• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? ബിസിനസിൽ വിജയിക്കും 

Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? ബിസിനസിൽ വിജയിക്കും 

നിങ്ങള്‍ ഒരു ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍, നിങ്ങളുടെ ജനന തീയതിയില്‍ 1,5,6,8 എന്നീ സംഖ്യകൾനേരിട്ടോ അല്ലാതെയോ ഉണ്ടായിരിക്കണം.

  • Share this:

    നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കാൻ അനുയോജ്യരായവരുടെ ജനനത്തീയതിയെക്കുറിച്ചാണ്ഇന്ന്പറയുന്നത്. നിങ്ങള്‍ ഒരു ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍, നിങ്ങളുടെ ജനന തീയതിയില്‍ 1,5,6,8 എന്നീ സംഖ്യകൾനേരിട്ടോ അല്ലാതെയോ ഉണ്ടായിരിക്കണം.

    ഒരു ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വ്യത്യസ്ത തരത്തിലുള്ള ആളുകളുമായി നിങ്ങള്‍ക്ക് ഇടപഴകേണ്ടി വരും. കൂടാതെ, ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നന്നായി സംസാരിക്കാനുള്ള കഴിവും വേണം. ഇതാണ് നമ്പര്‍ 1 സൂചിപ്പിക്കുന്നത്. ജനന തീയതിയില്‍ 1 എന്ന സംഖ്യ ഉള്ളവര്‍ കാര്യങ്ങള്‍ നന്നായി ആവിഷ്‌കരിക്കുകയും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്യുന്നവരായിരിക്കും.

    ജനന തീയതിയില്‍ 5 എന്ന സംഖ്യ ഉള്ളവര്‍ പോസിറ്റീവ് മനോഭാവം ഉള്ളവരായിരിക്കും. ഇത് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരികയും ജീവിതത്തെ പുതിയ ദിശയിലേക്ക് നയിക്കുകയും ചെയ്യും. ബിസിനസ്സ് ഇടപാടുകള്‍ വിജയകരമായി നടത്തുന്നവരായിരിക്കും ഇക്കൂട്ടര്‍. യുക്തിപരമായി ചിന്തിക്കാനുള്ള കഴിവും ഇവര്‍ക്ക് ഉണ്ടാകും.

    6 എന്ന സംഖ്യ അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ്സില്‍ ലാഭം നേടുന്നതിനും വിജയം കൈവരിക്കുന്നതിനും ഈ സംഖ്യ സഹായിക്കുന്നു.

    ജനന തീയതിയില്‍ 3 എന്ന സംഖ്യ ഉള്ളവര്‍ കഠിനാധ്വാനികളായിരിക്കും. ഒരുപാട് അറിവും അനുഭവ പരിചയവും ഉള്ളവരായിരിക്കും ഇത്തരക്കാര്‍. ആരെയും പെട്ടെന്ന് വിശ്വസിക്കാത്ത പ്രകൃതക്കാരായിരിക്കും ഇവര്‍. മാത്രമല്ല, ഇവര്‍ അനാവശ്യമായി പണം ചെലവഴിക്കുന്ന കൂട്ടത്തിലായിരിക്കില്ല. ഇവര്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ നടത്താന്‍ താല്‍പ്പര്യമുള്ളവരുമായിരിക്കും.

    ഭാഗ്യ നിറം: പച്ച, ഓറഞ്ച്

    ഭാഗ്യ നമ്പര്‍: 5

    ദാനം ചെയ്യേണ്ടത്

    1. കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുക

    2. ഓഫീസിലെ ടേബിളില്‍ ഒരു ക്രിസ്റ്റല്‍ താമരപ്പൂവ് വയ്ക്കുക

    നിങ്ങള്‍ ഒരു അധ്യാപകനാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1,3,9 എന്നീ സംഖ്യകള്‍ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ ജന്മസംഖ്യ ഉള്ളവര്‍ വിദ്യാര്‍ത്ഥികളുമായോ പ്രേക്ഷകരുമായോ നേരിട്ട് ആശയവിനിമയം നടത്തുന്നവരായിരിക്കും. കുട്ടികള്‍ക്ക് അധ്യാപനം രസകരമായി തോന്നുന്ന തരത്തിലുള്ള ക്രിയേറ്റിവിറ്റിക്കും ആശയങ്ങള്‍ക്കും ഇത് ആവശ്യമാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം ചിന്തകള്‍ വളരെ പ്രധാനമാണ്. ഒന്ന് ജന്മസംഖ്യയായി ഉള്ളവര്‍ക്ക് നേതൃത്വഗുണവും പ്രേക്ഷകരെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ഉണ്ടായിരിക്കും. ക്ലാസ് റൂമുകളില്‍ അത്യാവശ്യമായ മറ്റൊന്നാണ് കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അധ്യാപകരുടെ കഴിവാണ്. നമ്പര്‍ 3 ജന്മസംഖ്യയില്‍ ഉള്ളവര്‍ക്ക് ഈ കഴിവുണ്ടായിരിക്കും.

    സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മത്തിലും പുനര്‍ജന്മത്തിലുമുള്ള നല്ലതും ചീത്തയുമായ കര്‍മഫലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സംഖ്യാശാസ്ത്രത്തില്‍ ജനന തീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗമാണിത്. സംഖ്യാശാസ്ത്രം പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും അതിനനുസരിച്ച് ജീവിക്കേണ്ടതും പ്രയത്നിക്കേണ്ടതും നിങ്ങളാണ്.

    Published by:Sarika KP
    First published: