• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജനനത്തീയതി 11 ആണോ? ആദര്‍ശവാദികളും ദീര്‍ഘവീക്ഷണവുമുള്ളവരുമായിരിക്കും

Numerology | നിങ്ങളുടെ ജനനത്തീയതി 11 ആണോ? ആദര്‍ശവാദികളും ദീര്‍ഘവീക്ഷണവുമുള്ളവരുമായിരിക്കും

ഏതെങ്കിലും മാസത്തിലെ 11-ാം തീയതിയാണ് നിങ്ങൾ ജനിച്ചതെങ്കിൽ നിങ്ങളുടെ ഭാഗ്യസംഖ്യ 11 തന്നെയായിരിക്കും

  • Share this:

    നിങ്ങളുടെ ജനനത്തീയതി 11 ആണോ? ഏതെങ്കിലും മാസത്തിലെ 11-ാം തീയതിയാണ് നിങ്ങൾ ജനിച്ചതെങ്കിൽ നിങ്ങളുടെ ഭാഗ്യസംഖ്യ 11 തന്നെയായിരിക്കും. ഈ തീയതിയിൽ ജനിച്ചവർ ആദര്‍ശവാദികളും ദീര്‍ഘവീക്ഷണവുമുള്ളവരുമായിരിക്കും. മനസിൽ നിരവധി ആശയങ്ങളുള്ളവരായിരിക്കും ഇവര്‍ക്ക്. കൂടാതെ സ്വപ്‌നലോകത്ത് ജീവിക്കുന്നവരായിരിക്കും ഇവരില്‍ ഭൂരിഭാഗം പേരും. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും ഇക്കൂട്ടർ. വളരെയധികം പ്രചോദനത്തോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. എന്നാല്‍ ഇവരുടെ ആശയങ്ങള്‍ പ്രായോഗികമായിരിക്കില്ല.

    അതിനാല്‍ അവ വിശദമായി വിലയിരുത്തേണ്ടതാണ്. വളരെയധികം അവബോധമുള്ളവരും കരുതലുള്ളവരുമാണ് ഇത്തരക്കാര്‍. സെന്‍സിറ്റിവിറ്റി, വൈകാരിക വിക്ഷോഭങ്ങള്‍, മൃദുല ഹൃദയം എന്നിവ ഇത്തരക്കാരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. എപ്പോഴും സ്വപ്‌നലോകത്ത് ജീവിക്കുന്നവരായിരിക്കും ഇവര്‍. 11ന് 2 എന്ന സംഖ്യയുടെ എല്ലാ പ്രത്യേകതകളുമുണ്ട്. നേതൃത്വ മനോഭാവവും ലക്ഷ്യങ്ങളുമുള്ളവരായിരിക്കും. ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തവരെയാണ് ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത്. മഹത്വം, സ്മാര്‍ട്ട്‌നെസ്സ് എന്നിവയുടെ അങ്ങേയറ്റമായിരിക്കും ഇവര്‍.

    Also read- Astrology March 16 | കുടുംബത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം; സ്വന്തം കഴിവിൽ വിശ്വസിക്കുക; ഇന്നത്തെ ദിവസഫലം

    ബോധ്യത്തിന്റെയും ആത്മീയ വളര്‍ച്ചയുടെയും അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വളര്‍ച്ച. സമാധാനം യുക്തിയിലല്ല വികാരങ്ങളിലാണ് ഇവര്‍ അനുഭവിക്കുക. ഭാവനയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ വേര്‍തിരിക്കാൻ പ്രയാസമുള്ള ലോകത്തായിരിക്കും ഇവര്‍. സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി.

    അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    Also read- Money Mantra March 16 |  മാറ്റങ്ങൾ പ്രതികൂലമായി ബാധിക്കും; സഹപ്രവർത്തകരുമായി തർക്കത്തിന് സാധ്യത; ഇന്നത്തെ സാമ്പത്തിക ഫലം

    ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

    • സൂര്യന്‍ – 1
    • ചന്ദ്രന്‍ – 2
    • വ്യാഴം – 3
    • രാഹു (യുറാനസ്സ്) – 4
    • ബുധന്‍ – 5
    • ശുക്രന്‍ – 6
    • കേതു (നെപ്റ്റിയൂണ്‍) – 7
    • ശനി – 8
    • ചൊവ്വ – 9

    Published by:Vishnupriya S
    First published: