• HOME
  • »
  • NEWS
  • »
  • life
  • »
  • Numerlogy March 19 | നിങ്ങളുടെ ജന്മസംഖ്യ അഞ്ചാണോ? ജന്മസംഖ്യകളായ ഒന്നും രണ്ടുമായുള്ള പൊരുത്തം അറിയാം

Numerlogy March 19 | നിങ്ങളുടെ ജന്മസംഖ്യ അഞ്ചാണോ? ജന്മസംഖ്യകളായ ഒന്നും രണ്ടുമായുള്ള പൊരുത്തം അറിയാം

ജന്മസംഖ്യകളായ അഞ്ചും ഒന്നും തമ്മിലുള്ള പൊരുത്തം

  • Share this:

    അഞ്ച് ജന്മസംഖ്യയായുള്ളവരും ഒന്ന് ജന്മസംഖ്യയായുള്ളവരും ഒരുപോലെ കഴിവുള്ളവരും വിജയിക്കുന്നവരുമായിരിക്കും. അതുകൊണ്ട് തന്നെ അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ പരസ്പരം അംഗീകരിച്ചെന്ന് വരില്ല. എന്നാൽ ജന്മസംഖ്യ ഒന്ന് അഞ്ചിന് വളരെയേറെ ഭാഗ്യമുള്ളവരായിരിക്കും. അതിനാൽ ഇവർ ഒരുമിച്ച് പ്രവർത്തിക്കാൻ ശുപാർശ ചെയ്യുന്നു. ഈ കൂട്ടുകെട്ടിലൂടെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഈ ജന്മസംഖ്യകളിലുള്ളവർ വിവാഹിതരായാൽ ആധിപത്യം സംബന്ധിച്ച് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഇരുവരും ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നവരായതിനാൽ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. ഇക്കൂട്ടർ വിവാഹിതരായാൽ പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ മറക്കരുത്. വിട്ടുവീഴ്ചകൾ ചെയ്താൽ ഇവർക്ക് മാതൃകാ ദമ്പതികളാകാനും സാധിക്കും. അഞ്ചും ഒന്നും ജന്മസംഖ്യകളായുള്ളവർ ബിസിനസ് പങ്കാളികളായാൽ വ്യവസായം കുതിച്ചുയരും. സ്‌പോർട്‌സ്, രാഷ്ട്രീയം, ട്രാവൽ ഏജൻസി, ഓട്ടോമൊബൈൽ, ഐടി, സോളാർ പവർ, നിർമ്മാണം, പരസ്യം, ആഭരണങ്ങൾ, വിദേശ ചരക്കുകൾ, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയവും പ്രശസ്തിയും നേടാനാകും.

    ഭാഗ്യ നിറങ്ങൾ: അക്വയും ടീലും
    ഭാഗ്യ ദിനം: ബുധൻ, ഞായർ
    ഭാഗ്യം സംഖ്യ: 1
    ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
    ദോഷ പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക

    ജന്മസംഖ്യകളായ അഞ്ചും രണ്ടും തമ്മിലുള്ള പൊരുത്തം
    രണ്ട് ജന്മസംഖ്യയായുള്ളവർ മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരും ബാലൻസ് നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായിരിക്കും. എന്നാൽ ജന്മസംഖ്യ അഞ്ചായുള്ളവരുടെ വ്യക്തിത്വത്തെ നേരിടാൻ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. വൈവിധ്യത്തെയും മാറ്റങ്ങളെയും ഇഷ്ടപ്പെടുന്ന അഞ്ച് എന്ന ജന്മസംഖ്യ സ്വന്തം ആവശ്യങ്ങൾക്കായി രണ്ട് എന്ന ജന്മസംഖ്യയിൽപ്പെടുന്നവരെ ഉപയോഗിച്ചേക്കാം. രണ്ട് ജന്മസംഖ്യയായുള്ളവർക്ക് പ്രായോഗിക ചിന്ത കുറവായിരിക്കും. ഇത് ഇക്കൂട്ടരെ പലപ്പോഴും കെണിയിൽ വീഴ്ത്തിയേക്കാം. ജന്മസംഖ്യ അഞ്ചായുള്ളവരുടെ ചില പ്രവർത്തനങ്ങൾ രണ്ട് ജന്മസംഖ്യയായുള്ളവരെ ആഴത്തിൽ മുറിവേൽപ്പിച്ചേക്കാം. അതിനാൽ രണ്ടും അഞ്ചും ജന്മസംഖ്യയിലുള്ളവർ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നതാണ് ഉത്തമം. ഇവർ തമ്മിൽ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടാണ്. ഇക്കൂട്ടർ ഒരുമിച്ച് പ്രവർത്തിച്ചാൽ ഭാഗ്യം വന്നു ചേരുമെങ്കിലും മാനസിക സന്തോഷവും സംതൃപ്തിയും കുറവായിരിക്കും.

    ഭാഗ്യ നിറം: അക്വാ
    ഭാഗ്യ ദിനം ബുധൻ
    ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പാലോ വെള്ളമോ ദാനം ചെയ്യുക

    സംഖ്യാശാസ്ത്രത്തിൽ 9 വരെയുള്ള നമ്പറുകളെയാണ് പരാമർശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ സംഖ്യാശാസ്ത്രത്തിൽ പറയുന്നില്ല. എന്തെന്നാൽ, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകൾ സംയോജിപ്പിച്ച് വിവിധ നമ്പറുകൾ ഉണ്ടാക്കി. അതിനിടയിൽ പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    Published by:Sarika KP
    First published: