• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | പുതുവര്‍ഷത്തിലെ ആദ്യ ദിവസം നിങ്ങള്‍ക്കെങ്ങിനെ?

Astrology | പുതുവര്‍ഷത്തിലെ ആദ്യ ദിവസം നിങ്ങള്‍ക്കെങ്ങിനെ?

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി ഒന്നിലെ ദിവസ ഫലം അറിയാം. 

Astrology

Astrology

 • Share this:
  വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി ഒന്നിലെ ദിവസ ഫലം

  ഏരീസ് (Aries- മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ 

  നിങ്ങൾക്ക് ഇന്ന് സമ്മിശ്രഫലമായിരിക്കും അനുഭവപ്പെടുക. പല പൂർവകാല സംഭവങ്ങളും മനസ്സിലേക്ക് മടങ്ങിയെത്തുമെങ്കിലും സാഹചര്യങ്ങൾ നിങ്ങളെ വിവേകത്തോടെ പെരുമാറാൻ സഹായിക്കും. കുടുംബത്തിന് ആയിരിക്കും ഇന്ന് മുൻഗണന നൽകുക. ഭാഗ്യ ചിഹ്നം: ചുവന്ന പൊട്ട് (A red dot)

  ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ

  നിങ്ങൾക്ക് ഇന്ന് ശുഭദിനമായിരിക്കും. മനസ്സിന് ഇണങ്ങുന്ന കാര്യങ്ങൾ ആയിരിക്കും ചെയ്യുക. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും സ്വയം സംതൃപ്തി തോന്നുന്നതിനും ഉള്ള ദിവസമാണിത്. ഭാഗ്യ ചിഹ്നം - വലിയ വെള്ള കല്ല് (large white stone)

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ

  പ്രതീക്ഷിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ സംഭവിക്കും. നിങ്ങളുടെ ഉള്ളിലെ ഭയം ഉപേക്ഷിക്കുക, അത് നിങ്ങളെ ദുർബലരാക്കും. സഹായത്തിനായി സുഹൃത്തുക്കൾ നിങ്ങളെ തേടിയെത്തും. ഭാഗ്യ ചിഹ്നം: വയലറ്റ് പൂവ് (violet flower)

  കാൻസർ (Cancer - കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ

  നിങ്ങളുടെ സമീപനങ്ങൾ കൂടുതൽ വികാരപരമാണെങ്കിൽ, അത് നിങ്ങളുടെ ദിവസത്തെ മന്ദഗതിയിലാക്കിയേക്കാം. കഴിഞ്ഞ കാലത്തെ നല്ല ദിവസങ്ങളെ കുറിച്ച് ചിന്തിക്കുക, അത് നിങ്ങൾക്ക് സന്തോഷം നൽകും. ജോലിയിൽ മികച്ച അവസരം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - പട്ടം ( Kite ) അല്ലെങ്കിൽ അതിന് സമാനമായത്

  ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ

  ദിവസത്തിന്റെ ആദ്യ പകുതി വിരസമായിരിക്കുമെങ്കിലും രണ്ടാം പകുതി ക്രിയാത്മകമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല മനോഭാവം നിലനിർത്തുക, അർഹമായ അംഗീകാരം ലഭിക്കാനുള്ള സമയമാണിത്. ഭാഗ്യ ചിഹ്നം: മനോഹരമായ സൂര്യാസ്തമയം (sunset)

  വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ

  മറ്റുള്ളവർ നിങ്ങൾക്ക് സമ്മാനിച്ച നല്ല നിമിഷങ്ങൾ നിങ്ങൾ ഓർക്കുമെന്ന് അവർ പ്രതീക്ഷിക്കും. സഹായങ്ങൾ തിരികെ നൽകാനുള്ള സമയമാണിത്. ഈ ദിവസം ചില അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. ആശങ്കാജനകമായ സാഹചര്യങ്ങളിൽ ശാന്തരായിരിക്കുക.
  ഭാഗ്യ ചിഹ്നം - കയ്പ് രുചി (Bitter taste)

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ

  പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഈ ദിവസം അലസരായിരിക്കാനുള്ള തോന്നലുണ്ടാവും. എന്നാൽ ചെറിയ ഒരു പ്രോത്സാഹനത്തിലൂടെ ആസൂത്രണം ചെയ്തതു പോലെ ദിവസം ചെലവഴിക്കാൻ സാധിക്കും. പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക. മറ്റുള്ളവർക്ക് നൽകിയ പണം ഇന്ന് തിരികെ ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം: നക്ഷത്ര ആകൃതി (star shape)

  സ്‌കോർപിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ

  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മോശം സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വളരെ നല്ല ദിനമായിരിക്കും. സഹോദരങ്ങളിൽ നിന്നും തുറന്ന സമീപനം പ്രതീക്ഷിക്കാം. അധ്യാപകർ, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം : പഴയ നാണയം (old coin)

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ

  ചെറുതോ വലുതോ ആയ എന്തെങ്കിലും കാര്യങ്ങളെ കുറിച്ചുള്ള കുറ്റബോധം വിഷമത്തിന് ഇടയാക്കരുത്. കാര്യങ്ങളിൽ വ്യക്തത നിലനിർത്തുക. ഇഷ്ട ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ സമയം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരിശിലീക്കേണ്ട സമയമാണിത്. ദീർഘ ദൂര യാത്രകൾക്ക് സാധ്യത. പഴയകാല സ്‌നേഹിതരുമായി അല്ലെങ്കിൽ മുൻ പങ്കാളിയുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചേക്കാം. ഭാഗ്യചിഹ്നം: മിന്നുന്ന തെരുവ് വിളക്ക് (flickering streetlight)

  കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ

  ഏതെങ്കിലും പ്രത്യേക വ്യക്തികളെ നിങ്ങൾ ദീർഘകാലമായി കാത്തിരിക്കുകയാണെങ്കിൽ ഇവരെ സംബന്ധിച്ച സൂചന ലഭിച്ചേക്കാം. ചെറിയ അസ്വസ്ഥതകൾ അനവാശ്യമായി സമയം പാഴാക്കിയേക്കാം. ദിവസത്തിന്റെ അവസാനത്തോടെ ക്രിയാത്മകത അനുഭവപ്പെടാം. ഭാഗ്യ ചിഹ്നം - പച്ച സ്‌കാർഫ് (green scarf)

  അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ

  മുതിർന്ന വ്യക്തിയിൽ നിന്ന് പ്രത്യേകിച്ച് പിതാവിൽ നിന്ന് നല്ല ഉപദേശങ്ങൾ സ്വീകരിക്കുന്നത് ഗുണകരമാകും. ചെറിയ യാത്ര പോകാൻ തീരുമാനിച്ചേക്കാം. വിശ്വസ്തനായ ഒരു സുഹൃത്തിനോട് നിങ്ങളുടെ രഹസ്യങ്ങൾ പങ്കുവെയ്ക്കാൻ തോന്നിയേക്കാം. എന്നാൽ അത് ഉചിതമായ തീരുമാനം ആകുമെന്ന് ഉറപ്പില്ല. ഭാഗ്യ ചിഹ്നം - ആറ് പൂജ്യങ്ങൾ (six zeros)

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ

  പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം. ചെറിയ വാദപ്രതിവാദങ്ങൾ ഉണ്ടായേക്കാം. തെറ്റിദ്ധാരണങ്ങൾ വളരെ പെട്ടെന്ന് പരിഹരിക്കണം. കുടുംബ ഒത്തു ചേരൽ ഉടൻ ആസൂത്രണം ചെയ്‌തേക്കാം. ഭാഗ്യ ചിഹ്നം - തിളങ്ങുന്ന ഒരു നക്ഷത്രം (one shining star)

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com )
  Published by:Jayesh Krishnan
  First published: