• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology| നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? സംഗീത മേഖലയിൽ തിളങ്ങും

Numerology| നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? സംഗീത മേഖലയിൽ തിളങ്ങും

നിങ്ങൾക്ക് അനുയോജ്യമായ പ്രൊഫഷനെപ്പറ്റി സംഖ്യാശാസ്ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. സംഗീതമേഖലയിൽ ശോഭിക്കാൻ അനുയോജ്യരായവരുടെ ജനനത്തീയതിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • Share this:

    സംഗീത മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ജനനത്തീയതിൽ നേരിട്ടോ അല്ലാതെയോ 1, 2,3,6, 9 എന്നീ സംഖ്യകൾ ഉണ്ടായിരിക്കുമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്.

    ഒന്ന് എന്ന സംഖ്യ മികച്ച ഒരു പ്രൊഫഷൻ നിങ്ങൾക്ക് ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. അവസരങ്ങളുടെ ഒരു ലോകം നിങ്ങൾക്ക് മുന്നിൽ തുറന്നിടുമെന്നാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്. നിങ്ങളുടെ വികാരങ്ങൾ ശബ്ദത്തിലൂടെ നിരവധി ഹൃദയങ്ങൾ കീഴടക്കുമെന്നും പറയുന്നു.

    2 എന്ന സംഖ്യ നിങ്ങളുടെ എണ്ണമറ്റ കഴിവുകളെയാണ് സൂചിപ്പിക്കുന്നത്. വളരെയധികം പ്രചോദനം നൽകുന്ന സംഖ്യയാണ് ഇത്. നിങ്ങളുടെ ഉപബോധ മനസ്സിൽ നിന്ന് തന്നെ പ്രചോദനമുണ്ടാകുന്നു. ഈ ലോകവുമായി ഒരു ആത്മബന്ധവും നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ചിന്തകളെപ്പറ്റിയും പ്രതിപാദിക്കുന്ന സംഖ്യയാണ് 2 എന്നും സംഖ്യാശാസ്ത്രത്തിൽ പറയുന്നു.

    3 എന്ന സംഖ്യ നിങ്ങളുടെ ക്രിയേറ്റീവായ മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ സംഗീതത്തെ പുറത്തേക്ക് കൊണ്ടുവരാൻ ഈ സംഖ്യ നിങ്ങളെ സഹായിക്കും. സംഗീതലോകത്ത് ചിരപ്രതിഷ്ട നേടാൻ വേണ്ട എല്ലാ പരീക്ഷണങ്ങളും പുതിയ രീതികളും കണ്ടെത്താൻ നിങ്ങൾ പ്രാപ്തരാകും. വളരെയധികം ഭാഗ്യാനുഭവങ്ങളും നിങ്ങളെത്തേടിയെത്തും. അതുകൂടാതെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സ്വഭാവമായിരിക്കും നിങ്ങളുടേത്.

    6 എന്ന സംഖ്യ നിങ്ങളുടെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെടുക്കാൻ സഹായിക്കുന്നു. നിരവധി സുവർണ്ണാവസരങ്ങൾ നിങ്ങളെ തേടിയെത്തും.

    9 എന്ന സംഖ്യ നിങ്ങളുടെ ക്രീയേറ്റീവായ മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ദയയും ആകാംഷയും നിറഞ്ഞുതുളുമ്പുന്ന ഒരു മനസ്സിന് ഉടമയായിരിക്കും നിങ്ങൾ. പ്രശസ്തി, പണം, എന്നിവ നേടിത്തരുന്ന സംഖ്യയാണിത്.

    ഒരു ഗായകൻ, സംഗീത സംവിധായകൻ, വാദ്യകലാകാരൻ എന്നീ നിലയിൽ ശോഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ തങ്ങളുടെ മൊബൈൽ സീരിസിൽ മേൽപ്പറഞ്ഞ സംഖ്യകൾ ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും.

    ഭാഗ്യനിറം വെള്ള, ഓറഞ്ച്

    ഭാഗ്യദിനം വ്യാഴം

    ഭാഗ്യസംഖ്യ  3, 9

    ദാനം ചെയ്യേണ്ടത് ആശ്രമങ്ങളിൽ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ നൽകുക.

    വ്യാഴ ഗ്രഹത്തിനും ഗുരുവിനും വേണ്ടിയുള്ള പൂജകൾ ചെയ്യുക.

    നിങ്ങൾക്ക് നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കിൽ സംഖ്യാശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ ജനന തീയതിയിൽ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങൾ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ സർഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സർഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീർക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. ഒന്ന് എന്ന സംഖ്യ നിങ്ങളെ മികച്ച രീതിയിൽ ആശയവിനിമയം നടത്താനും ഫലപ്രദമായി കാര്യങ്ങൾ പ്രകടിപ്പിക്കാനും സഹായിക്കും. ശരിയായി ആശയവിനിമയം നടത്താൻ അറിയാത്ത ഒരാൾക്ക് പ്രവചന ശക്തിയുണ്ടെങ്കിൽപ്പോലും ശരിയായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.

    Published by:Sarika KP
    First published: