• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | വീഗൻ ഭക്ഷണരീതി പിന്തുടരാൻ ശ്രമിക്കുക; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ ദിവസഫലം

Astrology | വീഗൻ ഭക്ഷണരീതി പിന്തുടരാൻ ശ്രമിക്കുക; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ ദിവസഫലം

സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍
  നിങ്ങളുടെ ചുമതലയിൽ ഉണ്ടായിരുന്ന പഴയ ചില ജോലികൾ ചെയ്തു തീർക്കാൻ പറ്റിയ സമയമാണ് ഇന്ന്. ഇന്നത്തെ ദിവസം അവ പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. പണ്ട് നിങ്ങളുടെ മനസിനേറ്റ മുറിവുകൾ ഇപ്പോൾ സുഖപ്പെടും. വൈകാരികമായ വിഷമങ്ങൾ എല്ലാം മാറും. ക്ഷമിക്കാനുള്ള മനസ് നിങ്ങൾക്കുണ്ടാകണം. മാനസികമായി ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങൾക്കും പങ്കാളിക്കും കുറച്ചു സമയം വേണ്ടി വരും. കുറച്ചു ദിവസത്തേക്ക് വീഗൻ ഭക്ഷണ ശൈലി പിന്തുടരാൻ ശ്രമിക്കുക. നിങ്ങളുടെ സപ്പോർട്ട് സ്റ്റാഫിന് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിലുള്ള ആളുകൾ ഇന്നത്തെ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ചേക്കും. ഭാഗ്യ ചിഹ്നം - മൂന്ന് പ്രാവുകൾ

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
  അടിയന്തിരമായി ചെയ്തു നൽകേണ്ട ജോലികൾ മുൻഗണനാ അടിസ്ഥാനത്തിൽ തന്നെ ചെയ്തു തീർക്കുക. മറ്റൊരു സമയത്തേക്ക് ഈ ജോലികൾ മാറ്റി വെക്കാതിരിക്കുക. നിങ്ങളുടെ ഒരു അകന്ന ബന്ധു നിങ്ങളുടെ കഴിവുകളെ അഭിനന്ദിക്കുകയും നിങ്ങളിൽ നിന്നും നിന്നും പ്രചോദനം ഉൾക്കൊണ്ട പ്രവർത്തിക്കുകയും ചെയ്യും. ആ ബന്ധുവിന് നിങ്ങളുടെ ഉപദേശം ആവശ്യമായി വന്നേക്കാം. നിയമപരമായ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാതെയിരിക്കുക. ഏതെങ്കിലും കേസിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനായി ശ്രമിക്കാം. ചുരുങ്ങിയ കാലത്തേക്ക് ഹോട്ടലിൽ താമസിക്കേണ്ടതായി വന്നേക്കും. ഇന്നത്തെ ദിവസം കുടുംബത്തോടൊപ്പം മനോഹരമായ ഒരു ചടങ്ങിൽ നിങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കും. തിരക്കേറിയ സ്ഥലത്തേക്കുള്ള യാത്രകൾ ഒഴിവാക്കുക. കാരണം ഒരു ചെറിയ മോഷണ ശ്രമത്തിനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - പുതിയ സ്റ്റേഷനറി

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍
  ചെറുകിട കച്ചവടക്കാർക്കും ഫാക്ടറി ഉടമകൾക്കും അവരുടെ ജോലിയിൽ വിജയം കണ്ടെത്താനാകും. ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ധനലബ്ധി ഉണ്ടാകും. സാമ്പത്തിക ഭദ്രത കൈവരും. പുതിയ കരാറിലോ രേഖകളിലോ ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക. കാര്യങ്ങൾ ശരിയായി മനസിലാക്കിയതിനു ശേഷം മാത്രം പുതിയ കരാറുകളിക്ക് കടക്കുക. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടതായി വന്നേക്കാം. നിങ്ങളുടെ അധീനതയിലുള്ള കാര്യങ്ങളിൽ ചിലത് വിപുലീകരിക്കാനായി നിങ്ങൾ ശ്രമിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അലസതയും മടിയും ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - സിട്രസ് പഴങ്ങൾ

