നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • January 15: ബുദ്ധിമുട്ടേറിയ ജോലികൾ പൂർത്തീകരിക്കും; കുടുംബവുമായുള്ള ഒത്തുചേരലിന് പറ്റിയ ദിവസം; ഇന്നത്തെ ദിവസഫലം

    January 15: ബുദ്ധിമുട്ടേറിയ ജോലികൾ പൂർത്തീകരിക്കും; കുടുംബവുമായുള്ള ഒത്തുചേരലിന് പറ്റിയ ദിവസം; ഇന്നത്തെ ദിവസഫലം

    ഇന്നത്തെ ദിവസഫലം അറിയാം

    ഇന്നത്തെ ദിവസഫലം

    ഇന്നത്തെ ദിവസഫലം

    • Share this:
      തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
      www.citaaraa.കോം

      ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

      കുറച്ചു നാളുകളായി നിങ്ങൾ നേരിടുന്ന നിയമ പ്രശ്ങ്ങൾക്കെല്ലാം ഇന്നത്തെ ദിവസം പരിഹാരമുണ്ടാകും. നിയമപരമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതോടുകൂടി മുടങ്ങി കിടന്നിരുന്ന കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ചെയ്തു തീർക്കാൻ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് പതിവിലും കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളിലുംനിങ്ങൾ സജീവമായി ഇടപെടും. നിക്ഷേപ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. കൂടുതൽ വിവേകത്തോടെ നിക്ഷേപ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - മുള ചെടി

      ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങൾക്ക് ഇതൊരു പരീക്ഷണത്തിന്റെ ദിവസമായിരിക്കും. അടുത്തിടെ നിങ്ങൾ കണ്ടുമുട്ടിയ ആരെയും വിശ്വസിക്കാതിരിക്കുക. പ്രത്യേകിച്ച് ജോലി സംബന്ധമായും കുടുംബ വിഷയങ്ങളിലും അവർ നിങ്ങളോട് സഹകരണ സ്വഭാവം കാണിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയിൽ ഉയർച്ച ഉണ്ടാകും. ഇത് മുഖേന പുതിയ ഉത്തരവാദിത്തം വന്നു ചേരും. ഭാഗ്യചിഹ്നം - ചായ ഉണ്ടാക്കുന്ന പാത്രം

      ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങൾക്ക് എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാൻ ഇന്നത്തെ ദിവസം സാധിക്കുകയില്ല. നിങ്ങൾക്ക് മുൻപിലുള്ള തടസ്സങ്ങൾ നീക്കാൻ നിങ്ങൾ കഠിനമായി പോരാടുമെങ്കിലും അതിൽ വിജയം കാണില്ല. പ്രതികൂലാവസ്ഥ മറികടക്കാൻ കഴിയില്ലെങ്കിലും തളരാതെ ഇതിനെ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായി കണക്കാക്കണം. പരാജയങ്ങളിൽ നിന്നും പഠിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ അമ്മയുടെ കുടുബത്തിൽനിന്നും നിങ്ങളെ തേടി ഒരു ശുഭ വാർത്ത എത്തും. ഭാഗ്യചിഹ്നം - വെള്ളി ആഭരണങ്ങൾ

      കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

      ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പുതിയ ചില കാര്യങ്ങൾ സംഭവിക്കും. ഇതുവരെ ഉണ്ടായതിൽ വെച്ച് വളരെ നല്ലതും പോസിറ്റിവും ആയ കാര്യമായിരിക്കും അത്. അത് കണ്ട് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പുറത്തേക്കിറങ്ങി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അതിനെ കുറിച്ച് തീരുമാനം എടുക്കാൻ ഉചിതമായ സമയം ആണിത്. നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - പഴയ ഒരു വിളക്ക്

      ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങൾക്ക് ഇതുവരെ ബുദ്ധിമുട്ടേറിയതും കഠിനമായതും വെല്ലുവിളി നിറഞ്ഞതുമായി തോന്നിയ കാര്യങ്ങൾക്ക് ഈ ദിവസം പരിഹാരം കണ്ടെത്തും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ആരോഗ്യത്തിനായി അൽപ സമയം മാറ്റി വെക്കാം. ചെറിയ തലവേദന അനുഭവപ്പെട്ടേക്കാം. ഇന്നത്തെ ദിവസം പകൽ മുഴുവൻ നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും. ഭാഗ്യചിഹ്നം - ഒരു സോളാർ പാനൽ

      വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങളിൽ അധിഷ്ഠിതമായ എല്ലാ ജോലികളും ഇന്നത്തെ ദിവസം നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കും. അതിനായി ഇന്ന്നിങ്ങൾ കൂടുതലായി ജോലി ചെയ്യേണ്ടി വരും. എങ്കിലും ഉത്തരവാദിത്തം നിറവേറ്റിയ ചാരിതാർഥ്യം നിങ്ങൾക്ക് അനുഭവപ്പെടും. ജോലി സംബന്ധമായി ഒരു ദീർഘ യാത്ര ഉടൻ നടത്തേണ്ടി വരും. ഭാഗ്യചിഹ്നം - പഴയ മാസിക

      ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

      ഹൃദയ സംബന്ധമായി നിങ്ങൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകും. അതിൽ നിങ്ങൾ ഏറെ ആശ്വാസം കണ്ടെത്തും. നിങ്ങൾക്ക് പുതിയ വീട്നിർമ്മിക്കാൻ പദ്ധതിയുണ്ടെങ്കിൽ അത് ആരംഭിക്കാനുള്ള ഏറ്റവും ഉത്തമമായ ദിനമാണ് ഇന്ന്. കലാപരമായ നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. ഭാഗ്യചിഹ്നം - മുൻനിര പരസ്യബോർഡ്

      സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങളുടെ മനസിലെ വികാരങ്ങൾ മറച്ചു പിടിക്കരുത്. നിങ്ങളുടെ സ്നേഹവായ്പുകൾ പങ്കിടാൻ കഴിയുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടെത്തും. ശരിയായ ദിനചര്യ പിന്തുടരാൻ ഇനിയെങ്കിലും ശ്രമിക്കുക. ദിനചര്യ പാലിക്കാത്തതിനാൽ നിങ്ങൾക്ക് ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം. മുതിർന്ന ഒരു വ്യക്തിയിൽ നിന്നുള്ള ഉപദേശം നിങ്ങൾക്ക് ലഭിക്കും. അത് സ്വീകരിക്കുന്നത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ബാഡ്മിന്റൺ കോർട്ട്

      സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങൾക്ക് ഇതുവരെ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന എല്ലാ ജോലികളും നിങ്ങൾക്ക് ഇന്നത്തെ ദിവസം പൂർത്തിയാക്കാൻ കഴിയും. സഹജീവികളോട് വിനയത്തോടും ലാളിത്യത്തോടുമുള്ള നിങ്ങളുടെ പെരുമാറ്റം അഭിനന്ദനം പിടിച്ചുപറ്റും. നിങ്ങളുടെ സുഹൃത്തുക്കൾ രസകരമായ പല കാര്യങ്ങൾക്ക് വേണ്ടിയുമുള്ള ആസൂത്രണവും തയ്യാറെടുപ്പുകളും നടത്തുന്നുണ്ടാകും. അവയിൽ നിങ്ങളും പങ്കാളിയാകും. പുതിയ കാര്യങ്ങൾ അറിയാനും പരിചയപ്പെടാനും സാധിക്കും. ഭാഗ്യചിഹ്നം - തൂവൽ

      കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

      പുതിയ കാര്യങ്ങളുമായി പൊരുത്തപെടാൻ നിങ്ങൾക്ക് സാധിക്കുകയില്ല. എന്നിരുന്നാലും നിങ്ങൾ അതിൽ സമയം ചിലവഴിക്കാൻ നിർബന്ധിതനാകും. പുതിയ സാഹചര്യങ്ങൾ അലോസരപ്പെടുത്തിയാലും അവ തുടർന്നും ചെയ്യേണ്ടതായി വരും. കുടുംബത്തിലെ ഒരു പുതിയ അംഗം നിങ്ങളെ ശ്രദ്ധിക്കാൻ ആരംഭിക്കും. കുടുംബവുമായുള്ള സംഗമം ഉടനെ ഉണ്ടാകും. ഭാഗ്യചിഹ്നം - തിളങ്ങുന്ന വസ്ത്രം

      അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

      ഇപ്പോൾ പിന്തുടരുന്ന ദിനചര്യ തുടരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇതിൽ നിന്നും നല്ല ഫലം ലഭിക്കുന്നതിനാൽ നിങ്ങൾ സംതൃപ്തരായിരിക്കും. ഒരു പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടാനായി നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ കരിയർ കുറച്ചു കാലത്തേക്കുകൂടി പുരോഗമനമില്ലാതെ തുടരും. ശ്രദ്ധയോടെ ഇരിക്കുക. ഭാഗ്യചിഹ്നം - മിന്നുന്ന പ്രകാശം

      പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

      നിങ്ങൾ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടിൽ നിന്നും പെട്ടെന്ന് പിൻവാങ്ങരുത്. കാര്യങ്ങൾ പരിശോധിക്കാൻ സാവകാശം നൽകുന്നത് ഉത്തമമാണ്. കുടുംബത്തിന് നിങ്ങളുടെ സാമീപ്യം ആവശ്യമായി വന്നേക്കും. നിങ്ങൾ മുൻകാലങ്ങളിൽ സഹായിച്ച ആരോ ഒരാൾ പ്രത്യുപകാരംചെയ്യാൻ ശ്രമിക്കും. ഭാഗ്യചിഹ്നം - തെളിഞ്ഞ ആകാശം
      Published by:user_57
      First published: