ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍
നിങ്ങളുടെ കമ്പനിയിലെ പ്രധാനപ്പെട്ട, സ്വാധീനശേഷിയുള്ള ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാനും അവരിൽ മതിപ്പ് ഉളവാക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളിൽ ചിലരെങ്കിലും വീട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ സമയമാണിത്. നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു കാര്യം ഇന്ന് സംഭവിച്ചേക്കും. ഭാഗ്യ ചിഹ്നം - ഒരു പുതിയ പാത
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍
ഇന്ന് പങ്കാളി നിങ്ങളിൽ നിന്ന് വൈകാരികമായ പിന്തുണ പ്രതീക്ഷിക്കും. വൈകാരികമായ കാര്യങ്ങളിൽ നിങ്ങളാൽ പരിഗണിക്കപ്പെടാൻ അവർ ആഗ്രഹിക്കും. അനാവശ്യമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാൻ കാരണമാകും. ഭാഗ്യ ചിഹ്നം - ഒരു നീല കുപ്പി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍
അടുത്തിടെ നടത്തിയ ഒരു യാത്ര കൂടുതൽ യാത്രകൾ ആസൂത്രണം ചെയ്യാൻ നിങ്ങളെ പ്രചോദിപ്പിക്കും. പഴയ സുഹൃത്തുക്കളുമായും പരിചയക്കാരുമായുമൊക്കെ ബന്ധം പുതുക്കാൻ തുടങ്ങും. ഒരു പുതിയ വെല്ലുവിളി നിങ്ങൾക്ക് നേരെ ഉയർന്നു വരും. അത് മൂലം നിങ്ങൾക്ക് തിരക്കുകൾ വർധിക്കും. ഭാഗ്യ ചിഹ്നം - നിറമുള്ള കടലാസ്
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍
കഴിഞ്ഞ കാലത്തെ പ്രവൃത്തികൾ നിങ്ങളുടെ കണ്ണുകളെ തുറിച്ചു നോക്കുന്നതായി തോന്നും. ജോലിയിൽ കൂടുതൽ കൃത്യതയും പൂർണതയും കൈവരാൻ അതിനായി അൽപ്പ സമയം മാറ്റിവെയ്ക്കാൻ തയ്യാറാവുക. വീട്ടിൽ തന്നെ ഒരു തൊഴിലിടം കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ഇപ്പോൾ ചെയ്യുക. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട പലഹാരം
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍
ചാരിറ്റിയ്ക്ക് വേണ്ടിയോ മറ്റു സംഭാവനകൾ ചെയ്യാനോ ഉള്ള അവസരം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ കുടുംബവുമായി എന്തെങ്കിലും വാദപ്രതിവാദത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം അവിടെ തന്നെ ഉപേക്ഷിക്കുക. മക്കൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും പ്രത്യേക പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ ഹോബി
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍
പ്രായോഗികമായി പ്രവർത്തിക്കുന്നത് കൊണ്ട് ചില ദോഷഫലങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ മനോഭാവം മറ്റൊരാളെ വേദനിപ്പിക്കുന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നേക്കും. നിർവഹിക്കാൻ കഴിയും എന്നുറപ്പുള്ള പ്രവൃത്തികൾക്കായി കൃത്യമായ ആസൂത്രണം നടത്താൻ അനുയോജ്യമായ ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു പഴക്കുട്ട
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍
നിങ്ങളെ അലട്ടുന്ന ഉൾഭയത്തിൽ നിന്ന് മോചനം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങൾ എത്രയോ കാലമായി ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ വലിയ ആഗ്രഹം തോന്നിയേക്കും. ചർമത്തിൽ ഉണ്ടാകുന്ന ചെറിയ പാടുകളോ അലർജിയോ നിങ്ങളെ അലട്ടിയേക്കാം. ഭാഗ്യ ചിഹ്നം - മൃദുവായ തുണിത്തരം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍
കുറച്ച് നാളുകളായി നിങ്ങളെക്കുറിച്ച് ചില അപവാദങ്ങൾ പ്രചരിക്കപ്പെടുന്നുണ്ടാകും. ആ അപവാദങ്ങൾ ഇന്ന് നിങ്ങൾ കേൾക്കാനിടയാകും. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍
പഴയ ഏതെങ്കിലും പരിചയക്കാരുമായുള്ള ബന്ധം പുതുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ ദിവസം ഇന്നായിരിക്കും. പഴയ ചില ദിനചര്യകളോട് നിങ്ങൾക്ക് പെട്ടെന്ന് വർധിച്ച താത്പര്യം തോന്നിത്തുടങ്ങും. ആരോഗ്യത്തിന് മുൻഗണന നൽകുന്നുവെന്ന് ഉറപ്പു വരുത്തുക. ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നിങ്ങൾ പ്രത്യേക ദിനചര്യ ആസൂത്രണം ചെയ്തേക്കും. ഭാഗ്യ ചിഹ്നം - ഒരു പുസ്തകക്കട
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍
എല്ലാ ദിവസങ്ങളിലും നമുക്ക് ഉന്മേഷം തോന്നണമെന്ന് നിർബന്ധമില്ല. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ പുനഃപരിശോധനയോ പുനരവലോകനമോ നടത്താൻ നിങ്ങൾ സന്നദ്ധമായേക്കും. കാഴ്ചപ്പാടുകളിലും വീക്ഷണങ്ങളിലും മാറ്റം ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. ഭാഗ്യ ചിഹ്നം - ഒരു തൂവൽ
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍
നിങ്ങൾക്ക് വിശ്രമിക്കാൻ തോന്നും. സ്വയം പരിചരിക്കാൻ ഉതകുന്ന ചില പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുയോജ്യമായ ദിവസമാണ് ഇന്ന്. ആരോടും കടം ചോദിക്കരുത്. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ നിയന്ത്രണം വരുത്താൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു മുള
പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍
വിമർശനാത്മകമായ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ മുന്തിരി ചിലപ്പോഴെങ്കിലും പുളിക്കും എന്ന കാര്യം ഓർക്കുക. ഒരു സാഹചര്യത്തിൽ നിന്ന് നിങ്ങൾ എന്ത് നേടാനാണ് ആഗ്രഹിക്കുന്നത് എന്ന കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തേണ്ടി വന്നേക്കും. പ്രതീക്ഷിക്കാതെ വരുന്ന ഒരു ഫോൺ കോൾ ഈ ദിവസത്തെ മാറ്റിമറിച്ചേക്കും. ഭാഗ്യ ചിഹ്നം - മിന്നിമിന്നി കത്തുന്ന ട്രാഫിക് സിഗ്നൽ
(
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com )
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.