ജന്മസംഖ്യകളായ ഏഴും ഒന്നും തമ്മിലുള്ള പൊരുത്തം അറിയാം: വളരെ ശക്തമായ ബന്ധം നിലനില്‍ക്കുന്ന സംഖ്യകളാണ് ഏഴും ഒന്നും. വ്യക്തിജീവിതത്തില്‍ വളരെ പ്രത്യേകമായ ബന്ധം ഈ രണ്ട് സംഖ്യകള്‍ തമ്മിലുണ്ട്. സൂര്യനും കേതുവുമാണ് ഈ രണ്ട് സംഖ്യകളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ അതുല്യമായ വ്യക്തിത്വ ഗുണങ്ങളാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്. അതേസമയം ഇരുകൂട്ടര്‍ക്കും ചില പൊതുഗുണങ്ങളുമുണ്ട്. രണ്ട് കൂട്ടര്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടാനും സാധിക്കുന്നതാണ്. രണ്ട് സംഖ്യകളും മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇവ ഒരുമിച്ച് എത്തുന്ന സാഹചര്യത്തില്‍ പരസ്പര പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാനും വിജയം നേടാനും സാധിക്കും.
സ്ഥാപനത്തെ വിജയത്തിലേക്ക് നയിക്കാനും ലാഭം വര്‍ധിപ്പിക്കാനും ഈ സംഖ്യകളുടെ സാന്നിദ്ധ്യം സഹായിക്കുന്നതാണ്. ജന്മസംഖ്യ 1, 7 എന്നീ സംഖ്യകളാണെങ്കിൽ സോളാറുമായി ബന്ധപ്പെട്ട് ചെയ്യുന്ന ബിസിനസ്സുകള്‍, സ്വര്‍ണ ബിസിനസ് എന്നിവയിൽ നിന്ന് നേട്ടമുണ്ടാകും. ഈ രണ്ട് സംഖ്യകളും ജനനത്തീയതില് ഉള്ള തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് മികച്ച വളര്‍ച്ചയുണ്ടാകും.
ഭാഗ്യനിറം: മഞ്ഞ ഭാഗ്യദിനം: തിങ്കള്‍, ഞായര്‍. ഭാഗ്യദിനം: 1, 3, 7 ദാനം ചെയ്യേണ്ടവ: ആശ്രമത്തിലോ പാവപ്പെട്ടവര്‍ക്കോ വിത്തുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യകളായ ഏഴും രണ്ടും തമ്മിലുള്ള പൊരുത്തം അറിയാം: സംഖ്യ രണ്ടിന്റെ ദേവന് ചന്ദ്രനാണ്. സംഖ്യ ഏഴിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കേതുവാണ്. ചന്ദ്രനും കേതുവും സുഹൃത്ത് ബന്ധം നിലനിര്‍ത്തുന്ന ഗ്രഹങ്ങളാണ്. ചന്ദ്രന്റെ അധിപന് ശിവനാണ്. കേതുവും ശിവന് കീഴിലാണ്. അതുകൊണ്ട് തന്നെ ഏഴും രണ്ടും തമ്മില്‍ എപ്പോഴും ഒരു പരസ്പര സഹകരണം ഉണ്ടായിരിക്കുന്നതാണ്. ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്ന ദമ്പതികളുടെ ദാമ്പത്യ ജീവിതം വളരെ സമാധാനം നിറഞ്ഞതും പരസ്പര വിശ്വാസമുള്ളതുമായിരിക്കും.
പരസ്പര വിശ്വാസം എപ്പോഴും നിലനിര്‍ത്തുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നവരാകും. ഓര്‍ത്തിരിക്കേണ്ട ഒരേയൊരു കാര്യം രണ്ട് എന്ന സംഖ്യയുടെ വികാരങ്ങളെ മനസ്സിലാക്കി വേണം തീരുമാനം എടുക്കാന്‍ എന്നുള്ളതാണ്. നേരിട്ടുള്ള ആശയവിനിമയവും ഒന്നും ഒളിക്കാതെയുള്ള വികാരപ്രകടനവും ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇത് ബന്ധങ്ങളെ വര്‍ഷങ്ങളോളം നിലനിര്‍ത്താന്‍ സഹായിക്കും.
ഭാഗ്യനിറം: ക്രീം, അക്വാ ഭാഗ്യദിനം: തിങ്കള്‍ ഭാഗ്യസംഖ്യ: 2 ദാനം ചെയ്യേണ്ടവ: പാവപ്പെട്ട കുട്ടികള്‍ക്ക് സാഫ്രോണ്‍ മില്‍ക്ക് ദാനം ചെയ്യുക.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായാണ് നില്‍ക്കുന്നത്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology