• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology| January 14: ജോലിയിൽ വിജയം കൈവരിക്കും, ഇഷ്ട വ്യക്തിയെ കണ്ടുമുട്ടും; ഇന്നത്തെ ദിവസ ഫലമറിയാം

Astrology| January 14: ജോലിയിൽ വിജയം കൈവരിക്കും, ഇഷ്ട വ്യക്തിയെ കണ്ടുമുട്ടും; ഇന്നത്തെ ദിവസ ഫലമറിയാം

ജനുവരി 14, ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും. ഇന്നത്തെ ദിവസഫലം അറിയാം.

Astrology

Astrology

 • Share this:
  ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ദീർഘകാലമായി പല കാരണങ്ങൾ കൊണ്ട് മുടങ്ങി കിടന്നിരുന്ന ജോലി പുനരാരംഭിക്കുകയും നിങ്ങൾ അതിൽ വിജയം നേടുകയും ചെയ്യും. നിങ്ങൾക്ക് ഒരു മികച്ച ദിനമായിരിക്കും ഇത്. എന്നിരുന്നാലും പുതുതായി ആരംഭിച്ച പ്രോജക്റ്റിൽ അമിത പ്രതീക്ഷ സൂക്ഷിക്കരുത്. പുതിയ പദ്ധതിയ്ക്ക് വേണ്ടി എപ്പോഴും ഒരു ബദൽ പ്ലാൻ തയ്യാറാക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ സ്വന്തം കാര്യങ്ങൾക്കായി അൽപ സമയം നീക്കി വെക്കുക. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ പ്ലാന്റ്

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഉചിതമായ ദിവസമായിരിക്കും ഇന്ന്. പണമിടപാടുകൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പണം കൈകാര്യം ചെയ്യുന്നത് വ്യക്തവും സുതാര്യവുമായിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഒരു ചെറിയ ആശയ കുഴപ്പം പോലും നിങ്ങളെ നഷ്ടത്തിലേക്ക് നയിക്കും. ഭാഗ്യ ചിഹ്നം - സൂര്യോദയം

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഈ ദിവസം നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും അനുഭവപ്പെടും. നിങ്ങളുടെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുക. വളരെ പ്രധാനപ്പെട്ടതും നിർണായകവുമായ ഒരു യോഗത്തിനായിതയ്യാറെടുക്കുക. പുറത്തുള്ള പ്രവർത്തനങ്ങൾ നിങ്ങളെ കൂടുതൽ ആഹ്‌ളാദിപ്പിക്കും. ഭാഗ്യ ചിഹ്നം - പുരാതന ക്ലോക്ക്

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  വിശ്രമിക്കാനുള്ള സമയമാണിത്. നിങ്ങളുടെ പ്രവർത്തികൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ നിങ്ങൾക്ക് വിശ്രമം ആവശ്യമായി വരും. അതിനാൽ നന്നായി വിശ്രമിക്കുക. കാര്യങ്ങളെ കൂടുതൽ നിരീക്ഷിക്കാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. നിങ്ങളുടെ ജോലികൾക്ക് മുഗണന നൽകുക. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ കഠിനാധ്വാനം ചെയ്താലും നിങ്ങളുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുകയോ അതിനുള്ള ഫലം ലഭിക്കുകയോ ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്ക് പ്രാധാന്യം നല്കാതിരിക്കുകയോ ചെയ്യുക. നിങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ കുടുംബത്തിനായി മാറ്റിവെക്കുക. പതിവിലും കൂടുതൽ തത്ത്വചിന്താപരമായിനിങ്ങൾ ഇന്നത്തെ ദിവസം പെരുമാറും. ഭാഗ്യചിഹ്നം - മണിനാദം

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങൾ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക. ഒരു പക്ഷെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് എന്തെങ്കിലും തിരിമറികൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ അപ്രതീക്ഷിതമായ അപകടങ്ങളെ കരുതിയിരിക്കുക. നിങ്ങൾക്ക് പരിചയമില്ലാത്ത വ്യക്തി നിങ്ങളെ വിശ്വസിച്ച് ബിസിനസ്സ് ചെയ്യാൻ തയ്യാറായേക്കാം. ഈ അവസരത്തിൽ നിങ്ങളുടെ മികവ്തെളിയിക്കുക നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും അവ തെളിയിക്കാനുമുള്ള അവസരമായി ഇതിനെ കാണുക. ഭാഗ്യചിഹ്നം - ഒരു പുതിയ കാർ

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  ഈ ദിവസം നിങ്ങൾ വളരെയധികം സമചിത്തതയോടെ പെരുമാറണം. സ്ഥിരത കൈവരിക്കാൻ ശ്രമിക്കണം. അടുത്ത ഒരു സുഹൃത്ത് നിങ്ങളിൽ നിന്നും അനുകൂലമായ ഒരു മറുപടിക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിനെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുക . ഭാഗ്യചിഹ്നം - ചുവന്ന ഇല

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകളെ സ്വയം മൂടിവെയ്ക്കരുത്. നിങ്ങൾക്ക് ലഭിക്കുന്ന അവസരം ഇന്ന് നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ തെറ്റിദ്ധാരണ മൂലം നിങ്ങളിൽ വന്നു ചേരുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ വിലപ്പെട്ട സമയം വളരെ നന്നായി വിനിയോഗിക്കുക. നിങ്ങളുടെ വ്യക്തിത്വം കണ്ട് നിങ്ങളിലേക്ക് ആകൃഷ്ടനായ ഒരാൾ ഉടൻ തന്നെ നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യചിഹ്നം - നീല മൺപാത്രങ്ങൾ

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിനായി കൂടുതൽ സമയം മാറ്റി വെക്കാൻ ശ്രമിക്കുക. കുടുംബത്തിൽ തന്നെ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. ഈഗോ നിങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. കുടുബത്തിന്റെ സന്തോഷത്തിനായി നിങ്ങളിലെ ഈഗോയെ മാറ്റി വെക്കുക. ഭാഗ്യചിഹ്നം - റെസ്റ്റോറന്റ് മെനു

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  കഴിഞ്ഞ കുറെ ദിവസമായിട്ടുള്ള തിരക്കുള്ള ജോലി കാരണം നിങ്ങൾ വളരെയധികം ക്ഷീണിതനായേക്കാം. നിങ്ങളുടെ മനസിന് ഏകാഗ്രത ആവശ്യമായി വരും. നിങ്ങളുടെ മനസിനെ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുക. ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുക. നല്ല ഭക്ഷണ രീതി പിന്തുടരാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - തിളങ്ങുന്ന മതിൽ

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചുമതല വളരെ കഠിനമായിരിക്കും. വളരെ വലിയ ചുമതല നിങ്ങളിൽ അധിഷ്ഠിതമാണെങ്കിലും അവ കൃത്യമായി ചെയ്തു തീർക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. മികച്ച രീതിയിൽ അവ പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിയ്ക്കും. നഷ്ടപെട്ട കാര്യങ്ങളെ ഓർത്തു വീണ്ടും സങ്കടപ്പെടരുത്. നഷ്ട്ടപ്പെട്ടതിനേക്കാൾ മികച്ചത് നിങ്ങളെ തേടി വരുന്നതാണ്. നിങ്ങൾക്ക് ഒരു അവധിക്കാലം ആവശ്യമായി വന്നേക്കാം. അതിനാൽ മികച്ചൊരു അവധിക്കാലത്തിനായുള്ളആസൂത്രണം ഇപ്പോൾ തന്നെ തുടങ്ങാം. ഭാഗ്യചിഹ്നം - ഇഷ്ടികകളുടെ കൂമ്പാരം

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് വളരെയധികം മികച്ച ഒരു ദിവസമായിരിക്കും ഇത്. നിങ്ങളുടെ ജോലി ശ്രദ്ധിക്കപ്പെടും . കഠിനാധ്വാനത്തിലൂടെ നിങ്ങൾ നേടിയ നേട്ടങ്ങൾ അഭിനന്ദനത്തിനു പാത്രമാകും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ പ്രധാന വ്യക്തിയുമായുള്ള കൂടിക്കാഴ്ച ഉണ്ടാകും. ഇത് നിങ്ങളുടെ ദിവസത്തെ കൂടുതൽ മനോഹരമാക്കും. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക. ഭാഗ്യചിഹ്നം - വെളുത്ത കർട്ടൻ

  തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.com
  Published by:Rajesh V
  First published: