ജന്മസംഖ്യകളായ ഏഴും മൂന്നും തമ്മിലുള്ള പൊരുത്തം: ഏഴും മൂന്നും ജന്മസംഖ്യയില് ജനിച്ച വ്യക്തികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ആസ്വദിക്കാന്‍ സാധിക്കും. അവര്‍ ഒരിക്കലും ഒറ്റയ്ക്കായിരിക്കില്ല. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് എപ്പോഴും ലഭിക്കും. ഈ ജന്മസംഖ്യയിലുള്ള കായിക രംഗത്തുള്ളവർ അവരുടെ ഫീല്‍ഡിലെ താരങ്ങളായി മാറുന്നത് പരിശീലകര്‍ നല്കുന്നഅപാരമായ പിന്തുണയുടെയുംമികച്ച ദിശാബോധത്തിന്റെ പിൻബലത്തോടെമാത്രമാകും. ഈ നമ്പര്‍ ജന്മസംഖ്യയായിട്ടുള്ള പ്രൊഫഷണല്‍ പങ്കാളികള്‍ പക്വതയുള്ളവരും ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കുന്നവരുമാകും. ബിസിനസ്സിലെ അവരുടെ ശരിയായ തീരുമാനം, ബ്രാന്‍ഡിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും
ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, പച്ച ഭാഗ്യ ദിനം: വ്യാഴാഴ്ച ഭാഗ്യ നമ്പര്‍: 3 ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യകളായ ഏഴും നാലും തമ്മിലുള്ള പൊരുത്തം: നാല് ജന്മസംഖ്യയായിട്ടുള്ളവരുടെ ഔദ്യോഗിക ജീവിതം വളരെ ക്രമാനുസരണവും തന്ത്രപരവുമായിരിക്കും. അതേസമയം ജന്മസംഖ്യ ഏഴ് ആയിട്ടുള്ളവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചയുണ്ടാകും. ഏഴ് ജന്മസംഖ്യയായിട്ടുള്ളവര്ക്ക് സാധാരണയായി കരിയറിന്റെ ഉന്നതിയിലെത്താന്‍ സാധിക്കും അതേസമയം, കുടുംബ ജീവിതത്തില്‍ മോശം അവസ്ഥയുണ്ടാകുകയും ചെയ്തേക്കാം. നാല് ജന്മസംഖ്യയായിട്ടുള്ളവര്‍, തന്റെ പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും സ്വയം കൈകാര്യം ചെയ്യണം. ജന്മസംഖ്യ നാലിലും ഏഴിലും ജനിച്ചവര്‍ ജ്ഞാന പ്രേമികളും അതുപോലെ പ്രായോഗികമായി ചിന്തിക്കുന്നവരുമാകും. ജന്മസംഖ്യ നാലും ഏഴും ഒരുമിക്കുന്നതിലൂടെ ഒരു മികച്ച രാഷ്ട്രീയക്കാരനെയും ഒരു കലാകാരനെയും വിജയകരമായ ഒരു വ്യവസായിയെയും ഒരു കായിക താരത്തെയും സൃഷ്ടിക്കാന്‍ സാധിക്കും. ഭാവി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാം. അടുത്തതായി എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയും. നാലും ഏഴും ജന്മസംഖ്യയുള്ള ദമ്പതികള്‍ക്ക് ജീവിതത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വരും. ഇത് അവരെ അസന്തുഷ്ടരും അസംതൃപ്തരുമാക്കുന്നു. ദമ്പതികളുടെ ഏകാന്തത മാറ്റുന്നതിന് ഏറ്റവും നല്ല മരുന്നാണ് ഉള്ളിലെ വികാരം പങ്കിടുക എന്നത്.
ഭാഗ്യ നിറങ്ങള്‍: പച്ച, ടീല്‍ ഭാഗ്യ ദിനം: വെള്ളിയാഴ്ച ഭാഗ്യ നമ്പര്‍: 9, 6 ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
കേതു ഗ്രഹത്തെയാണ് നമ്പര്‍ 7 പ്രതിനിധീകരിക്കുന്നത്. ജന്മസംഖ്യ 7 ആയിട്ടുള്ളവരുടെ 2023-ലെ വര്‍ഷ ഫലം അനുസരിച്ച് ഗവേഷണത്തില്‍ താത്പര്യമുള്ളവരായിരിക്കും. അന്തിമഫലം ലഭിക്കുന്നതുവരെ മിക്ക കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ജന്മസംഖ്യ 7 ആയിട്ടുള്ളവരില്‍ ഭൂരിഭാഗവും ശാസ്ത്രജ്ഞരും, കായികതാരങ്ങളും, സാങ്കേതിക വിദഗ്ധരും, അഭിനേതാക്കളും, ഗവേഷണ അനലിസ്റ്റുകളും ആയിരിക്കും. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഇവര്‍. ഒരു ചെറിയ ഗ്രൂപ്പ് ആളുകളെയാകും ഇവര്‍ എപ്പോഴും തിരഞ്ഞെടുക്കുക. സയന്‍സ്, അഭിനയം, റീട്ടെയ്ലിംഗ്, മെഡിക്കല്‍, റിസര്‍ച്ച് മേഖലകളിലുള്ളവര്‍ക്ക് 2023 ഒരു മികച്ച വര്‍ഷമായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology