• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി എട്ടിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി എട്ടിലെ ദിവസ ഫലം അറിയാം

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി എട്ടിലെ ദിവസ ഫലം അറിയാം.

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി എട്ടിലെ ദിവസ ഫലം അറിയാം.

  ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
  ഇന്നത്തെ ദിവസം പ്രതീക്ഷിച്ചതിലും തിരക്കേറിയ ദിവസമായി മാറിയേക്കാം. ചില ആകസ്മിക ജോലികൾ നിങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗംഅപഹരിച്ചേക്കാം. നിങ്ങളുടെ ദഹനത്തിന് ഇന്ന് പ്രത്യേക ശ്രദ്ധ നൽകണം. ഇന്ന് നിങ്ങൾ സുഹൃത്തുക്കളിൽ നിന്നോ അയൽവാസികളിൽ നിന്നോ ചില സഹായങ്ങൾ സ്വീകരിക്കാൻ സാധ്യത ഉണ്ട്.
  ഭാഗ്യ ചിഹ്നം: വീടിനകത്തുള്ള കളി (an indoor game)

  ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ

  നിങ്ങൾക്ക് ഇന്നത്തെ പ്രഭാത സമയം വളരെ തിരക്കേറിയതായിരിക്കും. എന്നാൽ ഉച്ചയോടെ തിരക്ക് ഒഴിഞ്ഞ് ശാന്തമാകും. ഒരു അടുത്ത സുഹൃത്ത് അനുകൂലമായ വാർത്തയുമായി എത്തും. നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ നീട്ടിവെച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ ആരംഭിക്കേണ്ടി വരുമെന്ന കാര്യം ഓർക്കുക.
  ഭാഗ്യ ചിഹ്നം - ഒരു പൂവിന്റെ സുഗന്ധം

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
  നിങ്ങൾക്ക് ഇത് നേട്ടത്തിന്റെ ദിവസമാണ്. ഇത് ഓഹരി വിപണിയിൽ നിന്നോ മുൻകാല നിക്ഷേപങ്ങളിൽ നിന്നോ പഴയ വായ്പ വീണ്ടും കിട്ടുന്നതിൽ നിന്നോ ആവാം. നിങ്ങളുടെ കുട്ടിക്ക് നല്ല ഒരു കൂട്ടുകെട്ട് ആവശ്യമാണ്. ഇക്കാര്യം സൂഷ്മമായി പരിശോധിക്കുക. വിരസമായി തുടരുന്ന കാര്യങ്ങളിൽ നിന്നും ഒരു ഇടവേള എടുക്കുന്ന കാര്യം ചിന്തിക്കുക.
  ഭാഗ്യ ചിഹ്നം: ചുറ്റിപിണഞ്ഞു നിൽക്കുന്ന സസ്യങ്ങൾ.

  കാൻസർ (Cancer - കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
  സ്വന്തം അവകാശങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണം നിങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഏകപക്ഷീയമായ ബന്ധത്തിന്റെ അർത്ഥം നഷ്ടപ്പെടാൻ തുടങ്ങും. സത്യം നിങ്ങൾക്ക് വെളിപ്പെടും. നിങ്ങളുടെ വൈകാരിക ഭ്രമങ്ങളിൽ നിന്നും പുറത്തു കടക്കുക. പാചക രംഗത്തും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്നവർക്ക്ഇന്ന് നല്ല ദിവസമായിരിക്കും.
  ഭാഗ്യ ചിഹ്നം - പൊട്ടിയ അയ (broken clothesline)

  ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
  നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാട് ഇന്ന് വളരെ പ്രധാനമായിരിക്കും. ജോലിയിൽ മറ്റുള്ളവർക്ക് അത് വ്യക്തത നൽകും. മുടങ്ങി കിടക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ അനുയോജ്യമായ ദിവസമാണിത്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ നിന്ന് കൂടുതൽ സമയവുംശ്രദ്ധയും ആവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകേണ്ട സമയമാണിത്.
  ഭാഗ്യ ചിഹ്നം: ഗൃഹാതുരത്വം നൽകുന്ന ഒരു ഓർമ്മ

  വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
  നിങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്താണ് എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കണം. നിങ്ങളും വിലയിരുത്തപ്പെട്ടേക്കാം. ഊർജ്ജസ്വലരായ വ്യക്തികളാൽ ആകർഷിക്കപ്പെട്ടേക്കാം. ആക്‌സമികമായ യാത്രകൾഉചിതമാകില്ല.
  ഭാഗ്യ ചിഹ്നം - നീല സ്ഫടികം

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
  വളരെ നാളുകൾക്ക് ശേഷം ഇതൊരു പൂർണ്ണതയുള്ള ദിവസമായിരുന്നു എന്ന തോന്നൽ ഉണ്ടാകാൻനിങ്ങളിൽ ചിലർക്ക് ഭാഗ്യമുണ്ടായേക്കാം. നിലവിലെ ചിട്ടയായ രീതികൾ തുടരുക. സാഹചര്യങ്ങൾ അനുകൂലമാകുന്നതിനാൽ നിങ്ങൾക്ക് ദൃഢമായ ഒരു അടിത്തറ ഉണ്ടാകും. കുടുംബ സുഹൃത്തുക്കളോടൊപ്പം ഒരു തീർത്ഥയാത്ര നടത്താൻ സാധ്യത ഉണ്ട്.
  ഭാഗ്യ ചിഹ്നം: മുത്തുമാല

  സ്‌കോർപിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
  അടുത്തിടെ പരിചയപ്പെട്ട ഒരാളെ നിങ്ങൾ വിശ്വസിച്ചേക്കാം, അത് മൂലം പ്രശ്നമൊന്നും ഉണ്ടാകില്ല. ഉള്ളിലെ ക്ഷോഭജനകമായ കാര്യങ്ങൾ പല അനുമാനങ്ങളിലേക്കുംനയിച്ചേക്കാം. നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കുന്നതിന് പുതിയ ഒരു ദിനചര്യ വികസിപ്പിച്ചെടുക്കുക.
  ഭാഗ്യ ചിഹ്നം : ഒറു പുതിയ ഭക്ഷണശാല.

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ

  അനവസരത്തിലുള്ള സംഭാഷണം ഒരു മാനസാന്തരത്തിന് തടസ്സമുണ്ടാക്കിയേക്കാം. കാര്യങ്ങൾ ക്രമേണ നിങ്ങൾക്ക് അനുകൂലമാകാൻ അനുവദിക്കുക. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നല്ലതാണെങ്കിലും അതിന് മികച്ച ആശയവിനിമയം ആവശ്യമാണ്. ഒരു മുതിർന്ന സ്ത്രീ നിങ്ങൾക്ക് പിന്തുണ നൽകിയേക്കാം.
  ഭാഗ്യചിഹ്നം: ഒരു സാങ്കൽപിക സല്ലാപം

  കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
  പുതുവർഷത്തിൽ സ്വയം അച്ചടക്കം പാലിക്കുന്നതിന് പ്രാധാന്യം നൽകണം. എല്ലാ മുൻകാല വാഗ്ദാനങ്ങളും ദീർഘനാൾ നീണ്ടു നിൽക്കില്ല.നിങ്ങളുടെ ഉള്ളിലെ വഴികാട്ടിയെ പിന്തുടരുക എന്നതാണ് പ്രധാനം. ഒരാഴ്ചത്തേക്ക് ജോലി തിരക്കേറിയതും ആയാസകരവുമായിരിക്കും. നിങ്ങളുടെ പ്രവൃത്തി ദിവസങ്ങൾ സൂഷ്മമായി പരിശോധിക്കുക. ചുമതലകൾ മുൻകൂറായി വന്നേക്കാം, അല്ലെങ്കിൽ ഒന്നിന് മേൽ മറ്റൊന്നായി വന്നേക്കാം.
  ഭാഗ്യ ചിഹ്നം - മയിൽ പീലി

  അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
  ശരീരത്തിന്റെ അവസ്ഥയ്ക്ക് നൽകുന്നതിനേക്കാൾ മുൻഗണന മനസിന്റെ സുഖത്തിന് നൽകും. അനാവശ്യ ജോലികൾക്കും ചുമതലകൾക്കും ഒരു ഇടവേള നൽകാൻ നിങ്ങൾ തയ്യാറായേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ സൂഷ്മപരിശോധന ആവശ്യമാണ്.
  ഭാഗ്യ ചിഹ്നം - മഞ്ഞ് മൂടിയ പ്രഭാതം.

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
  ലളിതമായ പ്രകൃതിദത്ത മാർഗം ഈ ദിവസത്തിന് സമാധാനം നൽകും. ചർച്ചയ്ക്ക് മുമ്പായി നിങ്ങളുടെ ചിന്തകൾ എഴുതി വെയ്ക്കുന്നതാണ് ഉചിതം. നീട്ടിവെച്ച യോഗങ്ങൾ ഇന്ന് നടന്നേക്കാം. ചെറിയ തലവേദനയോ അസ്വസ്ഥതയോ ചില പദ്ധതികൾക്ക് തടസ്സമായേക്കാം.
  ഭാഗ്യ ചിഹ്നം - ചുവന്ന പൂക്കൾ

  തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.com
  Published by:Sarath Mohanan
  First published: