ഇന്നത്തെ ദിവസം നിങ്ങൾ വളരെയധികം ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. നിങ്ങളുടെ ആത്മവിശ്വാസം വളരെ മികച്ചു നിൽക്കുന്ന ഒരു ദിവസമാണ് ഇന്ന്. ധാരാളം കാര്യങ്ങൾ നിങ്ങൾ ഇന്ന് ചെയ്തു തീർക്കും. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യേണ്ടി വന്നാൽ പോലും അത് നിങ്ങളെ തളർത്തുകയില്ല. നിങ്ങളിന്നു സ്വയം പരീക്ഷണത്തിന് തയ്യാറായേക്കും. മനസ്സിൽ അനാവശ്യമായ ചിന്തകൾ നിറയ്ക്കുന്നത് ഒഴിവാക്കുക. നിങ്ങളെ അലട്ടുന്ന കാര്യങ്ങൾ ആലോചിച്ച് മനസിന് ഭാരം നൽകാതെ ദുഷ് ചിന്തകളെ അവഗണിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ലോഹ പാത്രം
നിങ്ങളുടെ മനസിൽ നിങ്ങൾ അടക്കിപ്പിടിച്ച യഥാർത്ഥ വികാരങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ ഒതുക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കുകയില്ല. അവ പങ്കുവെയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ അങ്ങനെ ഒരാളെ അന്വേഷിക്കുമ്പോൾ മനസിലാക്കേണ്ടത് നിങ്ങളുടെ നന്മയാഗ്രഹിക്കുന്ന നിങ്ങളുടെ ചുറ്റിലുമുള്ള ഏതൊരു വ്യക്തിയോടും നിങ്ങൾക്ക് അവ പങ്കുവെയ്ക്കാം എന്നുള്ളതാണ്. മറയില്ലാതെ നിങ്ങളുടെ ഉള്ളിൽ എന്താണെന്നു നിങ്ങൾക്ക് അവരോട് ധൈര്യപൂർവം പറയാവുന്നതാണ്. ഭാഗ്യ ചിഹ്നം - ജമന്തി പൂക്കൾ
ഇന്നത്തെ ദിവസത്തെ നിങ്ങളുടെ പ്രഭാതം വളരെ മാനസിക സംഘർഷങ്ങൾ നിറഞ്ഞതായിരിക്കും. പ്രഭാതത്തെ അപേക്ഷിച്ച് വൈകുന്നേരം നിങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും. വൈകുന്നേരം നിങ്ങൾക്ക് നല്ലൊരു വിശ്രമ വേളയായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പുതിയ ഓഫർ നിങ്ങളെ തേടി വരും. അത് സ്വീകരിക്കുന്നത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും. ഭാഗ്യ ചിഹ്നം - ഒരു സമ്മാന പെട്ടി
നിങ്ങൾക്ക് ഇന്ന് ഒരു സമ്മിശ്ര ദിനമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനു ഇന്ന് അഗീകാരം ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും അഭിനന്ദനം ലഭിക്കും. നിങ്ങളുടെ ഈ നേട്ടം ഭാവിയിൽ നിങ്ങൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. പുതിയ ബിസിനസ് ആശയം ഉടലെടുക്കും. നിങ്ങൾ പൂർത്തിയാക്കാത്ത ഏതെങ്കിലും കാര്യങ്ങളോ സംഭാഷണങ്ങളോ ഉണ്ടെങ്കിൽ അവ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - തത്ത
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍
നിങ്ങൾക്ക് വളരെ മികച്ച ഒരു അധ്യാപകനെ ലഭിക്കും. നിങ്ങളെ ആകർഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരിക്കും അദ്ദേഹം. ഒപ്പം നിങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കും അത്. നിങ്ങൾ ജോലി സ്ഥലങ്ങളിലോ മറ്റു തിരക്കുകളിലോ ആയിരുന്നാൽ പോലും കുടുംബ കാര്യങ്ങൾ നിങ്ങളുടെ മനസിനെ അലട്ടും. നിങ്ങൾ കുടുംബ കാര്യങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ ആലോചിച്ചുകൊണ്ടിരിക്കും. ഇന്നത്തെ ദിവസത്തെ നിങ്ങളുടെ സമയം വേണ്ടരീതിയിൽ ഉപയോഗിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായിട്ട് അനുഭപ്പെട്ടേക്കാം. ഭാഗ്യചിഹ്നം - വേലി കെട്ടിയ പൂന്തോട്ടം
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍
ജീവിതത്തിലെ ചില ദിവസങ്ങൾ മറ്റുള്ള ദിവങ്ങളെക്കാൾ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങൾക്ക് അതുപോലെയുള്ള ഒരു ദിവസമാണ്. വെല്ലുവിളി നിറഞ്ഞ ദിവസമാണെങ്കിലും നിങ്ങൾ ഊർജസ്വലതയോടെ പ്രവർത്തിക്കും. ഉച്ചയോടെ സ്ഥിതിഗതികൾ മെച്ചപ്പെടും. കൂടുതൽ കരുത്തോടെ നിങ്ങൾ പ്രവർത്തിക്കും. ഭാഗ്യ ചിഹ്നം - ഒരു ഫെങ്ഷൂയി ചിഹ്നം
എല്ലാ ചെറിയ കാര്യങ്ങളിലും അനാവശ്യ സമ്മർദ്ദം ചെലുത്താതിരിക്കുക. കാര്യങ്ങൾ കുറച്ചുകൂടി സമചിത്തതയോടുകൂടി നേരിടുക. ചെറിയ കാര്യങ്ങളിൽ കുടുങ്ങി കിടക്കാതെ കൂടുതൽ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾക്ക് ആവശ്യമായ പരിഗണന നൽകുക. നിങ്ങളുടെ പങ്കാളി നിങ്ങളുമായി കൂടുതൽ സമയം ചിലവിടാൻ ആഗ്രഹിക്കും. നിങ്ങൾ പരിഗണന നൽകേണ്ട ചില അഭിപ്രായങ്ങൾ പങ്കാളി നിങ്ങളുമായി പങ്കുവെക്കും. ഭാഗ്യചിഹ്നം - വർണാഭമായ ഒരു പരവതാനി
നിങ്ങളുടെ വ്യക്തിത്വം കണ്ട് ആകൃഷ്ടനായ ഒരു വ്യക്തി ഉടനെ തന്നെ നിങ്ങളെ കാണാൻ എത്തും. അയാളുമായി ഒരു കൂടിക്കാഴ്ച ഈ ദിവസം ഉണ്ടാകും. ഇന്നത്തെ ദിവസത്തിലെ ഒരു മികച്ച അനുഭവം നിങ്ങളെ ഈ ദിവസം മുഴുവൻ സന്തോഷവാനാക്കും. കൂടുതൽ ഊർജസ്വലതയോടു കൂടി ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും. ഭാഗ്യചിഹ്നം - അലാറം
അലസത നിങ്ങളെ പിടികൂടും. യഥാസമയം തിരിച്ചറിഞ്ഞ നിങ്ങളിലെ അലസതയും മടിയും പരിഹരിച്ചില്ലെങ്കിൽ നിങ്ങൾക്ക് തന്നെ അവ ദോഷം ചെയ്യും. നിങ്ങളുടെ കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസത്തിന്റെ ഏറിയ പങ്കും നിങ്ങളുടെ കീഴുദ്യോഗസ്ഥനുമായി ചിലവഴിച്ച് കളയേണ്ടി വരും. ഭാഗ്യചിഹ്നം - ഫ്ലോറൽ പ്രിന്റ്
ഇന്നത്തെ ദിവസം നിങ്ങൾ പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയോ അവ പിന്തുടരുകയോ ചെയ്യുന്നത് ഗുണകരമായിരിക്കില്ല. ഇന്നത്തെ ദിവസത്തിൽ പല കാര്യങ്ങളും മാറ്റി വെക്കേണ്ടി വരികയോ കാലതാമസം നേരിടുകയോ ചെയ്യും. നിങ്ങളിൽ അധിഷ്ഠിതമായ പ്രധാനപ്പെടട്ടെ രണ്ട് ജോലികൾ നിങ്ങൾ വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടതായി വന്നേക്കാം. ഭാഗ്യചിഹ്നം - പഴങ്ങൾ നിറച്ച ഒരു കൊട്ട
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
ഇന്നത്തെ ദിവസം വളരെയധികം മന്ദഗതിയിലാണെന്നു നിങ്ങൾക് തോന്നിയേക്കാം. എങ്കിലും ഉച്ചയോടു കൂടി കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തും. ഉച്ചയ്ക്ക് ശേഷം നിങ്ങൾ പതിവ്പോലെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. രാവിലെ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറും. ചില പ്രത്യേക കാര്യങ്ങൾ ചെയ്യാനായി ഒരു വേദി ബുക്ക് ചെയ്യാൻ നിങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിൽ ഇപ്പോൾ അത് ചെയ്യാൻ ഉത്തമമായ സമയമാണ്. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് പാത്രം
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളിൽ ഗൃഹാതുരത്വം ഉണ്ടാകും. പഴയ ഒരു സംഭവത്തിന്റെ ഓർമ്മ നിങ്ങളെ വളരെയധികം വികാരഭരിതരാക്കിയേക്കാം. സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര ആസൂത്രണം ചെയ്യാനുള്ള ആഗ്രഹം നിങ്ങൾ പ്രകടിപ്പിക്കും. ഭാഗ്യചിഹ്നം - പഴയ ഫോട്ടോ
തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.