• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Jan 15 | നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം C ആണോ ? സ്വഭാവ സവിശേഷതകൾ അറിയാം

Numerology Jan 15 | നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം C ആണോ ? സ്വഭാവ സവിശേഷതകൾ അറിയാം

ഇംഗ്ലീഷ് അക്ഷരമാലയിലെ C എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരുടെ സ്വഭാവ സവിശേഷതകൾ അറിയാം

 • Share this:

  ജനന തീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി ചിലർ കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ഗുണാനുഭവങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ C എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരുടെ സ്വഭാവ സവിശേഷതകൾ അറിയാം.

  C എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകളുടെ സ്വഭാവം സാധാരണ നിലയ്ക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇവർ മറ്റുള്ളവരുടെ സ്വാധീനത്താൽ പെട്ടെന്ന് വഴങ്ങുന്നവരായി ആണ് കണക്കാക്കപ്പെടുന്നത്. പൊതുവെ ശാഠ്യ സ്വഭാവം പ്രകടിപ്പിക്കില്ല. തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ അവർ ഏതറ്റം വരെയും പോകാൻ തയാറാകും. എന്നാൽ അവർ അവരിലെ നന്മയും ആദർശവും മുറുകെ പിടിക്കും.

  അവർ ബുദ്ധികൂർമ്മത ഉള്ളവരും സൂക്ഷമദൃഷ്ടിക്കാരുമായിരിക്കും, അത് അവർക്ക് ഭാവിയിലേക്കുള്ള കാഴ്ച നൽകുന്നു. ഭാവിയെ സംബന്ധിച്ച കാഴ്ചപാട് ലക്ഷ്യം നിർണ്ണയിക്കുന്നതിൽ അവരെ സഹായിക്കും. പേരിന്റെ ആദ്യ അക്ഷരമായി C വരുന്ന ആളുകൾക്ക് എല്ലായ്‌പ്പോഴും പതിവ് രീതികളെക്കാൾ ഇഷ്ട്ടം ക്രിയാത്മകമായ രീതിയിൽ കാര്യങ്ങളെ സമീപിക്കാനാണ്. അവർക്ക് ഒരേ സമയം കൃത്രിമത്വമുള്ളവരാകാനും കഴിവുണ്ടാകും. അവർ മാനസികമായി ഉണർന്നിരിക്കുന്നവരായതിനാൽ തന്നെ തർക്കങ്ങളിൽ അവരെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്.

  അവർ എങ്ങനെയുള്ള സാഹചര്യങ്ങളേയും നേരിടാൻ കഴിയുന്നവരും, അത് തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്നു, പക്ഷേ ഏത് വിജയവും അത് സമാധാനവും സമൃദ്ധിയും നൽകുന്നതുവരെ ആ വിജയം അത്ര തൃപ്തികരമല്ല എന്ന വസ്തുത അവർ എല്ലായ്‌പ്പോഴും ഓർമ്മിക്കണം. ദോഷപരിഹാരം : രാവിലെ നെറ്റിയിൽ ചന്ദനം ചാർത്തുക. ഭാഗ്യ നിറങ്ങൾ : ഓറഞ്ചും വയലറ്റും.

  D എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകൾ ആത്മവിശ്വാസമുള്ളവരും സ്വയം നിയന്ത്രണം ഉള്ളവരുമായിരിക്കും. ഇത് അവരെ വലിയ വിജയത്തിലേക്ക് നയിക്കും. ഏത് ഉയരത്തിലേക്കും പോകാൻ കഴിയുന്ന ഒരു ഭാഗ്യ അക്ഷരമാണിത്. ഇവർ പൊതുവിൽ സർഗ്ഗാത്മകതയുള്ളവരും അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റാൻ കഴിവുള്ളവരുമാകും.

  അവർ ലക്ഷ്യബോധമുള്ളവരായിരിക്കും അത് കൊണ്ട് തന്നെ സമൃദ്ധി ആസ്വദിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. വാക്കുകളിൽ മിതത്വം പാലിക്കുന്നവരാകും, എന്നാൽ ഇക്കൂട്ടർ മികച്ച നേതാക്കളും വിൽപ്പനക്കാരുമാകും. അവർ സത്യത്തെക്കുറിച്ച് ബോധവാന്മാരാണ്, അതിൽ നിന്ന് വ്യതിചലിക്കില്ല, സത്യത്തിന്റെ പാതയിൽ തുടരാൻ മറ്റുള്ളവരെ സൗമ്യമായി പ്രേരിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരെ ബഹുമാനിക്കുന്നവരാകും, തങ്ങൾക്കും ബഹുമാനം കിട്ടണമെന്ന് അവർ ആഗ്രഹിക്കുന്നു.

  അവർ സമൂഹത്തിൽ ഏറ്റവും ഉയർന്ന സ്ഥാനവും ജോലിസ്ഥലത്ത് മാന്യമായ സ്ഥാനവും വഹിക്കുന്നവരാണ്. ഇവരുടെ നർമ്മബോധം ആകർഷണീയമാണ്, അതിനാൽ അവർ എല്ലായ്‌പ്പോഴും ആൾക്കൂട്ടത്തിൽ ആകർഷണീയരായി മാറാറുണ്ട്. ഇത് അവർക്ക് സ്വയം ഒരു ആത്മാഭിമാനം തോന്നാൻ ഇടയാക്കുന്നു. ദോഷപരിഹാരം : നിങ്ങളുടെ ചുറ്റുപാടും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക. ഭാഗ്യ നിറങ്ങൾ : നീലയും ചാരനിറവും

  Published by:Vishnupriya S
  First published: