ആറും മൂന്നും ജന്മസംഖ്യകള്‍ യഥാക്രമം ഏറ്റവും ക്രിയേറ്റീവായ രണ്ടാമത്തെ സംഖ്യയും ഏറ്റവും ക്രിയേറ്റീവായ മൂന്നാമത്തെ സംഖ്യയുമാണ്. ഈ സംഖ്യകള്‍ ജന്മസംഖ്യകളായവര് കലാരംഗത്ത് ബഹുമുഖ പ്രതിഭകളായിരിക്കും. ഈ രണ്ട് സംഖ്യകള്‍ സമ്മിശ്രമായി വരുന്ന ദമ്പതികളുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരിക്കില്ല. കാരണം മൂന്ന് എന്ന സംഖ്യ ആറുമായി സഹകരിക്കാന്‍ തയ്യാറാകില്ല. അതിനാല്‍ ആറ് എന്ന സംഖ്യ നിക്ഷപക്ഷമായിരിക്കുന്നതാണ് ഉത്തമം. പരസ്പരം സംഘര്ഷമുണ്ടാകാതായിരിക്കാന് വ്യത്യസ്തമായുള്ള പ്രൊഫഷനുകള്‍ തെരഞ്ഞെടുപ്പ് ഇവര്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഒരുപാട് പേരോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. കൂടാതെ ജനങ്ങള്‍ക്കിടയില്‍ ജോലി ചെയ്യാനും താല്‍പ്പര്യപ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഇവര്‍ ശോഭിക്കും. സംഗീതജ്ഞര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, കായികതാരങ്ങള്‍, എഴുത്തുകാര്‍, പ്രാസംഗികര്‍ തുടങ്ങിയവര്‍ക്ക് വിജയം പ്രതീക്ഷിക്കാം. ഭാഗ്യ നിറം: പിങ്ക്, വയലറ്റ് ഭാഗ്യ സംഖ്യ: 9 ഭാഗ്യ ദിനം: വെള്ളി ദാനം ചെയ്യേണ്ടത്: ലക്ഷ്മിദേവിയ്ക്കും നാരായണ ഭഗവാനും അരി ദാനം ചെയ്യുക.
ജന്മസംഖ്യകളായ ആറും നാലും തമ്മിലുള്ള പൊരുത്തം അറിയാം: രാഹുവിനെ സൂചിപ്പിക്കുന്ന സംഖ്യയാണ് 4. നാല് എന്ന സംഖ്യയുമായി ചേര്‍ന്ന് വളരെയധികം ഭാഗ്യാനുഭവം പ്രദാനം ചെയ്യുന്ന സംഖ്യയാണ് ആറ്. രാഹു ഗ്രഹത്തിന്റെ എല്ലാ വിധ ഭാഗ്യാനുഭവവും ഇതിലൂടെ ലഭിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുകളുടെയും പിന്തുണയും ലഭ്യമാകുന്നതാണ്. ജന്മസംഖ്യയില് ആറിന്റെയും നാലിന്റെയും സാന്നിദ്ധ്യമുള്ള വ്യക്തികള്‍ പ്രത്യേകിച്ചും, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ എല്ലാ വിധ നേട്ടങ്ങളും ലഭിക്കുന്നതാണ്. 4, 6 എന്നീ സംഖ്യകളില്‍ ജനിച്ച വ്യക്തികള്‍ക്ക് ബിസിനസ്സ് രംഗത്തും സര്‍ക്കാര്‍ പ്രതിനിധിയായും പ്രവര്‍ത്തിക്കാനാകും. ഈ രണ്ട് സംഖ്യകളുടെ സാന്നിദ്ധ്യമുള്ള ദമ്പതികള്‍ വളരെ ഒരുമയോടെ പ്രവര്‍ത്തിക്കുന്നതാണ്. ഗാര്‍ഹിക കാര്യങ്ങളെല്ലാം തന്നെ വ്യക്തമായി നിര്‍വ്വഹിക്കുകയും ചെയ്യുന്നവരായിരിക്കും ഇക്കൂട്ടര്‍.
ഭാഗ്യ നിറം: നീല, വെള്ള ഭാഗ്യ ദിനം: വെള്ളി ഭാഗ്യ സംഖ്യ: 6 ദാനം ചെയ്യേണ്ടവ: വീട്ടിലെ സഹായിക്ക് ആവശ്യമായ വീട്ടുസാധനങ്ങള്‍ ദാനം ചെയ്യുക.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology