ഇന്റർഫേസ് /വാർത്ത /life / Numerology | നിങ്ങളുടെ ജന്മസംഖ്യ അഞ്ചാണോ? ജന്മസംഖ്യകളായ എട്ടും ഒമ്പതുമായുള്ള പൊരുത്തം അറിയാം

Numerology | നിങ്ങളുടെ ജന്മസംഖ്യ അഞ്ചാണോ? ജന്മസംഖ്യകളായ എട്ടും ഒമ്പതുമായുള്ള പൊരുത്തം അറിയാം

ലക്ഷ്യം കൈവരിക്കാൻ 9-നെ ജന്മസംഖ്യ അഞ്ച് സഹായിക്കുന്നു

ലക്ഷ്യം കൈവരിക്കാൻ 9-നെ ജന്മസംഖ്യ അഞ്ച് സഹായിക്കുന്നു

ലക്ഷ്യം കൈവരിക്കാൻ 9-നെ ജന്മസംഖ്യ അഞ്ച് സഹായിക്കുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

ജന്മസംഖ്യകളായ അഞ്ചും എട്ടും തമ്മിലുള്ള പൊരുത്തം അറിയാം:

ജന്മസംഖ്യ എട്ട് ഉള്ളവർ എപ്പോഴും തിരക്ക് അനുഭവിക്കുന്നവരും കഠിനാധ്വാനികളുമായിരിക്കും. കൂടാതെ ഇക്കൂട്ടർ സത്യസന്ധരായിരിക്കും. എന്നാൽ ജീവിതത്തിൽ വെല്ലുവിളികളും പ്രതിബന്ധങ്ങളും ഇവർക്ക് നേരിടേണ്ടി വരും. പരസ്പരം പിന്തുണ ആവശ്യമുള്ളതിനാൽ ജന്മസംഖ്യകളായ അഞ്ചും എട്ടും മികച്ച പൊരുത്തമുള്ള ജന്മസംഖ്യകളാണ്. ജന്മസംഖ്യ എട്ടും അഞ്ചും പരസ്പരം പിന്തുണ നൽകുന്നതിനാൽ ഇവരുടെ അധ്വാനം കുറയും. ജ്ഞാനം ആവശ്യമുള്ളിടത്ത് ജന്മസംഖ്യ എട്ട് ഒരു പരിധി വരെ അഞ്ചിനെ പിന്തുണയ്ക്കും. ഇരുവരും ഒന്നിക്കുന്നതിലൂടെ ഉന്നതിയിലെത്താൻ സാധിക്കും. ഈ കോമ്പിനേഷനുകളുള്ള ബിസിനസുകാർ വിജയിക്കുകയും കോർപ്പറേറ്റ് ജീവനക്കാർ തങ്ങളുടെ എതിരാളികളേക്കാൾ വളരെ എളുപ്പത്തിൽ ഉയർച്ച നേടുകയും ചെയ്യും. പൊതു പരിപാടികൾ, സ്പോർട്സ് മാനുഫാക്ടച്ചറിംങ്, സ്പോൺസർഷിപ്പ്, ഭക്ഷണം, മാർക്കറ്റിംങ്, അലങ്കാരം, ഇലക്ട്രിക്കൽസ്, പ്രോപ്പർട്ടികൾ എന്നീ മേഖലകളിലെ ബിസിനസ്സ് ശോഭിക്കും.

ഭാഗ്യ നിറം: ടീൽ ഭാഗ്യ ദിനം ബുധനാഴ്ച ഭാഗ്യ നമ്പർ 5 ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് ചെരിപ്പ് ദാനം ചെയ്യുക.

ജന്മസംഖ്യകളായ അഞ്ചും ഒമ്പതും തമ്മിലുള്ള പൊരുത്തം അറിയാം:

ഒമ്പത് എന്നത് പ്രശസ്തിയുടെയും ജനപ്രീതിയുടെയും സംഖ്യയാണ്. നിരവധി സെലിബ്രിറ്റികളുടെ താരങ്ങളുടെയും ജന്മംസഖ്യ ഒമ്പതാണ്. ലക്ഷ്യം കൈവരിക്കാൻ 9-നെ ജന്മസംഖ്യ അഞ്ച് സഹായിക്കുന്നു. ഇവർ മറ്റുള്ളവരുടെ ആവശ്യം അടിച്ചമർത്താൻ ശ്രമിക്കുകുയും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ജന്മസംഖ്യ അഞ്ചും ഒമ്പതും ബിസിനസിൽ ഒന്നിക്കുന്നത് വിജയം നേടിത്തരുമെങ്കിലും വ്യക്തിബന്ധത്തിൽ ഈ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഉചിതമല്ല. ഫിനാൻസ്, മാർക്കറ്റിംഗ്, ജ്വല്ലറി, കൺസൾട്ടൻസി, സ്റ്റോക്ക് മാർക്കറ്റ്, പ്രോപ്പർട്ടി എന്നീ ബിസിനസിൽ മികച്ച വരുമാനം നൽകും.

ഭാഗ്യ നിറങ്ങൾ: പച്ച, ബ്രൗൺ ഭാഗ്യദിനം: ബുധൻ, ചൊവ്വ ഭാഗ്യ നമ്പർ: 5 ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ മട്ട അരി ദാനം ചെയ്യുക

ജന്മസംഖ്യ 5

ബുധനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 5. ജന്മസംഖ്യ 5 ആയിട്ടുള്ളവർ ഭാഗ്യം നിറഞ്ഞ ആളുകളായിരിക്കും. കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിവുള്ളവരായിരിക്കും ഇത്തരക്കാർ. അവർക്ക് ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും ഇവർ. ഒരു സമയം ഒരാളുമായി സംസാരിക്കുമ്പോൾ അവർക്ക് ചുറ്റുമുള്ള നിരവധി ആളുകളെ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, ഇത്തരക്കാർ വളരെ റൊമാന്റിക് ആയിരിക്കും. പ്രണയ വിവാഹമാണ് അവർ കൂടുതലായും തെരഞ്ഞെടുക്കുക. ജന്മസംഖ്യ 5 ആയിട്ടുള്ളവരോട് ആളുകൾക്ക് പെട്ടെന്ന് ആകർഷണം തോന്നും. എല്ലാ കാര്യങ്ങളെക്കുറിച്ചും അവർക്ക് അറിവുണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അവർക്ക് എപ്പോഴുമുണ്ടാകും. 2023-ൽ പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഇവർക്ക് ലഭിക്കും. 2023 ഇക്കൂട്ടർക്ക് ശമ്പള വർധനയോടെ സ്ഥാനക്കയറ്റം ലഭിക്കുന്ന വർഷം കൂടിയായിരിക്കും. ജോലിയിൽ പ്രമോഷനും ഇവർക്ക് പ്രതീക്ഷിക്കാം.

First published:

Tags: 2023 Astrology, Astro, Numerology