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍
  ഇന്നത്തെ ദിവസം നിങ്ങൾ വിശാലമായ ഷോപ്പിംഗ് നടത്തും. എല്ലാ സാമ്പത്തിക ഇടപാടുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മറ്റാരെങ്കിലും നിങ്ങൾക്കായി ശുപാർശ ചെയ്ത കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ദീർഘ സമയം ഡിജിറ്റൽ സ്ക്രീനിൽ ചിലവഴിക്കും. നിങ്ങളുടെ പ്രണയത്തിന് അനുകൂലമായ ദിവസമാണ് ഇത്. നിങ്ങളുടെ പ്രണയം പൂവണിയാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ നിങ്ങൾക്ക് ഇതിനകം പരിചയമുള്ള ഒരു വ്യക്തിയിൽ നിന്നും പ്രണയാഭ്യർത്ഥന വന്നേക്കാം. നിങ്ങൾ ആസൂത്രണം ചെയ്ത ചില പ്രധാന ജോലികളിൽ വീണ്ടും ചില കാര്യങ്ങൾ കൂടി കൂട്ടി ചേർക്കേണ്ടതായി വരും. ഭാഗ്യ ചിഹ്നം - ഒരു വെള്ളി ട്രേ

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍
  ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം ഊർജ്ജസ്വലതയോടെ ഇരിക്കാൻ കഴിയും. നിയമയുദ്ധത്തിന്റെ താൽക്കാലിക ഘട്ടത്തിലായിരിക്കും നിങ്ങൾ. എന്നാൽ അവ അവസാനിക്കുക നിങ്ങൾക്ക് അനുകൂലമായിട്ടായിരിക്കും. സമയപരിധി കാരണം നിങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടക്കാതെ വരും. മികച്ച ഒരു സഹായിയെ നിങ്ങൾക്ക് ആവശ്യമായി വരും. നിങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കി തീർക്കാൻ ശ്രമിക്കുക. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പെട്ടെന്ന് അവസാനിച്ചതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നിങ്ങളുടെ ചിന്തകൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾ അവ്യക്തമായി ആശയവിനിമയം നടത്തിയാൽ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പ്രാവിന്റെ കൂട്

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍
  വെല്ലുവിളികൾ നേരിടുന്നത് നല്ലതാണ്. കാരണം അത് ഭാവിയിൽ ശക്തരാക്കാൻ ഉപകരിക്കും. അതിനാൽ മുന്നിൽ വരുന്ന പ്രതിസന്ധി ഘട്ടങ്ങൾക്ക് കുറുക്കുവഴികൾ തേടരുത്.പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം കൃത്യമായ ഒരു പോംവഴി കണ്ടെത്താനായി ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു ബിസിനസ്സ് പ്രൊപോസൽ നിങ്ങളുടെ ഒരു പഴയ സുഹൃത് നിങ്ങൾൾക്ക് അയക്കും. ഭാഗ്യ ചിഹ്നം - പുതുതായി ഉദ്ഘാടനം ചെയ്ത കട.

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍
  ബന്ധുക്കളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഒത്തുകൂടാൻ പദ്ധതി തയ്യാറാക്കും. സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. അപ്രതീക്ഷിതമായി നിങ്ങളിൽ വന്നു ചേരുന്ന ഒരു ജോലി പുതിയ വെല്ലുവിളിയായി മാറും. എന്നാൽ വളരെയധികം ഊർജസ്വലതയോടെ പ്രവർത്തിക്കാൻ നിങ്ങൾ ശ്രമിക്കും. മുൻപ് നിങ്ങൾക്കുണ്ടായ ചില പ്രശ്ങ്ങളിൽ നിങ്ങളുടെ മനസ് കുടുങ്ങി കിടക്കുകയാണെങ്കിൽ അവയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുക. കാരണം നിങ്ങളുടെ ജോലിയെ നിങ്ങളുടെ മാനസികാവസ്ഥ തടസ്സപ്പെടുത്തിയേക്കാം. പഴയ സഹപ്രവർത്തകരുമായി നല്ല ബന്ധം സൂക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു ഫ്രഞ്ച് വിൻഡോ

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
  നിങ്ങളുടെ മനോവികാരം അടക്കി വെക്കാൻ ശ്രമിക്കാതെയിരിക്കുക. നിങ്ങളിലെ സർഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ ഉചിതമായ സമയമാണിത്. ഒരു വഴക്കോ തർക്കമോ ഉണ്ടാകാൻ സാധ്യതയുണ്ട്. തർക്കം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ കഴിയാവുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസം പുതിയ സാധനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. കുടുംബത്തിലെ പ്രായമായ വ്യക്തികളുമായി കൂടുതൽ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക. അവർക്ക് നിങ്ങളുടെ സാമീപ്യം ആവശ്യമായി വരും. മറ്റുള്ളവർക്ക് ഇന്നത്തെ ദിവസം പണം കടം നൽകാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - സമൃദ്ധമായി വളർന്ന പുല്ല്

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
  നിങ്ങളുടെ മനസ്സിൽ അരാജകത്വം അനുഭവപ്പെട്ടേക്കാം. ഈ അരാജകത്വം കുറച്ചുകാലം നീണ്ടുനിന്നേക്കാം. ശ്രദ്ധ നിങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുക. ഒരു സുഹൃത്ത് നിങ്ങളെ മനസ്സിലാക്കുകയും നിങ്ങൾക്ക് വൈകാരികമായി പിന്തുണ നൽകുകയും ചെയ്തേക്കാം. നിങ്ങൾ എന്തിനു വേണ്ടിയാണോ അപേക്ഷിച്ചത് അതിന് അനാവശ്യമായ കാലതാമസം ഉണ്ടായേക്കാം. ദിനചര്യകൾ മാറ്റാൻ ശ്രമിക്കുക. അത് നിങ്ങളെ കൂടുതൽഉണർവോടെ പ്രവർത്തിക്കാൻ സഹായിക്കും. ഭാഗ്യ ചിഹ്നം - വെളുത്ത മഗ്

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍
  ജോലിസ്ഥലത്ത് നിന്ന് നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും. അതിൽ നിങ്ങൾ ഒരുപാട് സന്തോഷിച്ചേക്കാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് എന്തെങ്കിലും കാര്യം തുറന്നു പറയാനുണ്ടാകും. പക്ഷേ മടി കാരണം പറയാൻ കഴിയാതെ വിഷമിക്കും. അതിനാൽ പങ്കാളിയോട് സംസാരിക്കാനായി നിങ്ങൾ മുൻകൈ എടുക്കുക. നിങ്ങളുടെ സഹോദരങ്ങൾ പുതിയ കാര്യങ്ങളിലേക്ക് പ്രവേശനം തേടാൻ ചെറിയ തടസ്സം നേരിടാം. പഴയ സൗഹൃദങ്ങൾ കൂടുതൽ വിശ്വസനീയമായി അനുഭവപ്പെടും. ഭാഗ്യ ചിഹ്നം - പ്രിയപ്പെട്ട പാനീയം

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
  നിങ്ങളുടെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മന്ദഗതിയിലായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ വേഗത കൈവരുന്നത് നിങ്ങൾക്ക് ബോധ്യപ്പെടും. പുതിയ ചില നിയമങ്ങൾ കാരണം വാണിജ്യ ഇടപാടിന് തടസ്സം നേരിട്ടേക്കാം. ചില പുതിയ പ്രോജക്ടുകൾക്ക് അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ കാലതാമസം നേരിട്ടേക്കും. ബാങ്ക് വായ്പകൾ നിങ്ങൾക്ക് കുറച്ച് ആശ്വാസം നൽകിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന ബസ്

  പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍
  മാനസികമായി നിങ്ങൾക്ക് തളർച്ച നേരിട്ടേക്കാം. നിങ്ങൾക്ക് മാനസികമായി അസ്വസ്ഥത അനുഭവപ്പെടും. എന്നാൽ ഈ ഘട്ടം ഉടൻ കടന്നുപോകാൻ സാധ്യതയുണ്ട്. അടുത്ത ഒരു സുഹൃത്തിൽ നിന്നും നിങ്ങൾക്ക് സഹായം ലഭിക്കാൻ സാധ്യതയുണ്ട്. ഒരു കുട്ടി നിങ്ങൾക്ക് പ്രചോദനം നൽകിയേക്കാം. ഭാഗ്യ ചിഹ്നം - സ്വർണ്ണം പൂശിയ പാത്രങ്ങൾ

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com )
  Published by:Jayesh Krishnan
  First published: