ഇവർ ക്രിയേറ്റിവിറ്റിയും അറിവും ബുദ്ധിയുമുള്ളവരും ജീവിതത്തിൽ സന്തോഷമുള്ളവരുമായിരിക്കും. അവർ മറ്റുള്ളവരെയും സന്തോഷിപ്പിക്കുന്നു. സംഗീതം, നൃത്തം പോലെയുള്ള അവരുടെ സൃഷ്ടിപരമായ താൽപര്യങ്ങൾ പിന്തുടരുന്നതോടൊപ്പം കരിയറിൽ തങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടാൻ ഇവർ കഠിനമായി പരിശ്രമിക്കും. ഇവർക്ക് ആത്മീയ കാര്യങ്ങളിലും താത്പര്യം തോന്നും. അവരുടെ ഗുരുവിൽ നിന്നോ ഉപദേശകനിൽ നിന്നോ ഉള്ള മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇവർക്ക് പേരും പ്രശസ്തിയും ലഭിക്കും.
ഇക്കൂട്ടർ വലിയ സാമൂഹ്യ ബന്ധങ്ങൾ ഉള്ളവരുമാണ്. ഇവർ വേഗത്തിൽ സുഹൃത്തുക്കളെ സമ്പാദിക്കുന്നു. ഇവർ മികച്ച കേൾവിക്കാരും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവരെ സഹായിക്കുന്നവരും ആയിരിക്കും. എന്നാൽ ചിലപ്പോഴൊക്കെ അവർ സ്വന്തം ഭാവനാ ലോകത്ത് ആയിരിക്കും. എല്ലാ കാര്യങ്ങളും മനസിലാക്കാനുള്ള കഴിവ് അവർക്കുണ്ട്. ഇവരുടെ സംസാര ശൈലിയും ജനശ്രദ്ധ ആകർഷിക്കും.
കരിയറും സമ്പാദ്യവും
മൂന്ന് എന്ന ജന്മസംഖ്യയിൽ ജനിച്ചവർക്ക് 2023 വളരെ നല്ല വർഷമാണ്, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും. ഇവർക്ക് നിരവധി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയും. അത് കരിയറിനും വളർച്ചയ്ക്കും സഹായിക്കും. വലിയ കമ്പനികളുമായുള്ള സഹകരണത്തിലൂടെ ഉയർന്ന ലാഭം നേടാനാകും. പങ്കാളിത്ത സ്ഥാപനങ്ങൾ നടത്തുന്നവർക്കും നേട്ടമുണ്ടാകും.
ബിസിനസ് ഇടപാടുകളിൽ മറ്റുള്ളവർക്ക് കൈകടത്താൻ അവസരം നൽകാതിരിക്കുക. സമ്പത്ത് വർദ്ധിക്കാൻ സാധ്യതയുണ്ട്. 2023 പണം സമ്പാദിക്കാനും ജോലിയിൽ പ്രമോഷനുകൾക്കായി അപേക്ഷിക്കാനും സാധിക്കുന്ന വർഷമായിരിക്കും.
പ്രണയം, കുടുംബം, വിവാഹം
മൂന്ന് എന്ന ജന്മസംഖ്യയിൽ ജനിച്ചവർ 2023 ൽ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ദമ്പതികൾ തമ്മിലും പ്രണയിക്കുന്നവർ തമ്മിലും പരസ്പരം എന്തും തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാകണം. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവരുടെ അഭിപ്രായങ്ങളഉം മാനിച്ച് സന്തോഷത്തോടെ ജീവിക്കുക. പ്രണയിക്കുന്നവർ തമ്മിലുള്ള തർക്കങ്ങൾ ചിലപ്പോൾ വേർപിരിയലിലേക്ക് നയിച്ചേക്കാം. അതിനാൽ ജാഗ്രതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. ദമ്പതികൾ കഴിഞ്ഞ കാലത്തെക്കുറിച്ച് കൂടുതലായി ചർച്ച ചെയ്യുന്നതിനും പരാതികൾ പറയുന്നതിനും പകരം ഭാവി ആസൂത്രണം ചെയ്യുന്നതിനായി കൂടുതൽ സമയം ചെലവഴിക്കണം
തെറ്റിദ്ധാരണകൾ പറഞ്ഞ് തിരുത്തുക. പരസ്പരം വിശ്വസിക്കുകയും ബഹുമാനിക്കുകയും വേണം. 2023 ൽ പങ്കാളികളുമായി എന്തെെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ തന്നെ തുടർന്നുള്ള വർഷങ്ങളിൽ അതെല്ലാം ഇല്ലാതായി കുടുംബ ബന്ധങ്ങൾ ദൃഢമാകും.
2023 ൽ ചെയ്യേണ്ട പരിഹാരങ്ങൾ
1. കരിയറിലെ തടസങ്ങൾ നീക്കാൻ എന്നും രാവിലെ ഒരു തുളസിയില വായിലിട്ടു ചവക്കുക
2. ഭാഗ്യം വർധിപ്പിക്കാൻ എപ്പോഴും നിങ്ങളുടെ ബാഗിൽ കുറച്ച് അരി സൂക്ഷിക്കുക
ഭാഗ്യ നിറം – മഞ്ഞ, വയലറ്റ്
ഭാഗ്യ നമ്പറുകൾ – 1, 3
ഭാഗ്യ ദിശ – വടക്ക്-കിഴക്ക്, കിഴക്ക്
ഭാഗ്യ ദിനം – വ്യാഴം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.