• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി ഒന്‍പതിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി ഒന്‍പതിലെ ദിവസ ഫലം അറിയാം

2022 ജനുവരി ഒന്‍പതിലെ ദിവസ ഫലം അറിയാം

 • Last Updated :
 • Share this:
  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ 

  കൂടുതൽ ആത്മവിശ്വാസം ആർജിക്കാൻ നിങ്ങൾക്ക് ഈ ദിവസത്തിൽ സാധിക്കും. സമൂഹത്തിലെ നല്ല പ്രവർത്തങ്ങളുടെ ഭാഗമായി നിൽക്കാൻ കഴിയും. ഒരു സുഹൃത്തിനു നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം, എന്നാൽ നിങ്ങൾക്ക് ശല്യമായേക്കുമെന്ന് കരുതി അയാൾ മറഞ്ഞു നിന്നേക്കാം. കൂടുതൽ കരുത്തോടെ ഈ ദിനം നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയും. ഭാഗ്യ ചിഹ്നം - ലെതർ ബാഗ്

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ 

  മാനസികമായും ശാരീരികമായും നിങ്ങളെ ശല്യപ്പെടുത്തുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് ഉടനടി പരിഹരിക്കാൻ സമയം കണ്ടെത്തുക. നിരവധി മികച്ച അവസരങ്ങൾ ഈ ദിനത്തിൽ നിങ്ങളെ തേടിയെത്താം. ഉടനടി അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിൽ ഒരു പക്ഷെ അത് മറ്റൊരാളിലേക്ക് എത്തിച്ചേരും. കർമ്മനിരതനായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രകോപനങ്ങളിൽ വീഴാതിരിക്കുക. സംയമനത്തോടെ പ്രവർത്തിക്കുക.
  ഭാഗ്യ ചിഹ്നം - ഒരു ബോൺ ചൈന സെറ്റ്

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ 

  ഏതൊരു ചർച്ചയിലും തുടക്കത്തിൽ നിശബ്ദത പാലിച്ച് ചർച്ച നിരീക്ഷിക്കുകയും തുടർന്ന് നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതാണ് നിങ്ങളുടെ ഇതുവരെയുള്ള സ്വഭാവമെങ്കിൽ ഈ ദിവസം തൊട്ട് ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ തുടക്കം മുതൽ തന്നെ നിങ്ങൾ സംസാരിച്ചു തുടങ്ങും. തൊഴിലിടത്തിൽ വിജയം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് അതിന് സാധിക്കില്ല. പ്രതിബന്ധങ്ങൾ ഉണ്ടാകും. അവ കുറച്ച്‌ നാളുകൾ കൂടി തുടരും.
  ഭാഗ്യചിഹ്നം - വൈഡൂര്യം

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ 

  യാത്ര പോകാൻ സാധിക്കും. നിങ്ങൾ എന്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തോ അതിന്റെ ഗുണഫലം ലഭിക്കാൻ ആരംഭിക്കും. വളർത്തു മൃഗത്തെ സ്വന്തമായി വാങ്ങാൻ സാധിക്കും. കുടുംബവുമായി അകൽച്ചയിലാണെങ്കിലും സാവധാനം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ഭാഗ്യചിഹ്നം - തിളങ്ങുന്ന പെയിന്റിംഗ്

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ 

  നിങ്ങളുടെ ഉള്ളില്‍ പുതിയ ഒരു അഭിനിവേശം ഉണ്ടാകും. അത് സാക്ഷാത്കരിക്കാൻനിങ്ങൾ ശ്രമിക്കും. നിങ്ങളുടെ ഒരു സഹപ്രവർത്തകനുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കും. കൂടുതൽ ആത്മവിശ്വാസം ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. പിന്തുടരുന്ന ഏതെങ്കിലും ദുശീലങ്ങൾ കാരണം നിങ്ങളുടെ ആരോഗ്യം അപകടത്തിലാകാൻസാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഇൻഡോർ ഈന്തപ്പന

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ 

  ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. സുഹൃത്തുക്കൾക്കായും ജോലിക്കായും സമയം ക്രമപ്പെടുത്തേണ്ടതായി വരും. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ നടത്തേണ്ടി വരും, അവ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഭാഗ്യ ചിഹ്നം - ഒരു പഴയ പ്രിയപ്പെട്ട വാച്ച്

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ 

  ജീവിതത്തിലേക്ക് പുതിയ മാറ്റങ്ങൾ കടന്നുവരും. പുതിയ നിയമങ്ങൾക്കനുസരിച്ച് നിങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാകും. പുതിയ അവസരങ്ങളും മാർഗങ്ങളും നിങ്ങളെ തേടിയെത്തും. ജീവിതത്തിലെ പഴയ ശീലങ്ങളെല്ലാം മാറി പുതിയവ തുടങ്ങും. നിങ്ങളെക്കാൾ യുവത്വമുള്ളവരെ മാതൃകയാക്കും. മികച്ച രീതിയിൽ പഴയ കാര്യങ്ങൾ പുതിയ രീതിയിലേക്ക് മാറ്റി ചിന്തിക്കാനും പ്രവർത്തിക്കാനും ആരംഭിക്കും. ഭാഗ്യ ചിഹ്നം - ചെമ്പ് ടംബ്ലർ

  സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ 

  നിങ്ങൾക്ക് നേടാനുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. നിങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. അവ വിജയകരമായി നിങ്ങൾ പൂർത്തീകരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പരസ്പരം കൂടുതൽ മനസിലാക്കാൻ സാധിക്കും. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സാധങ്ങൾ സൂക്ഷിക്കുക, അവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഭാഗ്യചിഹ്നം - പൊട്ടിയ ഗ്ലാസ്

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍

  നിങ്ങൾ ജോലി കാര്യങ്ങളും കുടുംബ കാര്യങ്ങളും ഒന്നിച്ച മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കും. എങ്കിലും കൂടുതൽ പ്രാധാന്യം കുടുംബത്തിന് നൽകുക. അവർക്കു വേണ്ടിയും കുറച്ചു സമയം ചെലവഴിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുക. ഊഹാപോഹങ്ങളിൽ വിശ്വസിക്കാതിരിക്കുക. വ്യക്തിപരമായ സന്തോഷങ്ങൾക്ക് സമയം കണ്ടെത്തുക. ഭാഗ്യചിഹ്നം - രണ്ട് കുരുവികൾ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ 

  പുതിയ വാഹനം വാങ്ങാൻ സാധിക്കും. ചെറുതാണെങ്കിലും കടബാധ്യതകൾ ബുദ്ധിമുട്ടിച്ചേക്കാം. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിക്കും. അമ്മയുമായി കൂടുതൽ സമയം ചിലവഴിക്കുക. വിശ്വസ്തയായ ഒരു സുഹൃത്തായിരിക്കും അമ്മ. കാഴ്ചയ്ക്ക് ചെറിയ തകരാറു സംഭിക്കാനിടയുണ്ട്. ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവയിൽ ചിലവഴിക്കുന്ന സമയം ചുരുക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം: പേസ്റ്റൽ നിറത്തിലുള്ള കർട്ടൻ

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ 

  നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. അത് നിങ്ങളുടെ സുഹൃത്‌ബന്ധം വളർത്തും. പുതിയ ചില ആത്മീയ ദിനചര്യകൾ ആരംഭിക്കും. വീട്ടിൽ പാചകം ചെയ്യുന്നത് നിങ്ങൾ ആസ്വദിക്കും. നിങ്ങൾക്ക് പ്രിയപ്പെട്ട ചില വ്യക്തികളെ കണ്ടുമുട്ടാനിടയുണ്ട്.ഭാഗ്യചിഹ്നം - ഉച്ചത്തിലുള്ള ഡോർബെൽ

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ 

  മാനസികമായി വളരെയധികം സന്തോഷം ലഭിക്കും. പുറത്തേക്കിറങ്ങാൻ തടസങ്ങൾ നേരിട്ടാലും ഓൺലൈൻ സുഹൃത്‌ബന്ധങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും. കുട്ടികൾക്ക് വേണ്ടി സമയം കണ്ടെത്തുക അവരോട് സംസാരിക്കാൻ ശ്രമിക്കുക. കുട്ടികൾക്ക് നിങ്ങളുടെ സാമീപ്യം ആവശ്യമായി വന്നേക്കാം. പുതിയ ശീലങ്ങൾ മാനസികോല്ലാസം നൽകും. ഭാഗ്യചിഹ്നം - മഞ്ഞ ഇലകൾ

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com )
  Published by:Jayesh Krishnan
  First published: