• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പതിനൊന്നിലെ ദിവസഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പതിനൊന്നിലെ ദിവസഫലം അറിയാം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി പതിനൊന്നിലെ ദിവസ ഫലം അറിയാം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. പണം കാര്യക്ഷമമായി ഉപയോഗിക്കുക. ബജറ്റ് വളരെ ശ്രദ്ധാപൂർവം തയ്യാറാക്കുക. അധിക ചിലവുകൾ മനസിലാക്കുക. ശാരീരികാസ്വാസ്ഥതകൾ ഉണ്ടാകിനിടയുണ്ട്. ചെറിയ തലവേദന നിങ്ങളെ പിടികൂടിയേക്കാം. അമിത ജോലി ചെയ്യാതിരിക്കുക. വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം - ഒരു പുതിയ ഗ്ലാസ്.

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  വളരെ തിരക്കേറിയ ദിനമായിരിക്കും. നിങ്ങളുടെ മനസിന്റെ ഊർജ്ജം നിങ്ങളെ തളരാതെ മുന്നോട്ട് നയിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദേഷ്യം വരാനിടയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. മനോനിയന്ത്രണം കൈവരിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഭാഗ്യ ചിഹ്നം - മഞ്ഞൾ കൊണ്ടുള്ള ഉൽപ്പന്നം

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ബന്ധങ്ങളിൽ നിന്നും അമിതമായി ഒന്നുംപ്രതീക്ഷിയ്ക്കാതിരിക്കുക. അത് നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങൾക്കനുകൂലമല്ലാത്തതിനെ വിട്ടുകളയുക. പകരം പുതിയ കാര്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - കള്ളിച്ചെടി

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  നിയമപരമായ കാര്യങ്ങളിൽ ഇടപെടാൻ യോജിച്ച ദിവസമാണ്. തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങളിൽ മികച്ച പരിഹാരം നിർദേശിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിലൂടെ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് മുഗണന ലഭിക്കും. ഭാഗ്യ ചിഹ്നം - മഞ്ഞ സോഫ

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നുമുള്ള പുതിയ ഭാവം നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസമായിരിക്കും. ബാക്കി വെച്ച എല്ലാ ജോലികളും പൂർത്തീകരിക്കും. നിങ്ങളെ അറിയുന്ന ആരെങ്കിലുംനിങ്ങൾക്ക് പുതിയ ചില കാര്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം. അത് സ്വീകരിക്കുന്നത് നന്മയ്ക്ക് വേണ്ടിയായിരിക്കും. കാഴ്ചയ്ക്ക് തകരാറുണ്ടാകാതെ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - കുരുവി

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  സജീവമായി പ്രവർത്തിക്കാൻ ഈ ദിവസത്തിൽ സാധിക്കും. നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെകിൽ അത് സാക്ഷാത്കരിക്കാനായി ഈ ദിവസത്തിൽ പ്രവർത്തിക്കും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉചിതമായ സമയമാണ്. ഭാഗ്യ ചിഹ്നം - കറുത്ത ക്രിസ്റ്റൽ

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  വളരെക്കാലമായി അകന്നു കഴിയുന്ന സുഹൃത്തുക്കളുമായി സംസാരിക്കാൻ സാധിക്കും. ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. തിരക്കുള്ള നാളുകൾ നിങ്ങളെ തേടി വരുന്നുണ്ട്, അതിനാൽ ഇത് വിശ്രമിക്കാനുള്ള സമയമാണ്. ഭാഗ്യ ചിഹ്നം - ഡ്രീം ക്യാച്ചർ

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ജോലിയിൽ ഒരു പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചേക്കും. എന്നാൽ അവ വിമർശനത്തിന് ഇടയാക്കും. വ്യക്തിപരമായ ജോലികൾ എല്ലാം തന്നെ പൂർത്തീകരിക്കും. നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ അല്ലെങ്കിൽ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നവയായിരിക്കും. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  പഴയ ഫോട്ടോകളിലൂടെയോ വ്യക്തികളിലൂടെയോ ഫോൺ കോളിലൂടെയോ നിങ്ങൾക്ക്ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം. മാനസികമായി തളർച്ച നേരിടും. വ്യായാമമോ ധ്യാനമോ നിങ്ങളെ സുഖപ്പെടുത്തും. ഭാഗ്യ ചിഹ്നം - പുതിയ ദിനചര്യ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  കുടുംബത്തിനു വേണ്ടി ഒരു ചെറിയ യാത്ര ചെയ്യേണ്ടതായി വരും. ഷോപ്പിംഗ് നടത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അഭാവത്തിൽ ജോലി കാര്യം തകരാറിലാകുമെന്ന ചിന്ത ഉണ്ടാകണം. ജോലി സംബന്ധമായ വിഷയങ്ങൾ നിയന്ത്രണത്തിലാണെന്നു ഉറപ്പു വരുത്തുക. വിശ്വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - പുതിയ ആക്സസറി

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ എന്തിനെങ്കിലും വേണ്ടി തയ്യാറെടുക്കുകയാണെങ്കിൽ റിഹേഴ്സലുകളും പരിശീലന സെഷനുകളും മൂലം ഈ ദിവസം തിരക്കുള്ളതായി മാറും. വിദ്യാർത്ഥികൾ, അധ്യാപകർ, പരിശീലകർ എന്നിവർക്ക് സാധാരണ ദിവസത്തേക്കാൾ തിരക്ക് അനുഭവപ്പെടും. ജോലിയിൽ നല്ല പുരോഗതി പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം - വർണാഭമായ കോഫി മഗ്

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  അടുത്തിടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകും. പുതിയ വാഹനം വാങ്ങാൻ ഉചിതമായ ദിവസമാണ്. വിദ്വേഷം ഒഴിവാക്കുക. പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - റോഡിൽ കാണുന്ന 2 തൂവലുകൾ

  തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.com
  Published by:Sarath Mohanan
  First published: