ശനി ഗ്രഹത്തിന്റെ സംഖ്യയായ എട്ടാണ് (1+7=8) ഈ ദിവസം ജനിച്ചവരെ നയിക്കുന്നത്. ഇവരുടെ ഭാഗ്യ സംഖ്യകൾ 4, 6, 8 എന്നിവയാണ്. ഭാഗ്യ നിറങ്ങൾ നീലയും ചാര നിറവും ആണ്. ഭാഗ്യദിനം ശനിയാഴ്ചയും. ഈ തീയതിയിൽ ജനിച്ചവർ ഉത്തരവാദിത്തമുള്ളവർ ആയിരിക്കാനിടയുണ്ട്. നിങ്ങളുടെ ശരിക്കുള്ള മനോഭാവം പ്രകടിപ്പിക്കാതെ ഇരിക്കുക എന്നത് പ്രധാനമാണ്.
ദീർഘനേരം പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കും ഇക്കൂട്ടർ. ത്യാഗസന്നദ്ധരും അച്ചടക്കമുള്ളവരും ഏത് കാര്യവും നല്ല നിലയ്ക്ക് പൂർത്തിയാക്കുന്നവരും ദയയുള്ളവരും ആയിരിക്കും. തൊഴിൽ മേഖലയിൽ അസ്വസ്ഥരായിരിക്കും. വളരെയധികം അധ്വാനിക്കുന്നവരും ആയിരിക്കും. എന്നാൽ അതിമോഹം കാരണം നേട്ടങ്ങൾ ഉണ്ടായാലും തൃപ്തിയുണ്ടാകില്ല.
നിർമ്മാണം മേഖല, ശസ്ത്രക്രിയാ വിദഗ്ധർ, ഇരുമ്പ്, ഇഷ്ടിക, സിമന്റ്, ധാന്യങ്ങൾ, കൃഷി, ലേലം, സർക്കാർ ജോലികൾ, വയറുകളും ഇലക്ട്രോണിക് സാധനങ്ങളും, സ്റ്റീൽ, ഓട്ടോമൊബൈൽസ്, ജ്യോതിഷം, ഹോട്ടലുകൾ എന്നിവയാണ് അനുകൂലമായ തൊഴിൽ മേഖലകൾ.
ചുറ്റുപാടും കഴിയുന്നത്ര ചെടികൾ വച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം. ജിം, യോഗ തുടങ്ങിയ വ്യായാമ മുറകൾ പരിശീലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 2023 എന്നത് 2024 ലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള വർഷമായി വേണം കാണാൻ. നല്ല നിലയ്ക്ക് തന്നെ അധ്വാനിച്ചാൽ 2024 ൽ സുവർണ്ണാവസരങ്ങൾ ഉണ്ടാകും. നിർഭയമായി തീരുമാനങ്ങൾ എടുക്കുക.
എന്താണ് സംഖ്യാശാസ്ത്രം?
സംഖ്യാശാസ്ത്രം (numerology) എന്ന വാക്ക് നിങ്ങള്‍ പലപ്പോഴും കേട്ടുകാണും. യഥാര്‍ത്ഥത്തില്‍ എന്താണ് സംഖ്യാശാസ്ത്രം? അതില്‍ 9 വരെയുള്ള നമ്പറുകളെയാണ് (9 numbers) പരാമര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ പറയാത്തത്. ഇവയ്ക്കുള്ള ഉത്തരം ലഭിക്കുന്നതിനു മുമ്പ്, 9 എന്ന നമ്പറിന് ശേഷം ചരിത്രം എന്തുകൊണ്ട് സംഖ്യകള്‍ കണ്ടുപിടിച്ചില്ല എന്നതിനെ കുറിച്ചറിയണം. 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology