• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology| ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പതിമൂന്നിലെ ദിവസ ഫലം അറിയാം

Astrology| ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പതിമൂന്നിലെ ദിവസ ഫലം അറിയാം

ഇന്നത്തെ ദിവസഫലം അറിയാം...

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ലാളിത്യത്തോടെയുള്ള നിങ്ങളുടെ പെരുമാറ്റം വളരെയധികം ശ്രദ്ധനേടും. നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റത്തിന്റെ പ്രതിഫലം ഈ ദിവസം നിങ്ങളെ തേടി എത്തുന്നതായിരിക്കും. നിങ്ങളുടെ ജന്മ നക്ഷത്രം കൂടുതൽ ശോഭയോടെ നിങ്ങളുടെ ദിവസത്തെ മുന്നോട്ട് നയിക്കും. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള വേദി അവ നിങ്ങൾക്ക് ഒരുക്കി നൽകും. അതിനാൽ നിങ്ങളുടെ നേട്ടത്തിനായി ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തുക. ധന നഷ്ടം സംഭവിക്കാതെ ഇരിക്കാൻശ്രദ്ധിക്കുക. നിങ്ങളുടെ പണം വളരെ നന്നായി സൂക്ഷിക്കുക. ഭാഗ്യ ചിഹ്നം - രണ്ട് സ്യൂട്ട്കേസുകൾ

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  കുടുംബത്തിൽ നിന്നും വളരെയധികം പിന്തുണ ലഭിക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ള അമിതമായ സ്നേഹ പരിഗണനകൾ നിങ്ങൾക്ക് ഈ ദിവസം അനുഭവിക്കാൻ സാധിക്കും. നിങ്ങൾപ്രണയ ബന്ധത്തിലോ വിവാഹ ബന്ധത്തിലോ ആണെങ്കിൽ നിങ്ങളെക്കുറിച്ച്അനാവശ്യ അനുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംഘടിതമായി പ്രവർത്തിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. ഭാഗ്യ ചിഹ്നം - പൂക്കട

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ള വ്യക്തികളെ തിരിച്ചറിയുകയും അവരെ മനസിലാക്കുകയും വിശ്വസിക്കാൻ ആരംഭിക്കുകയും ചെയ്യണം. ഇത് തീർച്ചയായും നിങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കും. വളരെ മുൻപ് കഴിഞ്ഞുപോയ ഒരു സംഭവം വീണ്ടും ഈ ദിവസം സംഭവിച്ചേക്കാം. ദാന ധർമങ്ങൾ ചെയ്യുക. നിങ്ങളുടെ മനസിന് സ്വയം തൃപ്തി വരുന്ന രീതിയിൽ ദാനം നൽകുക. ദാന ധർമം ഏറെ പവിത്രമായതാണ്. അതിനാൽഅത് നിങ്ങളെ ഊർജത്തോടെ മുന്നോട്ട് നയിക്കും.
  ഭാഗ്യ ചിഹ്നം - ഈ ദിവസത്തിലെ സൂര്യാസ്തമയം

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളിൽ അധിഷ്ഠിതമായ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞ കാര്യമായേക്കാം. എന്നിരുന്നാൽ പോലും നിങ്ങളെ ഏല്പിച്ച ജോലികളെല്ലാം നിങ്ങൾ ശരിയായി കൃത്യസമയത്തു ചെയ്തു നൽകുക. ഇത് നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. കൂടുതൽ ഊർജം ലഭിക്കുന്നതിനായി അതിരാവിലെ ധ്യാനം പരിശീലിക്കുക. യോഗ, ധ്യാനം എന്നിവ നിങ്ങളുടെ ദിവസത്തെ കൂടുതൽ ശോഭനമാക്കും. പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ സുഹൃത്തിനെ കൂടെ ചേർത്തുനിർത്താൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - പുതിയ കസേര

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ ഒരു പഴയ സുഹൃത്തിനു സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തു നിങ്ങളുടെ സുഹൃത്തിനെ സഹായിക്കാൻ പരമാവധി ശ്രമിക്കുക. കാരണം നിങ്ങളായിരിക്കും നിങ്ങളുടെ സുഹൃത്തിന്റെ പ്രതീക്ഷ. അത് നിലനിർത്തുക. കൂടുതൽ സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. പ്രധാനമായും ദന്തരോഗങ്ങൾ പിടിപെട്ടേക്കാം. ഇവ പിന്നീടേക്ക് മാറ്റി വെക്കാതെ ചികിത്സിച്ച്ഭേദമാക്കണം. ഭാഗ്യ ചിഹ്നം - റബ്ബർ പ്ലാന്റ്

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് മുൻപിലുള്ള മിഥ്യ ധാരണകൾ മാറും. നിങ്ങൾ യാഥാർഥ്യത്തെ തിരിച്ചറിയാൻ ആരംഭിക്കും. വളരെയധികം തിരക്കുള്ള ദിനമായിരിക്കും ഇത്. ജോലിയോടുള്ള പ്രതിജ്ഞാബദ്ധത നിങ്ങളെ ഉയരങ്ങളിലെത്താൻ സഹായിക്കും. തിരക്കുള്ള ദിവസമായതിനാൽ തന്നെ പ്രധാന കാര്യങ്ങൾവിട്ടു പോകാതിരിക്കാനും മാറ്റി വെക്കാതിരിക്കാനും ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - വെള്ളി സ്പൂൺ

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  ആരുമറിയാത്ത ഒരു ഭാരം നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകും. ഈ ദിവസത്തിലെ പ്രഭാതത്തിൽ നിങ്ങൾ ഈ കാരണം കൊണ്ടുതന്നെ അസ്വസ്ഥനായിരിക്കും. എന്നാൽ പിന്നീട് കാര്യങ്ങൾ നിയന്ത്രണത്തിൽ വരും. ബന്ധങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാവരോടും വ്യക്തമായ ആശയ വിനിമയം നടത്തുക. നിങ്ങളുടെ സഹോദരന് പിന്തുണ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - നീല നിറത്തിലുള്ള സ്പോർട്സ് ബാഗ്

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഈ ദിവസത്തിൽ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതായി വരും. ഇത് നിങ്ങളുടെ ഭാവി നിർണയിക്കും. മികച്ച രീതിയിൽ യോഗത്തിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഭാവിയിലേക്കുള്ള സൂചന ഈ യോഗം കഴിയുന്നതോടെ ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിയ്ക്കും. ഭാഗ്യ ചിഹ്നം - സ്റ്റെയിൻ ഗ്ലാസ്

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ചിലർ നിങ്ങളെ മാറ്റി നിർത്തും. എന്നാൽ അത് സദുദ്ദേശത്തോടെ മാത്രം ചെയ്യുന്നതാണ്. എന്നാൽ ആ സഹായം നിങ്ങൾക്ക് ആവശ്യമായി വരില്ല. നിങ്ങളുടെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയം നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. ഭാഗ്യ ചിഹ്നം - പുതിയ ഡയറി

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള മനോഹരമായ ദിവസമായിരിക്കും ഇത്. പുതിയ ചില ഉത്തരവാദിത്തങ്ങൾ നിങ്ങളിലേക്ക് എത്തിച്ചേരാം. നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. കാരണം ഒരു മോഷണം നടക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ചുവന്ന ഇഷ്ടിക മതിൽ

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ പുതിയ ദിനചര്യയിൽ നിങ്ങൾ സന്തോഷവാനല്ലായിരിക്കാം. പക്ഷേ ഇത് നിങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കും. പുതിയ നിക്ഷേപങ്ങൾ ഈ ദിവസം നടത്താതിരിക്കുക. കാരണം ഇത് നിങ്ങളെ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടും. ഒരു പഴയ സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയോ അല്ലെങ്കിൽ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയോ ചെയ്യും. ഭാഗ്യ ചിഹ്നം - തിളങ്ങുന്ന ഇന്റീരിയർ

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് വളരെ സന്തോഷമുള്ള ദിവസമായിരിക്കും. പ്രിയപ്പെട്ട ഒരാളുമായുള്ള സംഭാഷണം നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. പരിചയമുള്ള ഒരു വ്യക്തിയുമായി കുറച്ച അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഭാഗ്യചിഹ്നം - സുവർണ്ണ നക്ഷത്രം

  തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
  Published by:Rajesh V
  First published: