നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ രാവിലെ തന്നെ സംഭവിക്കും. അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ കാരണം നിങ്ങളുടെ ദിവസം നേരത്തെ തന്നെ ആരംഭിക്കേണ്ടതായി വരും. നിങ്ങളുടെ ജോലി സ്ഥലം വളരെ സമാധാനവും ശാന്തതയും നിറഞ്ഞതായി അനുഭവപ്പെടും. ജോലികൾ വളരെ നന്നായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പുതിയ ചില കാഴ്ചപ്പാടുകൾ വളരെ മികച്ചതായിരിക്കും. ഭാഗ്യചിഹ്നം - അലിലാക് കലാസൃഷ്ടി
ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗൗരവമായ ചർച്ചകളിൽ ഏർപ്പെടേണ്ടി വന്നേക്കാം. ഇത് കാരണം നിങ്ങൾ ചെയ്ത് പൂർത്തിയാക്കേണ്ട ചില ജോലികൾക്ക് കാലതാമസം നേരിട്ടേക്കാം. നിങ്ങളുടെ സംസാരം വ്യക്തതയുള്ളതും ആശയ കുഴപ്പം സൃഷ്ടിക്കാത്തതുമാണെന്നു ഉറപ്പു വരുത്തുക. നിങ്ങളുടെ പദ്ധതികൾ നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ഒരു പ്രധാപ്പെട്ട അറിവ് ഇന്നത്തെ നിങ്ങളുടെ ജോലി കൂടുതൽ എളുപ്പമുള്ളതാക്കും. ഭാഗ്യ ചിഹ്നം - ഒരു തടി പെട്ടി
നിങ്ങൾ ഒരാളുമായി പ്രണയത്തിൽ ആണെങ്കിൽ ആ വ്യക്തിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചില അഭിപ്രായത്തോട് നിങ്ങൾ പ്രണയിക്കുന്ന വ്യക്തി വിയോജിപ്പ് അറിയിക്കും. ജോലി കാര്യങ്ങൾ കൂടുതൽ നന്നയി മികവ് പുലർത്താൻ സാധിക്കും. പുതിയ ആശയങ്ങൾ ചർച്ച ചെയ്യാനുള്ള വേദി ലഭിക്കും. ഭാഗ്യ ചിഹ്നം - മിറർ വർക്ക്
നിങ്ങളുടെ ദിനചര്യകൾ ഇന്ന് നിങ്ങൾ ലംഘിച്ചേക്കാം. ഭക്ഷണ വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷണ കാര്യങ്ങളെ കുറിച്ച് നിങ്ങൾ ഇന്ന് മറ്റുള്ളവരുമായി ചർച്ചയിലേർപ്പെടും അത് നിങ്ങൾക്ക് വളരെ രസകരമായി അനുഭവപ്പെടും. ഇന്നത്തെ ദിവസം നിങ്ങൾ വിശ്രമത്തിനായി തിരഞ്ഞെടുക്കും. വായനയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് താത്പര്യമുള്ള കാര്യമാണ് ഇന്ന് നിങ്ങൾ അമിതമായി ചെയ്യും. ഭാഗ്യ ചിഹ്നം - തത്ത
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍
ഇന്നത്തെ ദിവസം നിങ്ങൾ അമിതമായ സമ്മർദ്ദം നേരിട്ടേക്കാം. ഇത് നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തും. ഒരു അടുത്ത സുഹൃത്തിൽ നിന്നും വളരെ നല്ല വാക്കുകൾ കേൾക്കാനിടയാകും. ഇത് നിങ്ങൾക്ക് വളരെ അധികം ആശ്വാസം നൽകും. ഒരു ശുഭ വാർത്ത നിങ്ങളെ തേടിയെത്തും. ഭാഗ്യ ചിഹ്നം - ഒരു പഴയ ഡയറി
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍
ഈ ദിവസം നിങ്ങൾക്ക് ചെയ്തു തീർക്കാനുള്ള പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറിയതും മാറ്റി വെക്കാവുന്നതുമായ ജോലികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാം ശ്രമിക്കുക. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന തടസ്സങ്ങൾ ഇന്നത്തെ ദിവസം നിങ്ങൾ നേരിട്ടേക്കാം. ഇത് കാരണം നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികൾക്ക് മുടക്കം നേരിടും. മറ്റുള്ളവർ പറയുന്നത് എല്ലാം ഇന്നത്തെ ദിവസം നിങ്ങൾ വിശ്വസിക്കരുത്. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ ഗെയിം
നിങ്ങളുടെ ജോലി സ്ഥലമായാലും വീടായാലും നവീകരിക്കാനുള്ള മികച്ച ദിവസമാണ് ഇന്ന്. നിങ്ങൾ ചിലവഴിക്കുന്ന നിങ്ങളുടേതായ ഇടങ്ങൾ കൂടുതൽ നന്നായി പരിപാലിക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ വീടോ ജോലി സ്ഥലമോ വൃത്തിയാക്കുന്നതിനിടെ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും ഇന്ന് നിങ്ങൾക്ക് കണ്ടെത്താനായിട്ട് സാധിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുക. ഭാഗ്യ ചിഹ്നം - ഗ്ലാസ് കുപ്പി
ഇന്നത്തെ ദിവസം നിങ്ങൾ വിശ്രമത്തിനായി സമയം കണ്ടെത്തണം. നിങ്ങൾ എവിടെ ആയിരുന്നാലും അൽപ നേരം വിശ്രമിക്കാൻ ശ്രദ്ധിക്കുക. ദൂരെ നിന്നും ഒരാൾ ഇന്ന് നിങ്ങളെ തേടി നിങ്ങൾക്ക് അരികിലേക്ക് വരും. നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളെ തേടി അയാൾ എത്തും. ഭാഗ്യ ചിഹ്നം - ഒരു സ്റ്റേഷനറി ബോക്സ്
ഇന്നത്തെ ദിവസം നിങ്ങൾ പണ്ടെപ്പോഴോ നിങ്ങളുടെ കൈയിൽ നിന്നും നഷ്ടപ്പെട്ട എന്തെങ്കിലും കണ്ടെത്താൻ സാധ്യത ഉണ്ട്. നിങ്ങൾ ആഗ്രഹിച്ച ഒരു യാത്ര നടക്കും. യാത്ര നിങ്ങളുടെ മനസിനെ ശാന്തമാക്കും. ഒരു ചെറിയ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുക. കായിക പ്രവർത്തങ്ങളിൽ നിങ്ങൾ വളരെ ആഹ്ലാദം കണ്ടെത്തും. ഭാഗ്യ ചിഹ്നം - ഒരു സൈക്കിൾ ബെൽ
കുറച്ചു കാലമായി നിങ്ങൾക്ക് സുഖകരമായി അനുഭവപ്പെട്ടിട്ടില്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം ശുഭകരമായി അനുഭവപ്പെടും. ഇന്ന് വളരെ ശോഭനകരമായ ഒരു ദിവസമായിരിക്കും നിങ്ങൾക്ക്. നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ മറ്റുള്ളവർക്ക് സഹായകരമായി ഭവിക്കും. ഭാഗ്യ ചിഹ്നം - പുതിയ കട്ട്ലറി
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
പുതിയ വസ്ത്രങ്ങൾ ആകർഷകമായി തോന്നിയേക്കാം. അതിനാൽ നിങ്ങൾ കൂടുതൽ ഷോപ്പിംഗ് പ്ലാൻ നടത്തും. ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ അധികം താത്പര്യം ഉണ്ടാകും. പ്രശ്നങ്ങളും തടസ്സങ്ങളും താൽക്കാലിക മാർഗത്തിലൂടെ പരിഹരിക്കപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു കുട
നിങ്ങളുടെ ഒരു സഹപ്രവർത്തകന്റെ ഉദ്ദേശശുദ്ധി നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കാരണം ഇത് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. ആവശ്യമായ പരിഗണന നിങ്ങളുടെ കുട്ടികൾക്ക് ഇന്നത്തെ ദിവസം നൽകുക. ഭാഗ്യ ചിഹ്നം - തൂക്കിയിടുന്ന ചെടികൾ
തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
www.citaaraa.കോം
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.