• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ? 2022 ജനുവരി രണ്ടിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ? 2022 ജനുവരി രണ്ടിലെ ദിവസ ഫലം അറിയാം

2022 ജനുവരി രണ്ടിലെ ദിവസ ഫലം അറിയാം.

ഇന്നത്തെ ദിവസഫലം അറിയാം

ഇന്നത്തെ ദിവസഫലം അറിയാം

 • Share this:
  വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി രണ്ടിലെ ദിവസ ഫലം അറിയാം.

  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍

  പ്രിയപ്പെട്ടവരോട് നിങ്ങളുടെ മനസിലുള്ള വികാരം പ്രകടിപ്പിക്കാന്‍ കാത്തിരിക്കുകയാണെങ്കില്‍ അതിന് അനുയോജ്യമായ സമയമാണിത്. പുതിയ ശീലങ്ങള്‍ ആരംഭിക്കാന്‍ യോജിച്ച ദിനമാണ് ഇന്ന്. സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളര്‍ച്ച ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് തുടക്കത്തില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് ഈ ദിനം വിജയങ്ങള്‍ സമ്മാനിക്കും. ഡിജിറ്റല്‍ മേഖലയില്‍ ഉള്ളവര്‍ ജോലി മാറിയേക്കാം. ഭാഗ്യ ചിഹ്നം: മുള ചെടി (bamboo plant)

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍

  പിതൃ തുല്യരായവരോ അല്ലെങ്കില്‍ നിങ്ങള്‍ സഹായം പ്രതീക്ഷിക്കുന്ന മറ്റുള്ളവരോ സഹായത്തിനായി എത്തിയേക്കാം. ദാമ്പത്യ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമായേക്കാം. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി നിലനിര്‍ത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുക. ചില സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഹ്രസ്വദൂര യാത്രകള്‍ക്ക് സാധ്യത ഉണ്ട്. അത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും. ഒരു അടുത്ത സുഹൃത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം - പൊട്ടിയ മഗ്ഗ് (chipped mug)

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍

  ഭൂതകാലത്തിലെ ചില ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടിയേക്കാം. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ വിശ്വസിക്കുക, അവര്‍ നിങ്ങളുടെ ക്ഷേമമായിരിക്കും ആഗ്രഹിക്കുക. അടുത്തിടെ ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതിന് ആത്മവിശ്വാസം വളർത്തുക. ആത്മസന്ദേഹം ദോഷകരമായേക്കാം. മധുരപലഹാരങ്ങളോടുള്ള കൊതി നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഭാഗ്യ ചിഹ്നം: സുതാര്യമായ സ്ഫടികം ( A transparent crystal)

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍

  ധ്യാനത്തോടു കൂടി ദിവസം ആരംഭിക്കുക. അടുത്തിടെയായി നിങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ലക്ഷ്യം നേടാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കും. ജോലി സംബന്ധമായ ഒരു യാത്ര നിങ്ങള്‍ ഉടന്‍ തീരുമാനിക്കാന്‍ സാധ്യത ഉണ്ട്. ഇത് പ്രയോജനകരമായിരിക്കും. പിതാവിന്റെ ഉപദേശങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. അദ്ദേഹത്തിന് നിങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ കഴിയും. ഭാഗ്യ ചിഹ്നം - മൂര്‍ച്ചയുള്ള കത്തി (A blunt knife)

  ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍

  ജോലി സംബന്ധമായ ഒരു ശുഭ വാര്‍ത്ത നിങ്ങളെ തേടിയെത്തും. ഒരു പ്രത്യേക ചുമതലയ്ക്ക് നിങ്ങള്‍ നേതൃത്വം നല്‍കും. മനസ്സിന് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കുറച്ച് സമയത്തേക്ക് മാറ്റി വെയ്ക്കും. കാര്യങ്ങള്‍ അനുകൂലമായി മാറി വരകിയാണ് അടുത്ത മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ തുടരും. സഹായത്തിനായി ബന്ധുക്കള്‍ നിങ്ങളെ സമീപിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഈ വര്‍ഷം കാര്യങ്ങള്‍ അനുകൂലമാകും. ഭാഗ്യ ചിഹ്നം: പുതിയ നോട്ട് ബുക്ക് ( A new notebook)

  വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍

  നിങ്ങളുടെ മനസ്സില്‍ ദീര്‍ഘകാലമായി ഒരാളുണ്ട്, ആ വ്യക്തിയില്‍ നിന്നും നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കും. ഇതിനെ ടെലിപതി എന്നോ ഹൃദയബന്ധമെന്നോ വിളിക്കാം. നിങ്ങള്‍ക്ക് നിരസിക്കാന്‍ സാധിക്കാത്ത സ്ഥലത്ത് നിങ്ങളുടെ സേവനം ഉടന്‍ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ കുടലിന്റെ ആരോഗ്യവും ദിനചര്യങ്ങളും ശ്രദ്ധിക്കുക. സമ്മര്‍ദ്ദം അമിതമാകാന്‍ സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - നാഴിക കല്ല് ( mile stone)

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍

  ഈ ദിവസം മികച്ചതാകുന്നതിന് നിങ്ങളുടെ പരിശ്രമം ആവശ്യമാണ്. സര്‍ഗ്ഗാത്മകത നിങ്ങളിലേക്ക് സ്വാഭാവികമായി എത്തിച്ചേരും. സ്വാധീനശേഷിയുള്ള ഒരു വ്യക്തിയുമായി നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ നിങ്ങള്‍ക്ക് ഉടന്‍ അവസരം ലഭിക്കും. ഓഫീസില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്തിലും കൂടുതല്‍ ചെലവഴിക്കാന്‍ തയ്യാറെടുക്കുക. ഒരു യാത്രയ്ക്ക് തയ്യാറായിരുന്നെങ്കില്‍ അത് നീട്ടി വെയ്ക്കാന്‍ സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം: ഒരു കൂട്ടം ബലൂണുകള്‍ (a bunch of balloons)

  സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍

  നിങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ ചെന്നെത്താനും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്താനുമുള്ള സമയമാണിത്. ഈയിടെയായി പ്രപഞ്ചം നിങ്ങള്‍ക്ക് പല സൂചനകളും നല്‍കുന്നുണ്ട്. മുമ്പുണ്ടായിരുന്ന ഒരു പ്രശ്‌നം വീണ്ടും പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം. അത് താല്‍ക്കാലികമായിരിക്കും. മാതാപിതാക്കള്‍ക്ക് ശ്രദ്ധ നല്‍കണം നിങ്ങളുമായി നന്നായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. നിങ്ങളുടെ ഉള്ളില്‍ ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുള്ളതായി തോന്നുന്നു. നിങ്ങളുടെ മേധാവിക്ക് നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാകും. അത് പ്രയോജനപ്പെടുത്തുക. ഭാഗ്യ ചിഹ്നം: മധുരപലഹാരങ്ങളുടെ ഒരു പെട്ടി (A box of sweets)

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍

  ഒരു ചെറിയ യാത്ര പ്രതീക്ഷിക്കാം. അത് നിങ്ങളിലെ ആത്മീയത ഉയര്‍ത്താന്‍ സഹായിക്കും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഒരു ആതിഥേയനാകും. കുറച്ചു കാലമായി നിങ്ങള്‍ അവഗണിക്കുന്ന ആരോഗ്യ പരിശോധന ഇപ്പോള്‍ നടത്തേണ്ടതുണ്ട്. പുതിയ ഒരു ദിനചര്യ, ബിസിനസ്സ് എന്നിവയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇത് നല്ല സമയമാണ്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസ്സിൽ ഇടം പിടിച്ചേക്കാം. മികച്ച ആശയവിനിമയമാണ് പ്രധാനം. ഇത് മൊത്തത്തില്‍ ഉന്മേഷകരമായ കാലയളവാണ്, പുരോഗതിക്കായി ഈ സമയം ഉപയോഗിക്കുക. നേരിയ അനാരോഗ്യത്തിന് സാധ്യതയുണ്ട്, അത് കൈകാര്യം ചെയ്യാന്‍ കഴിയും. ഭാഗ്യചിഹ്നം: ചുറ്റിക (a hammer)

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍

  പുതിയ ബിസിനസ്സ് അവസരങ്ങള്‍ ലഭിക്കും. ആശയങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. നഷ്ടപ്പെട്ട സമയത്തിന് പരിഹാരം കണ്ടെത്തി ഉടന്‍ ആരംഭിക്കുക. സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് മുമ്പോട്ട് പോകാന്‍ തടസ്സമാകും. അനാവശ്യ തര്‍ക്കങ്ങള്‍ വിളിച്ചു വരുത്താനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അധികം മുമ്പോട്ട് കൊണ്ടുപോകാതിരിക്കുന്നതാണ് ഉചിതം. മുടങ്ങിക്കിടന്ന ചില സാമ്പത്തിക കാര്യങ്ങളില്‍ ചില നീക്കുപോക്കുകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്കായി ഒരു കൂട്ടം പുതിയ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക. ഒരു അടുത്ത സുഹൃത്ത് ആകസ്മികമായി നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റൊരാളുമായി പങ്കുവെച്ചേക്കാം.
  ഭാഗ്യ ചിഹ്നം - ഒരു നീല മഗ്ഗ് (a blue mug)

  അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍

  നിങ്ങളുടെ പങ്കാളിയുമായി കലഹത്തിലാണെങ്കില്‍ ഉടന്‍ പരിഹരിക്കപ്പെടും. ചില നൂതന കോഴ്‌സുകള്‍ക്കോ, പഠനത്തിനോ വേണ്ടി സ്വയം തയ്യാറെടുക്കുക. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാവുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട എന്തെങ്കിലും നഷ്ടമായേക്കാം. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. നിയമപരമായ കാര്യം വീണ്ടും നീട്ടിവെച്ചേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും നിങ്ങളുടെ ദിനചര്യയിലും പുരോഗതിയുണ്ടാകും. നിങ്ങള്‍ ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കുക. ഭാഗ്യ ചിഹ്നം - പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് സൈക്കിളുകള്‍ ( two parked bicycles)

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍

  പഴയ കുടിശ്ശികകള്‍ തീര്‍ക്കുകയും പണത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യും. ഓഫീസ് ജോലികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. കുടംബ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കുറച്ച് സമയം അപഹരിച്ചേക്കാം. നിക്ഷേപങ്ങളും പുതിയ ചുമതലകളും അനുസരിച്ച് ഇനിയുള്ള വര്‍ഷം ആസൂത്രണം ചെയ്യുക. ഉറ്റസുഹൃത്തുക്കളുമായി ചേര്‍ന്ന് പെട്ടെന്നുള്ള യാത്രകള്‍ക്ക് പദ്ധതിയിട്ടേക്കാം. മാതാവില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. മരുന്ന് കഴിക്കുന്നവര്‍, ഒരു പതിവ് രീതി പിന്തുടരാന്‍ മറക്കരുത്. ജോലിയില്‍ പങ്കാളിത്തം പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും, നിബന്ധനകള്‍ സുതാര്യമായി സൂക്ഷിക്കുക. ഭാഗ്യ ചിഹ്നം - പഴയ ആല്‍മരം (An old Banyan tree)

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com)
  Published by:Jayesh Krishnan
  First published: