• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ? 2022 ജനുവരി മൂന്നിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ? 2022 ജനുവരി മൂന്നിലെ ദിവസ ഫലം അറിയാം

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി മൂന്നിലെ ദിവസ ഫലം അറിയാം

Astrology

Astrology

 • Share this:
  വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ജനുവരി മൂന്നിലെ ദിവസ ഫലം അറിയാം..

  ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
  ചെയ്ത് തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കാനും കുടിശ്ശികയുള്ള തുക അടച്ച് തീർക്കാനും നല്ല ദിവസം. നേരിയ അണുബാധകൾക്കും ​​തലവേദനയ്ക്കും സാധ്യത. സ്വയം ശാന്തമായിരിക്കാൻ ശ്രമിക്കുക. തർക്കങ്ങളിൽ ഇടപെടാതെ സംയമനം പാലിക്കുക. ഇത് ഭാവിയിൽ ഗുണം ചെയ്യും.
  ഭാഗ്യ ചിഹ്നം: പച്ചപ്പ് നിറഞ്ഞ പൂന്തോട്ടം (A lush green garden)

  ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
  ഈ ദിവസം ഇടവം രാശിക്കാർ കൂടുതൽ ഊർജസ്വലരായിരിക്കും. അതുകൊണ്ട് തന്നെ പുതിയ ജോലികൾക്ക് തുടക്കം കുറിയ്ക്കും. ആരെങ്കിലും കടം ചോദിച്ചാൽ വിവേകപൂർവ്വം നിരസിക്കുക.
  ഭാഗ്യ ചിഹ്നം - ചാര നിറത്തിലുള്ള തൂവൽ (a grey feather)

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
  മാനസികമായി ശക്തരാണെങ്കിലും മറ്റുള്ളവർ ഇന്ന് നിങ്ങളുടെ വൈകാരിക വശം മനസ്സിലാക്കും. സഹപ്രവർത്തകർ സഹായം ആവശ്യപ്പെട്ടേക്കാം.
  ഭാഗ്യ ചിഹ്നം: കല്ലുകളുടെ കൂമ്പാരം (A heap of pebbles)

  കാൻസർ (Cancer - കർക്കിടകം രാശി) : ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
  പഴയ പരിചയക്കാരനെ കണ്ടുമുട്ടാനും വീണ്ടും ബന്ധം പുതുക്കാനും സാധ്യതയുണ്ട്. പുറത്ത് പോകേണ്ട സാഹചര്യങ്ങൾക്ക് കാലാവസ്ഥ അനുകൂലമായിരിക്കില്ല.
  ഭാഗ്യ ചിഹ്നം - കാർബൺ പേപ്പർ (A carbon paper)

  ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
  മുൻകൂട്ടി അറിയിക്കാതെ അതിഥികൾ എത്താൻ സാധ്യതയുണ്ട്. മധുര പലഹാരങ്ങൾ കഴിക്കാനിട വരും. തീർപ്പുകൽപ്പിക്കാത്ത ചില കാര്യങ്ങൾ ചെയ്ത് തീർക്കും. കീഴ്ജീവനക്കാരുടെ പരാതികൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുക.
  ഭാഗ്യ ചിഹ്നം: നൂലിൽ കോർത്ത മുത്ത് (A string of pearls)

  വിർഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
  ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമായിരിക്കും. ഉറക്കം കുറയാൻ സാധ്യതയുണ്ട്. അതിനാൽ രാത്രി നല്ല ഉറക്കം കിട്ടാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക.
  ഭാഗ്യ ചിഹ്നം - നാരങ്ങയുടെ മണം (lemon fragrance)

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
  നിങ്ങളുടെ കഴിവുകളെ ഉയർത്തി കാട്ടാൻ ശ്രമിക്കുക. പുതിയ പാചക പരീക്ഷണം നടത്താൻ നല്ല ദിവസമാണ്. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
  ഭാഗ്യ ചിഹ്നം: ചുവന്ന ചരട് (A red cord)

  സ്‌കോർപിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
  പേടിസ്വപ്നങ്ങൾ ഉപബോധമനസ്സിന്റെ ഭയം മാത്രമാണ്. അതിനാൽ ഈ ദിവസം കാണുന്ന സ്വപ്നങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല. എതിർലിംഗത്തിൽ പെട്ട ഒരാൾ നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. പഴയ സുഹൃത്തുക്കളെ വിളിക്കും.
  ഭാഗ്യ ചിഹ്നം : ചുവന്ന ഇഷ്ടിക മതിൽ (red brick wall)

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
  നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമയം കണ്ടെത്തുക. വൈകുന്നേരം കുടുബത്തോടൊപ്പം പുറത്തു പോകും. പതിവ് മെഡിക്കൽ പരിശോധന ഗുണകരമായി തീരും.
  ഭാഗ്യചിഹ്നം: നിയോൺ ഹൈലൈറ്റർ (a neon highlighter)

  കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
  പഴയ ഓർമ്മകൾ ഈ ദിവസം അനുസ്മരിക്കും. അമ്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. അവർക്ക് നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം. പഴയ സമീപനങ്ങൾ മാറ്റി ജീവിതത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുക.
  ഭാഗ്യ ചിഹ്നം - ഗ്ലാസ് കുപ്പി (a glass bottle)

  അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ ഭയത്തെ നിയന്ത്രണത്തിലാക്കും. മോശം സ്വപ്നങ്ങൾ കാണില്ല. ഉത്തരവാദിത്തങ്ങൾ കൂടും.
  ഭാഗ്യ ചിഹ്നം - പഴമുള്ള ആൽമരം (an old banyan tree)

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
  കുടുംബത്തിന്റെ ബലം നിങ്ങളായിരിക്കും. കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം. പുതിയ കരാർ ഒപ്പിടാൻ സാധ്യതയുണ്ട്. മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇന്ന് പതിവിലും കൂടുതൽ തിരക്കുള്ള ദിവസമായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യത
  ഭാഗ്യ ചിഹ്നം - മൂന്ന് പക്ഷികളെ ഒരുമിച്ച് കാണുന്നത് ശുഭകരം (three birds together)  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com )
  Published by:Karthika M
  First published: