നിങ്ങള് തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ അനുയോജ്യരായവരുടെ ജനനത്തീയതിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
നിങ്ങൾക്ക് നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കിൽ സംഖ്യാശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കിൽനിങ്ങളുടെ ജനന തീയതിയിൽ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങൾ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ സർഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സർഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീർക്കുന്നവരുമായിരിക്കും ഇക്കൂട്ടർ.
ഒന്ന് എന്ന സംഖ്യ നിങ്ങളെ മികച്ച രീതിയിൽ ആശയവിനിമയം നടത്താനും ഫലപ്രദമായി കാര്യങ്ങൾ പ്രകടിപ്പിക്കാനും സഹായിക്കും. ശരിയായി ആശയവിനിമയം നടത്താൻ അറിയാത്ത ഒരാൾക്ക് പ്രവചന ശക്തിയുണ്ടെങ്കിൽപ്പോലും ശരിയായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാർ യുദ്ധക്കളത്തിലെ ആയുധമില്ലാത്ത സൈനികനെപ്പോലെയാണ്.
4 എന്ന സംഖ്യ അച്ചടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് നിങ്ങളെ ശരിയായ ആസൂത്രണത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഈ സംഖ്യ നിങ്ങളെ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നു. അത് നിങ്ങളെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കാനും വളരെ ശക്തമായ ആന്തരിക ബോധം വികസിപ്പിക്കാനും സഹായിക്കും. ഈ സംഖ്യ ജനനത്തീയതിൽ ഉള്ളവർ നിഗൂഢ ശാസ്ത്രത്തിൽ തത്പരരായിരിക്കും.
6 എന്ന സംഖ്യ ബുദ്ധിയെയും കരുതലിനെയുമാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ സ്വാധീനിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഇത് നിങ്ങളെ നിങ്ങളുടെ തൊഴിലിൽ വിജയിപ്പിക്കുകയും പ്രശസ്തനാക്കുകയും ചെയ്യുന്നു. ഈ ഗുണം ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് വളരെ ഗുണം ചെയ്യുകയും ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത് അവരുടെ കഴിവ് തെളിയിക്കാൻ അനന്തമായ അവസരങ്ങളും നൽകുന്നു.
7 എന്ന സംഖ്യ ആത്മീയതയെയാണ് സൂചിപ്പിക്കുന്നത്. മനസ്സമാധാനം പകരുന്ന സംഖ്യയാണിത്. അത് നിങ്ങളെ ദൈവത്തിൽ അകമഴിഞ്ഞ് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരിൽ മതിപ്പ് ഉണ്ടാക്കാൻ കഴിയുന്നവരായിരിക്കും ഇവർ. നിഗൂഢ ശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയായിരിക്കും ഇത്. ഏഴ് എന്ന സംഖ്യ ജനനത്തീയതിയിൽ ഉള്ളവർ വളരെ വിശ്വസ്തരായിരിക്കും.
നിങ്ങളുടെ ജനനത്തീയതിയിൽ മുകളിൽ പറഞ്ഞ സംഖ്യകൾ ഇല്ലാതിരിക്കുകയും നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ നമ്പറുകൾ ഉൾക്കൊള്ളുന്ന ഒരു മൊബൈൽ നമ്പർ തിരഞ്ഞെടുക്കുക.
ഭാഗ്യ നിറങ്ങൾ: ഓറഞ്ച്
ഭാഗ്യ സംഖ്യകൾ: 6, 7
ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ രണ്ട് നാളികേരവും കുങ്കുമവും ദാനം ചെയ്യുക. എല്ലാ ദിവസവും നിങ്ങളുടെ ഗുരുവിന് മുന്നിലും തുളസിത്തറയിലും ദീപം തെളിയിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.