• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജന്മസംഖ്യ നാലാണോ? ജന്മസംഖ്യ ഒന്നും രണ്ടുമായുള്ള പൊരുത്തം അറിയാം

Numerology | നിങ്ങളുടെ ജന്മസംഖ്യ നാലാണോ? ജന്മസംഖ്യ ഒന്നും രണ്ടുമായുള്ള പൊരുത്തം അറിയാം

ജൻമസംഖ്യ നാലിന് ജൻമസംഖ്യ ഒന്നും രണ്ടുമായുള്ള പൊരുത്തം അറിയാം

  • Share this:

    ജന്മസംഖ്യ: 4
    ഗ്രഹം: രാഹു (യുറാനസ്)

    ‌ജന്മസംഖ്യ 4 രാഹു ഗ്രഹത്തിൽ പെട്ടതാണ്. സൂര്യ ​ഗ്രഹത്തിൽ പെട്ട ജന്മസംഖ്യ ഒന്ന്, നാലിന്റെ ഒരു അകന്ന ബന്ധുവാണെന്നു പറയാം. അതിനാൽ ഇരു ജന്മസംഖ്യയിൽ പെട്ടവരും തമ്മിൽ ആശയവിനിമയം കുറവായിരിക്കും. ഇരു കൂട്ടർക്കും ശക്തമായ വ്യക്തിത്വവും ഈഗോയും ഉണ്ടാകും. ജന്മസംഖ്യ 1 ഉം 4 ഉം തമ്മിൽ പരസ്പരം തീരുമാനമെടുക്കാനോ ഒരു പൊതു നിഗമനത്തിലെത്താനോ ബുദ്ധിമുട്ടാണ്. അതിനാൽ, ഈ ജൻസംഖ്യകളിൽ ജനിച്ചവർ ബിസിനസിൽ പങ്കാളികളാകുന്നത് കഴിയുന്നതും ഒഴിവാക്കണം. ഈ ജൻമസംഖ്യയിൽ ജനിച്ച ദമ്പതികൾക്കും വിവാഹ ജീവിതത്തിൽ‌ പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. വസ്തുവകകളുമായും ലോഹങ്ങളുമായും ബന്ധപ്പെട്ട ജോലിയിൽ ഇക്കൂട്ടർ ശോഭിക്കും. ഈ ജന്മസംഖ്യയിൽ ജനിച്ച രാഷ്ട്രീയ പ്രവർത്തകരും അവരുടെ കരിയറിൽ ശോഭിക്കും.

    ഭാഗ്യ നിറങ്ങൾ: മഞ്ഞ, ചാരനിറം

    ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ എണ്ണ ദാനം ചെയ്യുക

    ജന്മസംഖ്യ നാലിന് ജൻമസംഖ്യ രണ്ടുമായുള്ള പൊരുത്തം: ജൻമസംഖ്യ നാലിൽ ജനിച്ചവരും ജൻമസംഖ്യ രണ്ടിൽ ജനിച്ചവരും സൗഹാർദപരമായി തുടരാൻ പ്രയാസമാണ്. ജന്മസംഖ്യ നാലിൽ ജനിച്ചവർ പ്രായോ​ഗിക ജീവിതത്തിൽ വിശ്വസിക്കുന്നവരാകും. ഇവർ പൂർണമായും നീതിക്കു നിരക്കുന്ന കാര്യങ്ങളായിരിക്കും ചെയ്യുന്നത്. ജൻമസംഖ്യ രണ്ടിൽ ജനിച്ചവരെ വികാരങ്ങളായിരിക്കും നയിക്കുന്നത്. ജൻമസംഖ്യ രണ്ടിൽ ജനിച്ചവർ ഹൃദയത്തിൽ നിന്ന് ചിന്തിക്കുന്നവരായിരിക്കും. എന്നാൽ ജന്മസംഖ്യ നാലിൽ ജനിച്ചവർ പ്രായോ​ഗികമായി മാത്രം പ്രവർത്തിക്കുന്നവരായിരിക്കും. ഇരുവരുടെയും രീതികളും ചിന്തകളും വികാരങ്ങളും വളരെയധികം വ്യത്യസ്തമായിരിക്കും. ഇതു മൂലം പ്രൊഫഷണലോ വ്യക്തിപരമോ ആയ ജീവിതത്തിൽ ഇവർ ഒന്നിച്ചു പ്രവർത്തിച്ചാൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനാണ് സാധ്യത. എന്നാൽ ഈ ജൻമസംഖ്യയിൽ ജനിച്ചവർ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരായി തുടരുന്നുണ്ട് താനും. കാരണം അവർ എങ്ങനെയെങ്കിലും അവരുടെ ജീവിതം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ശ്രമിക്കുന്നവരായിരിക്കും. ഇരു കൂട്ടരും ശിവന്റെ ആചാരങ്ങൾ അനുഷ്ഠിക്കുകയും അനാഥാലയത്തിൽ പാൽ ദാനം ചെയ്യുകയും വേണം. ഇവർ മരുന്നുകൾ, പാൽ, ദ്രാവകങ്ങൾ, വിദ്യാഭ്യാസം, ആഭരണങ്ങൾ, തുടങ്ങിയ വ്യവസായങ്ങൾ ചെയ്താൽ വിജയിക്കും.
    ഭാഗ്യ നിറം: വെള്ള
    ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ അരി ദാനം ചെയ്യുക

    സംഖ്യാശാസ്ത്രത്തിൽ 9 വരെയുള്ള നമ്പറുകളാണ് പരാമർശിക്കുന്നത്. 9നു ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ സംഖ്യാശാസ്ത്രത്തിൽ പറയുന്നില്ല. കാരണം, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    Published by:Sarika KP
    First published: