ജന്മസംഖ്യകളായ അഞ്ചും ആറും തമ്മിലുള്ള പൊരുത്തം അറിയാം:
സൗഹാര്‍ദ്ദ ബന്ധം നിലനിർത്തുന്ന ജന്മസംഖ്യകളാണിവ. ഈ സംഖ്യകള്‍ പ്രതിനിധാനം ചെയ്യുന്നവര്‍ മികച്ച ദമ്പതികളായിരിക്കും. കൂടാതെ ഇവർക്ക് മികച്ച പ്രൊഫഷണലുകള്‍, സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, സുഹൃത്തുക്കള്‍ എന്നിവയായിരിക്കാൻ കഴിയുമെന്നും സംഖ്യാശാസ്ത്രത്തില്‍ പറയുന്നു. ഈ രണ്ട് സംഖ്യകളുടെ സാന്നിദ്ധ്യമുള്ളവരുടെ ജീവിതം വളരെയധികം അഭിവൃദ്ധി നിറഞ്ഞതായിരിക്കും. ബിസിനസ്സില്‍ വന്‍ പുരോഗതി ലഭിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. ആറ് എന്ന സംഖ്യയുടെ ആഡംബരഫലം ലഭിക്കണമെങ്കില്‍ അഞ്ച് എന്ന സംഖ്യയുടെ സാന്നിദ്ധ്യം കൂടിയുണ്ടായിരിക്കണം. ഈ രണ്ട് സംഖ്യകളുടെയും സാന്നിദ്ധ്യം നിങ്ങള്‍ക്ക് സംതൃപ്തമായ ജീവിതം നല്‍കും. ഇത്തരത്തിലുള്ള ആളുകള്‍ പൊതുവെ റൊമാന്റിക് ആയിരിക്കും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാകും ഇവരുടേത്. വിവാഹം, തൊഴില്‍ എന്നിവയില്‍ സ്വന്തം തീരുമാനം നടപ്പിലാക്കാനാണ് ഇക്കൂട്ടര്‍ക്ക് ഇഷ്ടം. ഈ സംഖ്യയ്ക്ക് മികച്ച ഉദാഹരണമാണ് ക്രിക്കറ്റ് താരം വിരാട് കോലി. അദ്ദേഹം ജനിച്ചത് നവംബര്‍ അഞ്ചിനാണ്.
ഭാഗ്യ നിറങ്ങൾ: വെള്ള, നീല ഭാഗ്യ ദിനങ്ങൾ: ബുധന്‍, വെള്ളി ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടത്: പശുക്കള്‍ക്ക് വെള്ളം കൊടുക്കുക.
ജന്മസംഖ്യകളായ അഞ്ചും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം:
ഏഴും അഞ്ചും ജനനത്തീയതില്‍ ഉള്ളവര്‍ ശക്തരായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. ബുധന്‍ എന്ന ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് അഞ്ച്. അഞ്ചിന്റെ ശക്തിയോടൊപ്പം ഏഴിന്റെ സ്വാധീനം കൂടി ചേരുമ്പോള്‍ ഈ സംഖ്യകളോട് കൂടി ജനിച്ച വ്യക്തികള്‍ ബുദ്ധിമാന്‍മാരും, യുക്തിവാദികളും വിവേകികളുമായിത്തീരുമെന്നാണ് സംഖ്യാശാസ്ത്രത്തില്‍ പറയുന്നത്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ പ്രായോഗികമായി മാത്രം ചിന്തിക്കുന്ന സ്വഭാവം കാരണം ഇവര്‍ക്ക് ചില സൗഹൃദങ്ങളോ ബന്ധങ്ങളോ നഷ്ടപ്പെട്ടേക്കാം. അതിനാല്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മനസ്സ് പറയുന്നത് പോലെ ചില സമയത്തെങ്കിലും പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. ഇക്കൂട്ടര്‍ക്ക് എപ്പോഴും എല്ലാ കാര്യത്തിലും രണ്ട് ഓപ്ഷനുകള്‍ ലഭിച്ചേക്കാം. അതിനാല്‍ വളരെ ശ്രദ്ധിച്ച് വേണം ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍. പരാജയം എന്നത് ഇവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല. ഉയര്‍ച്ചയിലേക്ക് കുതിച്ച് ചാടുന്നവരാണ് ഇക്കൂട്ടര്‍. കായികം, നിര്‍മ്മാണം, സോഫ്റ്റ് വെയര്‍, ട്രാവല്‍, വ്യാപാരം, ടെലികോം, ഗ്ലാമര്‍, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും പ്രശസ്തിയും ഉണ്ടാകും. ദമ്പതികള്‍ ഭൗതിക നേട്ടങ്ങള്‍ക്ക് പുറമെ തങ്ങളുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
ഭാഗ്യ നിറം: പച്ച ഭാഗ്യ ദിനങ്ങൾ: ബുധന്‍, തിങ്കള്‍ ഭാഗ്യസംഖ്യ: 5 ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ പയർ നല്‍കുക.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology