• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? അഭിനയ രംഗത്ത് തിളങ്ങും

Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? അഭിനയ രംഗത്ത് തിളങ്ങും

ജനനത്തീയതിയിൽ 3 എന്ന സംഖ്യ ഉള്ളവർ ഇത്തരത്തിൽ സ്വപ്നങ്ങളും അതിമോഹവും ഉള്ളവരായിരിക്കും.

  • Share this:

    നിങ്ങളുടെ പ്രൊഫഷനെപ്പറ്റിയും ഭാവിയെപ്പറ്റിയും സംഖ്യാശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അത്തരത്തില്‍ നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് അനുയോജ്യമായ തൊഴില്‍ മേഖല ഏതാണെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

    സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ ഒരു മികച്ച അഭിനേതാവോ സിനിമാ സീരിയൽ താരമോ ആകണമെങ്കിൽ നിങ്ങളുടെ ജന്മസംഖ്യയിൽ താഴെ പറയുന്ന സംഖ്യകൾ ഉണ്ടായിരിക്കണം.

    ജനനത്തീയതിയിൽ നേരിട്ടോ അല്ലാതെയോ 6,3, 1, 2 എന്നീ സംഖ്യകളുടെ സംയോജനം ഉണ്ടായിരിക്കണം. ആകർഷകമായ വ്യക്തിത്വത്തിന് 6 എന്ന സംഖ്യ ആവശ്യമാണ്. ഇത്തരക്കാർ ആരാധിക്കപ്പെടുകയും മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുകയും ചെയ്യും. ആറ് ജനനത്തീയതിയിൽ ഉൾപ്പെടുന്ന വ്യക്തിക്ക് അസാമാന്യമായ കഴിവുകൾ ഉണ്ടെങ്കിലും മറഞ്ഞിരിക്കുന്ന കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ, അത് പ്രയോജനപ്പെടില്ല. ഇത് ഇത്തരക്കാരെ ഉത്തരവാദിത്തമുള്ളവരും വിജയം കൈവരിക്കാൻ ദൃഢനിശ്ചയമുള്ളവരും ആക്കി മാറ്റും. ആറ് എന്ന സംഖ്യ പ്രേക്ഷകരെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യാൻ സഹായിക്കും.

    സ്വപ്നം കാണുന്നവർ മാത്രമേ നേട്ടങ്ങൾ കൈവരിക്കൂ. ജനനത്തീയതിയിൽ 3 എന്ന സംഖ്യ ഉള്ളവർ ഇത്തരത്തിൽ സ്വപ്നങ്ങളും അതിമോഹവും ഉള്ളവരായിരിക്കും. ഇവർക്ക് വളരെ മികച്ച ഓർമ്മശക്തിയും ഉണ്ടായിരിക്കും. ഇവർ ബഹുമുഖ പ്രതിഭകളായിരിക്കും. നല്ല ആസൂത്രകരും മികച്ച സംഭാഷണ വൈദഗ്ധ്യം ഉള്ളവരും ആയിരിക്കും. ആളുകൾ ഇത്തരക്കാരുടെ കമ്പനി ആസ്വദിക്കാൻ താത്പര്യം കാട്ടും. അതുകൊണ്ട് തന്നെ ഇവർ വലിയ സുഹൃത് വലയമുള്ളവരായിരിക്കും. സിനിമാ വ്യവസായത്തിൽ ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണിത്. നമ്പര്‍ 3 ഒരു വ്യക്തിയെ കൂടുതൽ ആക്ടീവാക്കുകയും ആശയങ്ങള്‍ പ്രകടിപ്പിക്കാൻ കഴിവുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു.

    നിങ്ങളുടെ ജനനത്തീയതിയിൽ 1 എന്ന സംഖ്യ ഉണ്ടായിരിക്കേണ്ടതും വളരെ പ്രധാനമാണ്. കാരണം ഒന്ന് ആശയവിനിമയത്തിന്റെ അടയാളമായ സംഖ്യയാണ്. നിങ്ങളുടെ ജനനതീയതിയിൽ ഈ സംഖ്യകളില്ലെങ്കിൽ സിനിമ സീരിയൽ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരും അഭിനയ രംഗത്തോട് താത്പര്യമുള്ളവരും നിങ്ങളുടെ മൊബൈൽ നമ്പറിൽ 6, 3, 1, 2 എന്നീ നമ്പരുകൾ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

    Also Read-ആറന്മുളയിൽ നിന്ന് തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആരംഭിക്കും; മണ്ഡല പൂജ 27ന്

    ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1,3,9 എന്നീ സംഖ്യകള്‍ ഉള്ളവർ അധ്യാപന മേഖലയിൽ ശോഭിക്കുന്നവരായിരിക്കും. ഒന്ന് എന്ന സംഖ്യ ജന്മസംഖ്യ ഉള്ളവർ വിദ്യാര്‍ത്ഥികളുമായോ പ്രേക്ഷകരുമായോ നേരിട്ട് ആശയവിനിമയം നടത്താൻ കഴിവുള്ളവരായിരിക്കും. കുട്ടികള്‍ക്ക് അധ്യാപനം രസകരമായി തോന്നുന്ന തരത്തിലുള്ള ക്രിയേറ്റിവിറ്റിക്കും ആശയങ്ങള്‍ക്കും ഇത് ആവശ്യമാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം ചിന്തകള്‍ വളരെ പ്രധാനമാണ്. ഒന്ന് ജന്മസംഖ്യായായി ഉള്ളവർക്ക് നേതൃത്വഗുണവും പ്രേക്ഷകരെ അഭിമുഖീകരിക്കാൻ ധൈര്യവും ഉള്ളവരായിരിക്കും. ക്ലാസ് റൂമുകളിൽ അത്യാവശ്യമായ മറ്റൊന്നാണ് കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള അധ്യാപകരുടെ കഴിവാണ്. നമ്പർ 3 ജന്മസംഖ്യയിൽ ഉള്ളവർക്കും ഈ കഴിവുണ്ടായിരിക്കും.

    ഭാഗ്യ നിറങ്ങൾ: നീല, വെള്ള
    ഭാഗ്യ നമ്പർ: 5, 9
    പരിഹാരം: ലക്ഷ്മി നാരായണ പൂജയും ലക്ഷ്മി ദേവിയ്ക്ക് വഴിപാടുകളും നടത്തുക

    Published by:Jayesh Krishnan
    First published: