• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | യാത്രകള്‍ ചെയ്യേണ്ടി വരും, വിവാഹം മാറ്റി വയ്ക്കും; ഇന്നത്തെ ദിവസഫലം

Astrology | യാത്രകള്‍ ചെയ്യേണ്ടി വരും, വിവാഹം മാറ്റി വയ്ക്കും; ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം അറിയാം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ 

  വിരസതയും അരിഷ്ടിതാവസ്ഥയും നിങ്ങളെ നിങ്ങളുടെ പഴയ ഇഷ്ടങ്ങളിലേക്ക് കൂട്ടികൊണ്ടുപോകും. നിങ്ങളുടെ പഴയ പാഷൻ പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കും. ഉദാസീനമായ ജീവിതത്തിൽ കുടുങ്ങിപ്പോയതായി ചില സമയങ്ങളിൽ നിങ്ങൾക്ക് തോന്നിയേക്കാം. ഈ ചിന്ത നിങ്ങളിൽ ശക്തി പ്രാപിക്കും. നിങ്ങൾ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണ് ഇതെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകണം. വീട്ടിലേക്ക് ഒരു വളർത്തു മൃഗത്തെ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കും. പുതിയ പരിചയക്കാരെയും വളർന്നു വരുന്ന പുതിയ ബന്ധങ്ങളേക്കാളും നിങ്ങൾക്ക് മുമ്പേ അറിയാവുന്ന ആളുകളുമായി ഇടപഴകുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തും. ഭാഗ്യ ചിഹ്നം - തുറന്ന ഗേറ്റ്

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍

  നിങ്ങളിലേക്ക് എത്തിച്ചേരുന്ന പുതിയ അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങൾക്കായി നിങ്ങൾ തന്നെ അനാവശ്യമായ ചില നിബന്ധനകൾ കെട്ടിപ്പടുത്തിട്ടുണ്ട്. അവ ചില സമയങ്ങളിൽ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായി തോന്നിയേക്കാം. കുടുംബത്തിലെ കാര്യങ്ങൾ കുടുംബത്തിയൂനുള്ളിൽ തന്നെ തീർക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങളുടെ കൂടെ ചിലവഴിക്കാൻ സമയം ആവശ്യമായി വന്നേക്കാം. ഒരു പുതിയ ദിനചര്യ പിന്തുടരുന്നത് നിങ്ങളെ മാനസികമായി കൂടുതൽ ആരോഗ്യവാനാക്കും. ഭാഗ്യ ചിഹ്നം - റോസാപ്പൂവ്

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ 

  വീട് പുനർനിർമ്മിക്കണം എന്ന ആശയം നിങ്ങളിൽ ഉണ്ടാകും. അതിനു വേണ്ടി പ്രവർത്തിക്കാൻ ആരംഭിക്കും. നിങ്ങൾക്ക് ഒരു പുതിയ വരുമാന സ്രോതസ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദിവസത്തിലെ വിലപ്പെട്ട സമയം നിങ്ങൾ അതിനായി നീക്കിവെക്കേണ്ടി വന്നേക്കാം. പ്രതിബദ്ധതയോടുകൂടി പ്രവർത്തിച്ചാൽ ഗുണം ലഭിക്കും. മുൻകാലങ്ങളിൽ നിങ്ങളെ വിഷമിപ്പിച്ച കാര്യങ്ങൾ ഇപ്പോൾ അവഗണിക്കാൻ നിങ്ങൾ പഠിക്കും. അവയെ നിസ്സാരവത്കരിച്ചു കൊണ്ട് നിങ്ങൾ മുന്നോട്ട് പോകും. വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റുകാർക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും ഇത് നല്ല സമയമാണ്. ഭാഗ്യ ചിഹ്നം - ബുദ്ധ പ്രതിമ

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ 

  നിങ്ങളുടെ പ്രവർത്തികൾക്കുള്ള ഫലം അനുഭവിക്കാനുള്ള സമയമാണിത്. ദീർഘകാലത്തിന്‌ ശേഷം നിങ്ങൾക്ക് വിശ്രമിക്കാനുള്ള അവസരം കൂടിയാണ്. നിങ്ങളുടെ പ്രശസ്തി പങ്കിടാൻ മറ്റൊരു വ്യക്തി കൂടി ശ്രമിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം മാറി കൊണ്ടിരിക്കും. ജോലി കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. മാറ്റങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് അനുകൂലമായിരിക്കണമെന്നില്ല. നിങ്ങളുടെ കുടുംബാന്തരീക്ഷം വളരെ സമാധാനപരമായിരിക്കും. നിങ്ങളുടെ ഏറ്റവും വലിയ ആശ്രയമായിരിക്കും നിങ്ങളുടെ കുടുംബം. ഭാഗ്യ ചിഹ്നം - ഛായാചിത്രം

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍

  നിങ്ങൾ ഒരു പുതിയ യാത്ര ആരംഭിക്കും. പ്രതിബദ്ധതയോടുക്കൂടി പ്രവർത്തിക്കണം. ആക്രമണാത്മക സമീപനം നിങ്ങൾക്കുനേരെ ഉണ്ടായേക്കാം എന്നാൽ അപകടസാധ്യത മറികടക്കുന്നതിലൂടെ നിങ്ങൾ പുതിയ കഴിവുകൾ മനസിലാക്കുകയും പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യും. നിങ്ങളുടെ സുഹൃദ്‌വലയങ്ങൾ വർധിക്കും. നിങ്ങളുടെ ആകർഷണീയമായ വ്യക്തിത്വം ഏവരെയും നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും മറ്റുള്ളവർ സസൂക്ഷമം വീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ ചില കൂടിച്ചേരലുകൾ നിങ്ങൾക്ക് പുത്തനുണർവ് സമ്മാനിക്കും. ഭാഗ്യ ചിഹ്നം - മധുരപലഹാരങ്ങളുടെ ഒരു പെട്ടി

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍

  നിങ്ങൾക്കിഷ്ടപെട്ട ആരെങ്കിലും നിങ്ങളുടെ തൊട്ടടുത്തായി താമസിക്കാൻ എത്തും. ഒരു രഹസ്യം സൂക്ഷിക്കാൻ നിങ്ങൾ വളരെയധികം ബുദ്ധിമുട്ടും. അത് മറ്റാരും അറിയാതെ സൂക്ഷിക്കുന്നത് തന്നെയായിരിക്കും നിങ്ങളുടെ ഭാവിക്കു ഗുണം ചെയ്യുക. പ്രഭാതത്തിൽ നിങ്ങൾക്ക് അല്പം സംഘർഷം അനുഭവപ്പെട്ടാലും ഉച്ചയ്ക്ക് ശേഷം നല്ല സമയമായിരിക്കാം. കുടുംബത്തിലുള്ളവരുമായോ അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമായോ ബിസിനസ്സ് ചെയ്യാതെ ഇരിക്കാൻ പരമാധി ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - നെയിം ടാഗ്

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍

  ഈ ദിവസം നിങ്ങൾക്ക് മാനസികമായി വിരസത അനുഭപ്പെടാം. പുതിയ അവസരങ്ങളോ, സാധ്യതകളോ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. എന്നാൽ നിങ്ങൾക്ക് തൊട്ടരികിൽ തന്നെ മികച്ച അവസരങ്ങൾ ഉണ്ടാകാം അവ നിങ്ങൾ തിരിച്ചറിയില്ല. ഒരു തുരങ്കം കടക്കുന്നത് പോലെ ഈ നിമിഷത്തിലൂടെ നിങ്ങൾ കടന്നു പോകും. ഈ അനിശ്ചിതത്വം താത്കാലികമാണ്. അത് കടന്നു കിട്ടിയാൽ നിങ്ങൾ ജീവിതത്തിലെ പുതിയ പ്രതീക്ഷകൾ കണ്ടെടുക്കും. പ്രമോഷനെ കുറിച്ചുള്ള ചർച്ചകൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടന്നിട്ടുണ്ടായിരുന്ന നിങ്ങളുടെ പ്രമോഷനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവരും. ഭാഗ്യ ചിഹ്നം - വാക്കിംഗ് സ്റ്റിക്ക്

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍

  നല്ല മനസുള്ള വ്യക്തികൾക്ക് വളരെ മികച്ച ഒരു ദിനമാണിത്. നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം നിങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നു. നിങ്ങളുടെ വീട്ടിലെ ജോലി ചെയ്യുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങൾക്ക് സാധ്യമെങ്കിൽ അവർക്കായി സഹായം വാഗ്ദാനം ചെയ്യുക. ഇന്നത്തെ ദിവസം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഷോപ്പിംഗുമായി ബന്ധപ്പെട്ട നിങ്ങൾ തിരക്കിലായിരിക്കും. ഒരു പുതിയ പ്രോപ്പർട്ടി വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അതിനു ഏറ്റവും ഉത്തമമായ സമയമാണിത്. ഭാഗ്യ ചിഹ്നം - മരപ്പെട്ടി

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍

  നിങ്ങൾക്ക് ഈ ദിവസം സുഹൃത്തുക്കളുമായി ഷോപ്പിംഗ് നടത്താൻ സാധിക്കും. പൂന്തോട്ടം പരിപാലിക്കാൻ നിങ്ങൾ ഏറെ ഇഷ്ടപ്പെടും. പുതിയ ബിസിനസിനുള്ള ആശയം നിങ്ങളുടെ മനസിലേക്ക് വരും. നിങ്ങൾക്ക് വേഗത്തിൽ നിങ്ങളുടെ ജോലികൾ ചെയ്യാൻ സന്ഖഎത്തികമായ ചില മാറ്റങ്ങൾ കൊണ്ട് വരണം. വിനോദയാത്ര നടത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - പിങ്ക് പൂക്കൾ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍

  കുടുംബത്തോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നേക്കാം. പുതിയ വാഹനം വാങ്ങുന്നത് നിങ്ങളുടെ മനസ്സിലുണ്ടാകും. ഈ മാസം അവസാനത്തോടെ നിങ്ങൾക്ക് വാഹനം വാങ്ങിക്കാൻ കഴിയും. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെ ആരെയും പരസ്യമായി നിങ്ങൾ വിമർശിക്കരുത്, കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാനും മികച്ച രീതിയിൽ പെരുമാറാനും ശ്രദ്ധിക്കുക . ഭാഗ്യ ചിഹ്നം - പുതിയ നാണയം

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍

  നിങ്ങളുടെ സുഹൃത്തിനോട് പ്രത്യേക പരിഗണന കാണിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ശീലങ്ങൾ വീണ്ടും തുടങ്ങും. വിവാഹം ഇനിയും നീട്ടിവെക്കാൻ സാധ്യതയുണ്ട്. പുതിയ പരീക്ഷങ്ങൾ നിങ്ങൾ ഏറെ ഇഷ്ടപ്പെടും. ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമായി അടുക്കാനുള്ള ആഗ്രഹം സഫലമാകും. ഭാഗ്യ ചിഹ്നം - അക്വേറിയം

  പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍

  നിങ്ങളുടെ ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം നിങ്ങളെ തൃപ്തിപ്പെടുത്തില്ല. വ്യക്തിപരവും തൊഴിൽപരവുമായി പ്രശ്നങ്ങൾ നേരിട്ടേക്കാം. നിങ്ങൾ പദ്ധതിയിട്ട യാത്രകൾ കാലാവസ്ഥ കാരണം മുടങ്ങാൻ സാധ്യതയുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ പരിഹാരം കണ്ടെത്തും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തിരക്കേറിയ ഒരു ആഴ്ചയാണ് വരാനിരിക്കുന്നത്. ഭാഗ്യ ചിഹ്നം - ടാംഗറിൻ പ്ലേറ്റുകൾ.

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക www.citaaraa.com)
  Published by:Jayesh Krishnan
  First published: