• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology Leo 2023 | കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും; നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും; ചിങ്ങം രാശിക്കാരുടെ വര്‍ഷഫലം

Astrology Leo 2023 | കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും; നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും; ചിങ്ങം രാശിക്കാരുടെ വര്‍ഷഫലം

ചിങ്ങം രാശിയില്‍ ജനിച്ചവരുടെ 2023ലെ വര്‍ഷഫലം അറിയാം.

 • Share this:

  ജനുവരി
  മറ്റുള്ളവരുടെ ഉദ്ദേശ്യം മനസ്സിലായതിനു ശേഷവും നിങ്ങള്‍ റിസ്‌ക് എടുക്കാന്‍ തീരുമാനിക്കാൻ സാധ്യതയുണ്ട്. ഉടന്‍ ഒരു യാത്ര പോകാന്‍ സാധിച്ചേക്കും. നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ പറയാതെ വന്നേക്കാം. സുഹൃത്തുക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കണം.

  റിലേഷന്‍ഷിപ്പ്: മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ വളരണമെന്നില്ല. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റാവുന്നതിന് അപ്പുറത്തേക്ക് പ്രവര്‍ത്തിക്കരുത്. കരിയര്‍: ജോലിയില്‍ നിലവിലെ പ്ലാനില്‍ ഒരു ബാക്കപ്പ് ഉറപ്പുവരുത്തണം. നിങ്ങളെപ്പോലെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് നേട്ടമുണ്ടായേക്കാം. ഭാഗ്യ നിറം: റൂബി പിങ്ക്

  ഫെബ്രുവരി
  ചില പ്രശ്‌നങ്ങളില്‍ നിങ്ങള്‍ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരായിരിക്കും. എന്നാല്‍ പൊതുസ്ഥലത്ത് നിങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. സമയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പ്രോജക്ട് ഉടന്‍ പൂര്‍ത്തിയാക്കാം. ചില പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടാനും പുതിയ എന്തെങ്കിലും ആരംഭിക്കാനുമുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ദൂരെയുള്ള ആരെങ്കിലും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ അറിയിച്ചേക്കാം.

  Also Read-Astrology Aries 2023 | ജോലിസ്ഥലത്ത് പുതിയ പദവി ലഭിക്കും; ആരോഗ്യം ശ്രദ്ധിക്കുക; മേടം രാശിക്കാരുടെ വർഷഫലം

  റിലേഷന്‍ഷിപ്പ്: ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള വീക്ഷണങ്ങള്‍ ഉണ്ടാകാം. പക്ഷേ സമാധാനം ആഗ്രഹിക്കുന്നവരാകും നിങ്ങള്‍. പുറത്തുനിന്നുള്ള ഒരാള്‍ നിങ്ങളുടെ ജീവിതത്തില്‍ ചില തടസങ്ങള്‍ ഉണ്ടാക്കിയേക്കാം. കരിയര്‍: ഒരു പുതിയ ഐഡിയ നിങ്ങള്‍ക്ക് ആവേശം നല്‍കും. പണം സംബന്ധിച്ച തടസങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ പരിശ്രമിച്ചുകൊണ്ടിരിക്കണം. ഭാഗ്യ നിറം: ഹണി ഓറഞ്ച്

  മാര്‍ച്ച്
  പറയാതെ ഒരാള്‍ നിങ്ങളുടെ അടുത്തേക്ക് വന്നേക്കാം. തനിച്ച് കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. തല്‍ക്കാലത്തേക്ക് കടം വാങ്ങുന്നത് ഒഴിവാക്കണം.

  റിലേഷന്‍ഷിപ്പ്: ബന്ധങ്ങളിൽ സമാധാനം ഉണ്ടാകാന്‍ കുറച്ച് അകലം പാലിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. സൗമ്യമായ സമീപനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കരിയര്‍: നിങ്ങള്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. അത് പെട്ടെന്ന് പ്രാവര്‍ത്തികമാക്കണം. അധികാര സ്ഥാനത്തിരിക്കുന്ന ഒരാള്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. വളര്‍ത്തു മൃഗങ്ങളുടെ ബിസിനസ്സില്‍ ഡിമാന്‍ഡ് വര്‍ധിക്കും. ഭാഗ്യ നിറം: ലൈം ഗ്രീന്‍

  Also Read-Astrology Taurus 2023 | വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം; മറ്റൊരാളുടെ ജീവിതം പ്രചോദനമായി മാറും; ഇടവം രാശിക്കാരുടെ വർഷഫലം

  ഏപ്രില്‍
  നിങ്ങളെ ആരെങ്കിലും ജോലിക്ക് വേണ്ടി സമീപിക്കും. നിങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കുക. നിങ്ങളുടെ കഴിവിനെ കുറിച്ച് മറ്റൊരാള്‍ സംസാരിക്കും.

  റിലേഷന്‍ഷിപ്പ്: നിലവിലെ ബന്ധത്തില്‍ പുതുമകള്‍ കൊണ്ടുവരണം. നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും നിങ്ങളോട് സുഹൃത്ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. കരിയര്‍: നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടമുണ്ടാകും. അവസരങ്ങള്‍ നിരീക്ഷിച്ച് പിന്നീട് പ്രയോജനപ്പെടുത്തണം. ഭാഗ്യ നിറം:പേള്‍ ഗ്രേ

  മെയ്
  നിങ്ങൾ തയ്യാറാക്കിയ ചില പദ്ധതി നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ലളിതമായ ദൈനംദിന ജോലികള്‍ നിങ്ങളെ തിരക്കിലാക്കും. നിങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ക്കുള്ള പ്രതിഫലം ലഭിക്കും. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കും. ഒരു ചെറിയ ഇടവേള എടുക്കുന്നത് നല്ലതാണ്.

  റിലേഷന്‍ഷിപ്പ്: നിങ്ങളുടെ പങ്കാളി നിങ്ങളെ സന്തോഷിപ്പിച്ചേക്കാം. വളരെക്കാലമായി മറന്നുപോയ ഒരു കത്ത് നിങ്ങള്‍ക്ക് നൊസ്റ്റാള്‍ജിക് അനുഭവം നല്‍കും. കരിയര്‍: നിങ്ങള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം അനുഭവപ്പെടും. ടോക്‌സിക് ആയ ജോലി സ്ഥലത്തു നിന്ന് മാറുന്നതാണ് നല്ലത്. ഒരു പുതിയ ജോലിയില്‍ പ്രവേശിക്കാൻ അവസരം ലഭിക്കും. ഭാഗ്യ നിറം: ലാവെന്‍ഡര്‍

  ജൂണ്‍
  സുഹൃത്തുക്കള്‍ക്കിടയില്‍പ്പോലും നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കരുത്. സമ്മിശ്ര വികാരങ്ങള്‍ നിറഞ്ഞ മാസമായിരിക്കും ഇത്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അക്കാര്യം മാറ്റിവെയ്ക്കണം. ശ്വസന വ്യായാമങ്ങള്‍ ചെയ്യണം.

  റിലേഷന്‍ഷിപ്പ്: നിങ്ങളോട് താല്‍പ്പര്യമുള്ള ആരെങ്കിലും നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചേക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ആരുടെയും സഹതാപം നേടരുത്. കരിയര്‍: ജോലിക്കായി വ്യത്യസ്ത വഴികള്‍ കണ്ടെത്തിയേക്കാം. നിങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു അവസരം ലഭിക്കും. ഒരുപാട് സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. ഭാഗ്യ നിറം: മഞ്ഞയും തവിട്ടും കലര്‍ന്ന നിറം

  ജൂലൈ
  പ്രധാനപ്പെട്ട ആരുടെയെങ്കിലും അപ്പോയിന്‍മെന്റ് എടുത്തിട്ടുണ്ടെങ്കില്‍ അവരുടെ സമയത്തെ ബഹുമാനിക്കണം. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുക. കുറച്ച് സമയത്തേക്ക് ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായേക്കാം. അത് നിങ്ങള്‍ ഉടന്‍ തരണം ചെയ്യും. സീനിയര്‍മാര്‍ക്ക് നിങ്ങളില്‍ നല്ല മതിപ്പുണ്ടാകും. അവരെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.

  Also Read-Astrology Cancer 2023 | സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക; കർക്കിടക രാശിക്കാരുടെ വർഷഫലം

  റിലേഷന്‍ഷിപ്പ്: നിങ്ങള്‍ക്ക് ചില സമയത്ത് ബോറിംഗ് ആയി തോന്നാം. ഇത് ഇല്ലാതാക്കാനുള്ള വഴികള്‍ നിങ്ങള്‍ കണ്ടെത്തണം. ദൂരെയുള്ള ഒരാളുമായുള്ള ബന്ധം ദീര്‍ഘനാളത്തേക്ക് ഇല്ലാതാകാന്‍ സാധ്യതയുണ്ട്. കരിയര്‍: പ്രതീക്ഷയില്ലാതെ ഇരിക്കുന്ന ഒരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കും. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയ തോന്നും. ഭാഗ്യ നിറം; ഈജിപ്ഷ്യന്‍ നീല

  ആഗസ്റ്റ്
  നിങ്ങളുമായി മനപൂര്‍വ്വം വഴക്കുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചേക്കാം. അതിനെ ചെറുക്കണം. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ക്ക് ഒരുപാട് ജോലിസമ്മര്‍ദ്ദം നല്‍കിയേക്കാം. നിങ്ങള്‍ മനസ്സില്‍ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.

  റിലേഷന്‍ഷിപ്പ്: നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ തോന്നിയേക്കാം. വിവാഹാലോചനകള്‍ പ്രതീക്ഷിച്ച പോലെ നടക്കില്ല. ജോലിസ്ഥലത്തെ ഒരു പഴയ പ്രണയം ഇപ്പോള്‍ പൂവണിഞ്ഞേക്കാം. കരിയര്‍: നിങ്ങളുടെ ജോലി പ്രതീക്ഷിച്ചതു പോലെ ആയിരിക്കുമെങ്കിലും, അതിനോടുള്ള സമീപനത്തില്‍ മാറ്റം വരും. ജോലിയില്‍ എന്തെങ്കിലും തടസ്സം തോന്നുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യരുത്. ഭാഗ്യ നിറം: പീനട്ട് ബ്രൗണ്‍

  സെപ്റ്റംബര്‍
  ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ ഒരു ചെറിയ വഴക്കോ അഭിപ്രായവ്യത്യാസമോ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോട് സഹകരിക്കാതിരിക്കുകയും വിപരീതമായി എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കുറച്ച് സമയം വേണമെന്ന് തോന്നും. ഒരു ആത്മീയ യാത്ര ഗുണം ചെയ്യും.

  റിലേഷന്‍ഷിപ്പ്: നിങ്ങള്‍ ചില അനാവശ്യമായ കാര്യങ്ങളില്‍ അകപ്പെട്ടേക്കാം. ഇത് നിങ്ങളെ അസ്വസ്ഥനാക്കും. വിശ്വസ്തനായ ഒരു സുഹൃത്തുമായി ഇത് പങ്കുവെയ്ക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റാന്‍ സാധ്യതയുണ്ട്. കരിയര്‍: സമയത്തിനനുസരിച്ച് നിങ്ങള്‍ പുരോഗതി കൈവരിക്കണം. ഒരു പുതിയ ജോലിക്ക് അപേക്ഷിക്കാന്‍ പറ്റിയ സമയമാണിത്. ഭാഗ്യ നിറം: എമറാള്‍ഡ് ഗ്രീന്‍

  ഒക്ടോബര്‍
  എന്തെങ്കിലും സംഭവിക്കുമെന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദിനചര്യകള്‍ പിന്തുടരണം. നിങ്ങളുടെ സുഹൃത്തുക്കളില്‍ ചിലര്‍ നിങ്ങളെ കാണാന്‍ ശ്രമിക്കുന്നുണ്ടാകും.

  റിലേഷന്‍ഷിപ്പ്: നിങ്ങളുടെ ഭൂതകാല ജീവിതത്തിലെ ഒരാള്‍ നിങ്ങളുടെ ചിന്തയില്‍ കടന്നു വരും. നിങ്ങള്‍ക്ക് അവരെക്കുറിച്ചറിയാന്‍ താല്‍പ്പര്യം തോന്നും. ഒരു റൊമാന്റിക് ട്രിപ്പ് പോകാന്‍ സാധ്യതയുണ്ട്. കരിയര്‍: ജോലിക്ക് അനുയോജ്യമായ ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളുടെ മുന്നോട്ടുള്ള വഴികള്‍ നല്ലതായിരിക്കും. ഭാഗ്യ നിറം: ഷാഡോ ഗ്രേ

  നവംബര്‍
  യാതൊരു തടസ്സങ്ങളും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകും. നിങ്ങളുടെ കുട്ടികള്‍ ചില നല്ല വാര്‍ത്തകള്‍ നല്‍കും. കുടുംബ ഒത്തുചേരലുകള്‍ ഈ മാസത്തില്‍ ഉണ്ടാകും. പണത്തിന്റെ വരവ് വർധിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം കുറവായിരിക്കും.

  റിലേഷന്‍ഷിപ്പ്: സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണം. നിങ്ങള്‍ക്ക് പ്രണയം തോന്നിയ ഒരാള്‍ നിങ്ങളെ ചില കാരണങ്ങള്‍ കൊണ്ട് അവഗണിച്ചേക്കാം. കരിയര്‍: നിലവിലെ അസൈന്‍മെന്റിനു വേണ്ടി ഘട്ടം ഘട്ടമായി ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് നല്ല സമയമാണ്. അഭിമുഖത്തിനു വേണ്ടി നിങ്ങള്‍ പരമാവധി ശ്രമിക്കണം. ഭാഗ്യ നിറം: ചുവപ്പ് കലര്‍ന്ന ബ്രൗണ്‍

  ഡിസംബര്‍
  ഇടത്തരം ജീവിതശൈലി നിങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കും. നിങ്ങള്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ഒരു പഴയ സഹപ്രവര്‍ത്തകന്‍ നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കും. നിങ്ങള്‍ക്കായി ഒരു അവസരം കണ്ടെത്തിയേക്കാം. ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും.

  റിലേഷന്‍ഷിപ്പ്: നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കിയേക്കാം. കരിയര്‍: ജോലി സംബന്ധമായ യാത്രകള്‍ നടത്തിയേക്കും. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: സ്‌കാര്‍ലെറ്റ് റെഡ്‌.  തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com

  Published by:Jayesh Krishnan
  First published: