ജന്മസംഖ്യ: 6
ജന്മസംഖ്യകളായ 5 നും 6 നും ഇടയിൽ ഏറ്റവും അഭിലഷണീയമായ ഒരു ബന്ധമാകും നമുക്ക് കാണാൻ സാധിക്കുക. ഈ രണ്ട് സംഖ്യകൾ ചേർന്നാൽ അസാധ്യമായ ഏത് കാര്യവും എളുപ്പത്തിൽ സാധ്യമാകും. ഈ സംഖ്യകൾ ഒരുമിച്ച് ചേർന്നാൽ ജീവിതം എപ്പോഴും സുഖകരവും ഭാഗ്യവുമുള്ളതുമായിരിക്കും. ഒരു വ്യക്തി എത്ര ഭാഗ്യവാനാണെങ്കിലും ആ ഭാഗ്യം അനുഭവിക്കാൻ അയാൾക്ക് ഒരു അവസരം ആവശ്യമാണ്, അത് നമ്പർ 6 ന്റെ രാശിയായ ശുക്രനിലൂടെ മാത്രം സാധ്യമാകുന്നതാണ്. അതിനാൽ ശ്രദ്ധേയവും വിജയകരവുമായ ഒരു ജീവിതത്തിന് വേണ്ടി വലിയ പങ്ക് വഹിക്കാൻ ഈ സംഖ്യകൾക്ക് സാധിക്കും. സ്പോർട്സ്, സ്റ്റോക്ക് മാർക്കറ്റ്, വസ്ത്രങ്ങൾ, ഭക്ഷണം, സർക്കാർ പ്രതിനിധികൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സംഖ്യകളുടെ ഭാഗ്യം ആവോളം ആസ്വദിക്കാനാകും. ഭാഗ്യ നിറങ്ങൾ: കടൽ നീലയും വെള്ളയും, ഭാഗ്യ ദിനം : ബുധൻ, വെള്ളി, ഭാഗ്യ നമ്പർ 5 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : ഒരു സ്ത്രീക്ക് കുപ്പി വളകൾ വാങ്ങി നൽകുക.
ജന്മസംഖ്യകളായ ആറും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം
കേതു ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന ജന്മസംഖ്യയാണ് 7. ഏഴിന്റെ ഫലം പൂർണമായി കിട്ടാൻ ജീവിതത്തിൽ നഷ്ടങ്ങളുംകഷ്ട്ടങ്ങളും അനുഭവിക്കേണ്ടി വരും, എന്നാൽ 6-ാം സംഖ്യയുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ ജീവിതം വളരെ സുഗമമായി മുന്നോട്ട് പോകും. പ്രത്യേകിച്ച് വ്യക്തിപരമായ വിഷയങ്ങളിൽ. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹം നേടുന്നതിന് 7 നൊപ്പം 6ഉം ഉണ്ടായിരിക്കണം. ജന്മസംഖ്യ 7ന് എപ്പോഴും എതിർ ലിംഗത്തിൽ നിന്ന് പ്രയോജനം നേടാൻ സാധിക്കും. എതിർ ലിംഗത്തിന്റെ നമ്പർ 6 കൂടിയാണെങ്കിൽ അവർ അത്യുന്നതങ്ങളിലേയ്ക്ക് വളരും. ഭാഗ്യ നിറം: ഇരുണ്ട ചാരമോ നീലയോ നിറം, ഭാഗ്യദിനം : തിങ്കൾ, വെള്ളി, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : വീട്ടുജോലിക്കാർക്കോ ആശ്രമങ്ങളിലോ ലോഹ പാത്രം ദാനം ചെയ്യുക
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology