• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special | നിങ്ങളുടെ ജനനതീയതിയിൽ മൂന്ന് എന്ന സംഖ്യയുണ്ടോ? കാത്തിരിക്കുന്ന സൗഭാഗ്യങ്ങൾ അറിയാം

Numerology Special | നിങ്ങളുടെ ജനനതീയതിയിൽ മൂന്ന് എന്ന സംഖ്യയുണ്ടോ? കാത്തിരിക്കുന്ന സൗഭാഗ്യങ്ങൾ അറിയാം

ഗുരു എന്ന് വിളിക്കപ്പെടുന്ന വ്യാഴവുമായാണ് ഈ സംഖ്യയിൽ ജനിച്ചവർക്ക് ബന്ധമുള്ളത്.

 • Share this:
  ജനനത്തീയത്തിയിൽ 3 എന്ന സംഖ്യ ഉൾപ്പെട്ടവർ വളരെയധികം കഴിവുള്ളവരും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരുമായിരിക്കും. അവരുടെ കഴിവ് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും പ്രകടിപ്പിക്കണമെന്നും അവർക്ക് നന്നായി അറിയാമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് അവർക്കുണ്ടാവും. അതിനുള്ള അപാരമായ പാടവവും ശക്തിയും എപ്പോഴും കൂടെയുണ്ടാവും.

  ഗുരു എന്ന് വിളിക്കപ്പെടുന്ന വ്യാഴവുമായാണ് ഈ സംഖ്യയിൽ ജനിച്ചവർക്ക് ബന്ധമുള്ളത്. അതിനാൽ അവർ അവരുടെ ഗുരു, മാതാവ്, അധ്യാപകർ, പരിശീലകർ, ഉപദേഷ്ടാവ് എന്നിവരുടെ അപാരമായ ശക്തിയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് മികച്ച കായികതാരം, അധ്യാപകർ, ഫൈനാൻസിയേഴ്സ്, കലാകാരന്മാർ, പാചകക്കാർ എന്നിവരൊക്കെ ആകാൻ സാധിക്കും.

  ഭാഗ്യ നിറങ്ങൾ: ഓറഞ്ച്, ചുവപ്പ് വയലറ്റ്
  ഭാഗ്യ ദിനം: വ്യാഴം, തിങ്കൾ
  ഭാഗ്യ നമ്പർ: 3, 2

  ശോഭിക്കുന്ന മേഖലകൾ
  ഏത് സ്ഥലത്ത് ചെന്നാലും നിങ്ങൾ മറ്റുള്ളവർക്കെല്ലാം ആകർഷണം തോന്നുന്ന തരത്തിലുള്ള ഒരാളായിരിക്കും. യുക്തിഭദ്രമായി പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും. ഭാഷയിൽ നല്ല നൈപുണ്യമുള്ളവരാകും. സാമൂഹ്യമായി ആളുകളുമായി ബന്ധപ്പെട്ട് ഇടപെടാൻ വളരെയധികം ഇഷ്ടപ്പെടുകയും സർഗാത്മക മേഖലകളിൽ പ്രവർത്തിക്കാൻ വലിയ താൽപര്യം കാണിക്കുകയും ചെയ്യും.

  പല തവണ ചിന്തിച്ച് ഉറപ്പിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. ആത്മീയ മേഖലകളിൽ താൽപര്യം ഉള്ളവരായിരിക്കും. പുതിയ അറിവ് ലഭിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉള്ളവരാണ്. കൂട്ടത്തിലുള്ള ആളുകളെ എപ്പോഴും പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും. അവർ മാതൃകയായി കാണുന്നത് ഇത്തരക്കാരെ ആയിരിക്കും. പുതിയ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരും എപ്പോഴും എന്തെങ്കിലും പഠിക്കുന്നവരും ആയിരിക്കും. മറ്റുള്ളവർക്ക് ആസ്വാദനം തോന്നുന്ന തരത്തിലായിരിക്കും നിങ്ങളുടെ പല പ്രകടനങ്ങളും. ആളുകൾക്ക് ബഹുമാനം തോന്നുന്ന വ്യക്തിത്വത്തിന് ഉടമയായിരിക്കും. സ്വന്തം കഴിവ് എവിടെ പ്രകടിപ്പിക്കണമെന്ന് നന്നായി അറിയാം.

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്. സ്വന്തം ഊർജ്ജം അനാവശ്യമായി കളയുന്നവരാകും നിങ്ങൾ. ജീവിതത്തിൽ ഒരു സുപ്രധാനലക്ഷ്യം മുന്നിൽ വെയ്ക്കുന്നത് നല്ലതാണ്. ബന്ധങ്ങളിൽ അതിവൈകാരികമായി ഇടപെട്ടേക്കും. ശാരീരിക ബുദ്ധിമുട്ടുകൾ പോലും മറന്ന് ലക്ഷ്യം കൈവരിക്കാനായി പ്രവർത്തിക്കരുത്.

  തിരഞ്ഞെടുക്കേണ്ട കരിയർ:
  ഡിസൈനിംഗ്, അധ്യാപനം, കണ്ടൻറ് റൈറ്റ‍ർ, കലാകാരന്മാർ, സിഎക്കാ‍ർ, സംഗീതജ്ഞർ, പത്രപ്രവർത്തനം, രാഷ്ട്രീയം, അഭിഭാഷകർ, കൺസൾട്ടൻസി മേഖലയിലെ ജോലി, ഓഡിറ്റിംഗ്, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലെ ജോലി തിരഞ്ഞെടുക്കുന്നത് അനുകൂലമാകും.

  ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക.

  ചെയ്യേണ്ട കാര്യങ്ങൾ:

  • തുളസി നടുന്നതിന് മുമ്പ് ഒരു ദീപം കത്തിച്ച് ഗുരു മന്ത്രം ജപിക്കുക.

  • ജോലിസ്ഥലത്ത് നിങ്ങളുടെ ചില ടീമംഗങ്ങളുടെ പ്രവ‍ൃത്തികൾ നിങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അവരോട് പരമാവധി ജാഗ്രത പാലിക്കുക.

  • നിങ്ങളുടെ വസ്‌തുക്കളും ആഭരണങ്ങളും ശ്രദ്ധയോടെ പരിപാലിക്കുക.

  • നെറ്റിയിൽ ചന്ദനമോ കുങ്കുമമോ തൊടുന്നത് നിങ്ങൾക്ക് എപ്പോഴും ഗുണം ചെയ്യും.

  • വീടിന്റെ വടക്കുവശത്തെ ഭിത്തിയിൽ ഒരു മരം കൊണ്ടുള്ള സാധനം വയ്ക്കുക.

  Published by:Jayesh Krishnan
  First published: