• HOME
  • »
  • NEWS
  • »
  • life
  • »
  • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി നാലിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി നാലിലെ ദിവസ ഫലം അറിയാം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി നാലിലെ ദിവസ ഫലം അറിയാം.

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

  • Share this:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി നാലിലെ ദിവസ ഫലം അറിയാം.

ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍

ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും. ദീര്‍ഘനാളായി മുടങ്ങി കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനായി സമയം ചെലവഴിക്കും. വൈകുന്നേരത്തോടെ വീടിന് പുറത്ത് പോകാന്‍ സാധ്യതയുണ്ട്. ജോലിയിലെ സമ്മര്‍ദ്ദം ഉയര്‍ന്നേക്കാം. ഭാഗ്യ ചിഹ്നം: ചുവന്ന മൊബൈല്‍ കവര്‍

ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍

ആരെയെങ്കിലും വിളിക്കുന്ന കാര്യം നിങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കില്‍, ഇന്ന് അത് ചെയ്യാനുള്ള ദിവസമാണ്. ശരീരത്തിന് ചിട്ടയായ വ്യായാമം ആവശ്യമാണ്. ബിസിനസ്സ് സംബന്ധമായ ഒരു പുതിയ നിര്‍ദ്ദേശം നിങ്ങള്‍ക്ക് വന്നേക്കാം. അത് ലാഭകരമാകാന്‍ സാധ്യത ഉണ്ട്. നിങ്ങള്‍ക്ക് വേണ്ടി സ്വയം ചെലവഴിക്കാന്‍ കുറച്ച് സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം: കള്ളിമുൾച്ചെടി

ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍

ഇന്നത്തെ ദിവസം ഉത്സാഹം നിറഞ്ഞതായിരിക്കും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്യും. കുടുംബ കാര്യങ്ങളില്‍ സഹോദരങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും. ഭാഗ്യ ചിഹ്നം: രണ്ട് പ്രാവുകള്‍ ഒരുമിച്ച് ഇരിക്കുന്നത്

കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍

നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ സുഹൃത്ത് താത്കാലികം മാത്രമായിരിക്കും. കുടുംബ കാര്യങ്ങളില്‍ നിങ്ങളുടെ നേരിട്ടുള്ള ശ്രദ്ധ ആവശ്യമാണ്. പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തിയേക്കാം. ജോലി സംബന്ധമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒപ്പമുള്ളവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുക. ഭാഗ്യ ചിഹ്നം: സ്റ്റാമ്പ്

ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍

നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുക. പുതിയ ഒരു ദിനചര്യയുമായി പൊരുത്തപ്പെടേണ്ടി വരുന്നതിൽ അസഹ്യത അനുഭവപ്പെട്ടേക്കാം. മേലധികാരികളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏത് ദിനചര്യയും അതേ പ്രകാരം തുടരുക. ഭാഗ്യ ചിഹ്നം: വിസില്‍

വിര്‍ഗോ ( Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍

നിങ്ങളുടെ കീഴ്ജീവനക്കാര്‍ക്ക് നിങ്ങളില്‍ നിന്നും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് മാറ്റുക. നിങ്ങളുടെ മനസ്സിനെ പുനരുജ്ജീവിപ്പിക്കേണ്ടതായുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അതിനായി ശ്രമിക്കുക. വീടിന് പുറത്ത് പോകാന്‍ കുറച്ച് സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം: അക്വേറിയം

ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍

ജോലി സ്ഥലത്തെ ചില ഗൗരവമുള്ള പ്രശ്‌നങ്ങള്‍ക്ക് നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വരും. അവ കുറച്ച് നാളുകളായി മാറ്റിവെച്ചിരുന്നവയാവാം. നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ദിവസം മുഴുവന്‍ അനുഭവപ്പെട്ടേക്കാവുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കുകയും ചെയ്യുക. വൈകുന്നേരം ചില സൗഹൃദ സന്ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം: ക്യാമറ

സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍

വീട്ടില്‍ വരാന്‍ പോകുന്ന ചടങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രമീകരിച്ച് സമയം ലാഭിക്കുക. പുതിയ ഒരു ദിനചര്യ പിന്തുടരാനുള്ള നിങ്ങളുടെ തീരുമാനം മികച്ചതാണ്. ദീര്‍ഘനാളായി നീട്ടിവെച്ച തീരുമാനത്തിന് അനുകൂലമായ മറുപടി നല്‍കാനുള്ള സമയമാണിത്. ഭാഗ്യ ചിഹ്നം: നിറഞ്ഞ പഴക്കൂട

സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍

നിങ്ങളുടെ അസ്വസ്ഥതയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ഉടനെ ഒരു ശുഭ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാവും. നിങ്ങളുടെ ഉള്ളില്‍ പുതിയ ഒരു അഭിനിവേശം ഉണ്ടാകുന്നതിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്. നിങ്ങളുടെ കുടുംബം നിങ്ങള്‍ക്കായി ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം. ഭാഗ്യചിഹ്നം: തൊപ്പി

കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍

ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് പിന്നീട് സമയം ലാഭിക്കാന്‍ സഹായിച്ചേക്കും. പുതിയ കഴിവുകള്‍ പഠിച്ചെടുക്കാന്‍ സമയം കണ്ടെത്തണം. വളരെ അടുത്തായി നിങ്ങള്‍ക്ക് ഒരു ആരാധകന്‍ ഉണ്ട്. നിങ്ങളുടെ സ്ഥാനം കൈക്കലാക്കാൻ പലരും ഉറ്റു നോക്കുന്നുണ്ട്. അതിനാൽ കൂടുതല്‍ യോഗ്യതകള്‍ നേടാൻ ശ്രമിക്കുക. ദിവസത്തിന്റെ ആദ്യ പകുതി മനസിന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം: ചാമോമൈൽ ചായ

അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍

നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങൾക്ക് കാലതാമസം നേരിടാൻ ചില അജ്ഞാത ഘടകങ്ങള്‍ കാരണമായേക്കാം. ആഴങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. യുക്തിസഹമായ തീരുമാനങ്ങള്‍ മുന്നോട്ട് പോകാന്‍ സഹായിക്കും. സഹോദരങ്ങളുടെ വിവേകരഹിതമായ പെരുമാറ്റം നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം: സുഗന്ധമുള്ള മെഴുകുതിരി

പിസെസ് (Pisces- മീനം രാശി): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍

നിങ്ങളുടെ മനസ്സിലുള്ളത് തുറന്ന് പറയാൻ അനുയോജ്യമായ ദിവസമാണിത്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ഉടന്‍ പ്രത്യക്ഷത്തില്‍ വന്നേക്കാം. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് ഉണ്ടായ നേട്ടങ്ങളില്‍ നന്ദിയുള്ളവരായിരിക്കുക. പുതിയ ചില സമയപരിധികൾ ഈ ദിവസം ലഭിച്ചേക്കാം. ജോലിയില്‍ വിട്ടുവീഴ്ച വരുത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. ഭാഗ്യ ചിഹ്നം: ചായം തേച്ച ഒരു പൈപ്പ്

(തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com)
Published by:Jayesh Krishnan
First published: