്കില്‍: ഇത്തരക്കാര്‍ കൂടുതല്‍ ആക്ടീവായി ഇരിക്കുകയോ അല്ലെങ്കില്‍ ഒട്ടും ആക്ടീവ് അല്ലാതിരിക്കുകയോ ചെയ്യാം. അത്തരം ആളുകള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രശ്നമായി മാറും. അവര്‍ ചുറ്റുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കില്ല, ദൈനംദിന ജീവിതത്തില്‍ നന്നായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.