ഉന്നത വിദ്യാഭ്യാസം നേടാൻ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1, 4, 8, 9 എന്നീ അക്കങ്ങള്‍ ഉണ്ടായിരിക്കണം.
1 എന്ന സംഖ്യ ക്രിയേറ്റീവ് മനോഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ ഗവേഷണ മേഖലയില്‍ വേണ്ട അന്വേഷണ മനോഭാവത്തെയും മികച്ച ആശയവിനിമയത്തെയും ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നത് അറിവുകളെ മാര്‍ക്കിന്റെ രൂപത്തില്‍ വിലയിരുത്തുന്നതാണ്. അതുകൊണ്ട് പഠിക്കുന്ന വിഷയത്തെ അറിയുക എന്നത് പരമപ്രധാനമാണ്. നിങ്ങളുടെ വിഷയത്തെ എഴുതിയോ അവതരിപ്പിച്ചോ മികച്ച മാര്‍ക്ക് നേടാന്‍ സഹായിക്കുന്ന സംഖ്യയാണ് ഒന്ന്.
4 എന്ന സംഖ്യ നിങ്ങളുടെ വ്യത്യസ്തമായ സ്വഭാവത്തെയാണ് കുറിക്കുന്നത്. വ്യത്യസ്ത കോണുകളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിനെ ഈ സംഖ്യ പ്രതിനിധീകരിക്കുന്നു. വളരെ ആകാംഷ നിറഞ്ഞ സ്വഭാവമായിരിക്കും ഈ വ്യക്തിയ്ക്ക്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ആകാംഷയുണ്ടാകും. പോസിറ്റീവ് മനോഭാവം, ശാസ്ത്രവാബോധം, കഠിനാധ്വാനം, എന്നിവ നിങ്ങളില്‍ ഉണ്ടാകാന്‍ ഈ സംഖ്യ കാരണമാകും. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലമായിരിക്കും.
8 എന്ന സംഖ്യ അറിവിനെയും വിദ്യാഭ്യാസത്തെയും സൂചിപ്പിക്കുന്നു. വളരെ ചിട്ടയായ രീതിയില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നു.
9 എന്ന സംഖ്യ നിങ്ങളുടെ ബുദ്ധിപരമായ കഴിവുകളെയാണ് സൂചിപ്പിക്കുന്നത്. അസാധാരണമായ ഓര്‍മ്മ ശക്തി തുടങ്ങിയ സകല കഴിവുകളും ഈ സംഖ്യ നിങ്ങള്‍ക്ക് നല്‍കും. ഗാഢമായി ചിന്തിക്കുന്നയാളായിരിക്കും നിങ്ങള്‍. അതുകൂടാതെ സംവാദങ്ങളില്‍ വിജയിക്കാനും ഈ സംഖ്യ സഹായിക്കുന്നു.
ഈ സംഖ്യകള്‍ ജനനത്തീയതിയില്‍ ഉള്ള വ്യക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശോഭിക്കാന്‍ കഴിയും. കൂടാതെ വിദേശപഠനത്തിന് ശ്രമിക്കുന്നവര്‍ക്കും കാര്യങ്ങൾ അനുകൂലമാകും. എന്നാൽ ഈ സംഖ്യകള്‍ നിങ്ങളുടെ ജനനത്തീയതില് ഇല്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല. അവ നിങ്ങളുടെ മൊബൈല്‍ സീരീസില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ലോകം മുഴുവനുമായി ആശയവിനിമയം ചെയ്യാന്‍ സഹായിക്കുന്നവയാണ് മൊബൈല്‍. അതുകൊണ്ട് തന്നെ ഈ സംഖ്യകളെ മൊബൈല്‍ സീരിസില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളില്‍ പോസിറ്റീവ് മനോഭാവമുണ്ടാക്കും. അതിനാല്‍ അനുകൂല ഗ്രഹങ്ങളുടെ ഫലപ്രാപ്തിയ്ക്കായി ഈ നമ്പറുകൾ മൊബൈല്‍ സീരിസിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക.
1. യാചകര്‍ക്ക് അരി ദാനം ചെയ്യുക.
2. തുളസിച്ചെടിയ്ക്ക് മുന്നില്‍ ദീപം തെളിയിച്ച് ഗുരുമന്ത്രം ജപിക്കുക.
3. സൂര്യഭഗവാന്റെ ചിത്രം പതിച്ച ലോക്കറ്റ് ധരിക്കുക.
4. ഉറങ്ങുന്നതിന് മുമ്പ് ചുവന്ന മഷി പേന കൊണ്ട് നിങ്ങളുടെ ആഗ്രഹം എഴുതി സൂക്ഷിക്കുക.
5. മാംസാഹാരം, മദ്യം, പുകയില, ലെതര്‍ എന്നിവ ഒഴിവാക്കുക.
6. ക്ഷേത്രത്തില്‍ രണ്ട് നാളികേരവും കുങ്കുമവും ദാനം ചെയ്യുക
7. എല്ലാ ദിവസവും നിങ്ങളുടെ ഗുരുവിന് മുന്നിലും തുളസിത്തറയിലും ദീപം തെളിയിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.