• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology April 29 | നിങ്ങളുടെ ജന്മസംഖ്യ എട്ടാണോ? ജന്മസംഖ്യകളായ മൂന്നും നാലും തമ്മിലുള്ള പൊരുത്തം അറിയാം

Numerology April 29 | നിങ്ങളുടെ ജന്മസംഖ്യ എട്ടാണോ? ജന്മസംഖ്യകളായ മൂന്നും നാലും തമ്മിലുള്ള പൊരുത്തം അറിയാം

ജന്മസംഖ്യകളായ എട്ടും മൂന്നും തമ്മിലുള്ള പൊരുത്തം

 • Share this:

  ജന്മസംഖ്യകളായ എട്ടും മൂന്നും തമ്മിലുള്ള പൊരുത്തം: സംഖ്യാശാസ്ത്രം പറയുന്നതിനുസരിച്ച് ജന്മസംഖ്യകളായ എട്ടും മൂന്നും എന്തിലും തീര്‍പ്പ് കല്‍പ്പിക്കുന്നവരാണ്. എന്നാല്‍ ഇവരെ ഒരേ ടീമില്‍ ഉള്‍പ്പെടുത്തുന്നത് തികച്ചും വെല്ലുവിളിയാണ്, കാരണം അത് അവരുടെ പ്രകടനത്തെ ബാധിക്കും. അതിനാല്‍ ശനി ഗ്രഹത്തെ പ്രതിനിധികരിക്കുന്ന എട്ടാം നമ്പറിന് ഗുരുവിനെ പ്രതിനിധീകരിക്കുന്ന 3 നമ്പറിനൊപ്പം സഹകരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്.

  സംഭാഷണ ശൈലിയിലുള്ള വ്യത്യാസങ്ങള്‍ കാരണം ഈ ജന്മസംഖ്യയിലുള്ള ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകും. അതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. മീഡിയ, വിദ്യാഭ്യാസ മേഖല, ധനകാര്യം, കണ്‍സള്‍ട്ടന്‍സി, ഹാന്‍ഡിക്രാഫ്റ്റ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ വിജയിക്കാന്‍ സാധിക്കും.

  ഭാഗ്യ നിറം: പര്‍പ്പിള്‍
  ഭാഗ്യദിനം: ബുധന്‍, വ്യാഴം
  ഭാഗ്യ നമ്പര്‍: 5
  ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പുസ്തകങ്ങളോ സ്റ്റേഷനറി സാമഗ്രികളോ ദാന ചെയ്യുക.

  ജന്മസംഖ്യകളായ എട്ടും നാലും തമ്മിലുള്ള പൊരുത്തം:

  4 ഉം 8 ഉം ജന്മസംഖ്യകള്‍ യഥാക്രമം രാഹു ഗ്രഹത്തെയും ശനി ഗ്രഹത്തെയും പ്രതിനിധികരിക്കുന്നു. ഇത് രണ്ട് എതിര്‍ വശങ്ങളിലായി നില്‍ക്കുകയും വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ജന്മസംഖ്യകളിലുള്ളവര്‍ക്ക് ഒത്തുപോകാന്‍ പ്രയാസമാണ്. എന്നാല്‍ ഈ സംഖ്യകള്‍ ഒരുമിച്ച് നിന്നാല്‍ സാമ്പത്തി രംഗത്തും രാഷ്ട്രീയത്തിലും മികച്ച പ്രകടനക്കാരെ സൃഷ്ടിക്കും. ഈ രണ്ട് സംഖ്യകളുടെ സാന്നിദ്ധ്യം ഒരു വ്യക്തിയെ പൂര്‍ണ്ണതയുള്ളവനും മറ്റുള്ളവരെക്കാള്‍ മികച്ചവനുമാക്കുന്നു. സാമ്പത്തികം കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിയും. ഈ ജന്മസംഖ്യകളില്‍ ജനിച്ചവര്‍ക്ക്
  അസാധ്യമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.

  ഈ നമ്പറുള്ള പങ്കാളികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം, അല്ലാത്തപക്ഷം അവരുടെ പഴയ ശാഠ്യങ്ങള്‍ അവരുടെ ബിസിനസ്സ് വളര്‍ച്ചയ്ക്ക് തടസ്സമാകും. 4ഉം 8-ഉം ജന്മസംഖ്യയായിട്ടുള്ള പ്രണയിനികള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും സന്തോഷവും ഉണ്ടാകാന്‍ അവരുടെ മനസിന്റെ കാഠിന്യം ഒഴിവാക്കേണ്ടതുണ്ട്. നാലും എട്ടും ജന്മസംഖ്യയായിട്ടുള്ളവര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും സേവിക്കാനും എല്ലായ്‌പ്പോഴും ആയുര്‍വേദ ഭക്ഷണക്രമം സ്വീകരിക്കാനും ശുപാര്‍ശ ചെയ്യുന്നു. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടില്‍ ജീവിക്കാനും ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ കുറച്ച് സമയം വിശ്രമിക്കുകയും വേണം. വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ വിദ്യാര്‍ത്ഥികള്‍ വളരെ അച്ചടക്കത്തോടെ ജീവിക്കണം. ഉയര്‍ന്ന ജനപ്രീതി നേടുന്നതിന് സ്ത്രീകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലോ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലോ പങ്കാളികളാകേണ്ടതുണ്ട്. ജന്മസംഖ്യയായ നാലിന്റെയും എട്ടിന്റെയും പങ്കാളിത്തമുണ്ടെങ്കില്‍ നിര്‍മ്മാണ പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളോ ബിസിനസുകാരോ അവരുടെ വ്യവസായത്തില്‍ വിജയിക്കും.

  ഭാഗ്യ നിറങ്ങള്‍: നീല, ഗ്രേ
  ഭാഗ്യദിനങ്ങള്‍: ബുധന്‍, വെള്ളി
  ഭാഗ്യ നമ്പര്‍: 5 ഉം 6 ഉം
  ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവങ്ങള്‍ക്കോ ഇലക്കറികള്‍ ദാനം ചെയ്യുക.

  മൊബൈൽ നമ്പറിൽ 8 ഒരിക്കല്‍ മാത്രം ഉണ്ടെങ്കില്‍ അവര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരായിരിക്കും. അവര്‍ പണം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും വിവേകത്തോടെ ചെലവഴിക്കുകയും ചെയ്യുന്നവരാകും. മറ്റൊരാളില്‍ വിശ്വാസമില്ലെങ്കില്‍ അത്തരക്കാര്‍ പണമിടപാടുകള്‍ നടത്തില്ല. തികഞ്ഞ ആസൂത്രണത്തോടെയാണ് അത്തരക്കാര്‍ പ്രവര്‍ത്തിക്കുക.

  Published by:Sarika KP
  First published: