ഇന്റർഫേസ് /വാർത്ത /life / Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പന്ത്രണ്ടിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പന്ത്രണ്ടിലെ ദിവസ ഫലം അറിയാം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി പന്ത്രണ്ടിലെ ദിവസ ഫലം അറിയാം

  • Share this:

ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

അമിത ജോലി ചെയ്യേണ്ടതായി വരും. അതിനാൽ തന്നെ ക്ഷീണം അനുഭവപ്പെടും. മികച്ച ആസൂത്രണത്തോടെ പ്രവർത്തിക്കുക. അത് നിങ്ങളെ അമിതമായി ജോലി ചെയ്യുന്നതിൽ നിന്നും രക്ഷിക്കും. അടുത്തിടെ നടക്കാനിടയുള്ള ആഘോഷത്തിനായി തയ്യാറെടുക്കുക. ഭാഗ്യ ചിഹ്നം - ഫ്രൂട്ട് സാലഡ്

ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

മുൻകൂട്ടി അനുമാനിച്ച് ഒരു കാര്യത്തിലും ഇടപെടാതിരിക്കുക. ധാരാളം ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതിനാൽ നിങ്ങൾ മാനസികമായി തളർന്നേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - പൂർത്തിയാകാത്ത ഇഷ്ടിക മതിൽ

ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

വിദേശത്തു നിന്നും നിങ്ങളെ തേടി ഒരു ശുഭ വാർത്ത എത്തും. അത് നിങ്ങൾക്ക് ഏറെ മാനസികോല്ലാസം നൽകും. ജോലിയിൽ കൂടുതൽ പ്രതിബദ്ധത കാണിക്കുക. നിങ്ങളുടെ ജോലികൾക്ക് സമയപരിധി നിശ്ചയിക്കുക. ഭാഗ്യ ചിഹ്നം - വർണാഭമായ ബാഗ്

കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

ഈ ദിവസം ഉച്ചയാകുന്നതോടുകൂടി നിങ്ങൾ ഒരു തർക്കത്തിൽ പെടും. ഇത് നിങ്ങളുടെ ജോലിയിൽ തടസം സൃഷ്ടിച്ചേക്കാം. നിങ്ങൾ അകപ്പെട്ടിട്ടുള്ള പ്രശ്നങ്ങളിൽ നിന്നും പുറത്തു കടക്കാൻ ഒരു വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. ഭാഗ്യ ചിഹ്നം - നിങ്ങൾ മറന്നുവെച്ച സമ്മാനം.

ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ ഉണ്ടാകും. ജോലി കുറച്ച് സമയത്തേക്ക് മാറ്റി വെക്കേണ്ടതായി വരും. നിയമപരമായ കാര്യങ്ങൾ നിങ്ങളെ ശക്തമായി ബാധിച്ചേക്കാം. ഭാഗ്യ ചിഹ്നം - അലങ്കരിച്ച കട

വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

ജോലിയിലെ പെട്ടെന്നുള്ള പുരോഗതി നിങ്ങളുടെ ദിവസത്തെ കൂടുതൽ മികച്ചതാക്കും. ദഹന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ പ്രവർത്തങ്ങളുടെ വേഗത കുറയ്ക്കുക. അത്നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. ഭാഗ്യ ചിഹ്നം - ഒരു പഴയ വിളക്ക്

ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും തിളങ്ങാൻ സാധിക്കും. നിങ്ങൾ ഒഴിവാക്കിയ ഒരു വിഷയം വീണ്ടും സംസാരിക്കേണ്ടി വരും. അത് സംസാരിക്കാൻ പറ്റിയ മികച്ച സമയമാണ് ഇത്. ദിവസാവസാനം കൂടുതൽ വിശ്രമം ആവശ്യമായി വരും. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം

സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

നിങ്ങൾക്ക് വളരെ പരിചയമുള്ള വ്യക്തി നിങ്ങളെ കുറിച്ച്അപവാദം പറഞ്ഞേക്കാം. ജോലിയിൽ ഒരു പുതിയ സാധ്യത കണ്ടെത്തും. ഒരു കുടുംബ സുഹൃത്ത് വളരെയധികം സഹായിക്കും. ആത്മാർഥമായി ജോലി ചെയ്യാൻ സാധിക്കും. ഭാഗ്യ ചിഹ്നം - കുട

സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

വളരെക്കാലമായി നിങ്ങൾ മറന്നു പോയ ചില കാര്യങ്ങൾ പഴയ ഫോട്ടോഗ്രാഫുകൾ കാണുമ്പോൾ ഓർമ വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ പുതിയ പ്രതീക്ഷകൾ ഉണ്ടാകും. നിർത്തി വെച്ചിരിക്കുന്ന കാര്യങ്ങൾ തുടങ്ങും. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. വളരെ പ്രധാനപ്പെട്ട സന്ദേശം നിങ്ങളെ തേടി വരും. ഭാഗ്യ ചിഹ്നം - പ്രാവിന്റെ തൂവൽ

കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി നേരിടുക. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുക. ഊർജത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ധ്യാനിക്കുക. ഭാഗ്യ ചിഹ്നം -വലിയ കോഫി മഗ്

അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

ഷോപ്പിംഗ് നടത്തും. വളരെയധികം സന്തോഷം നൽകുന്ന ദിവസമായിരിക്കും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നശീലം കുറയ്ക്കാൻ ശ്രമിക്കുക. സുഹൃത്തിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കും. ഭാഗ്യ ചിഹ്നം - സെറാമിക് ബൗൾ

പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുക. പൂർത്തിയ ബന്ധങ്ങൾ വളരാൻ സമയം നൽകുക. മികച്ച രീതിയിൽ ആശയ വിനിമയം നടത്താൻ സാധിക്കും. ക്ഷമ ഉണ്ടാകണം. നിങ്ങളുടെ മനസിനെ നിയന്തിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - പഴയ ക്ലോക്ക്

തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)

www.citaaraa.com

First published:

Tags: Astro Today, Astrology, News 18 Astrology, Today Astrology, Yours Todays Astrology