• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ പേര് ആരംഭിക്കുന്നത് 'T' യില്‍ ആണോ? സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും

Numerology Special | നിങ്ങളുടെ പേര് ആരംഭിക്കുന്നത് 'T' യില്‍ ആണോ? സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും

നിങ്ങളുടെ പേരിനൊപ്പമുള്ളതോ, പേര് തുടങ്ങുന്നതോ ആയ ചില അക്ഷരങ്ങളെപ്പറ്റി സംഖ്യാശാസ്ത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അവ കാരണം നിങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ചില ഭാഗ്യാനുഭവങ്ങളെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്.

  • Share this:

    ‘T’ എന്ന അക്ഷരം: ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലും അതിന്റെ ഫലത്തിലും പൂര്‍ണ്ണ സംതൃപ്തരായിരിക്കും. ബുദ്ധിപരമായ മാര്‍ഗ്ഗത്തിലൂടെ വിജയം ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. വളരെയധികം കഴിവും ആത്മവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും. സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് ഇവര്‍. ഒന്നിനെപ്പറ്റിയും ആശങ്കകള്‍ ഇവര്‍ക്കുണ്ടായിരിക്കില്ല. തങ്ങളുടെ ലക്ഷ്യത്തെപ്പറ്റി പൂര്‍ണ്ണമായ അവബോധമുണ്ടായിരിക്കും. തങ്ങളുടെ പ്രത്യേയശാസ്ത്രത്തില്‍ ഉറച്ച് നില്‍ക്കുന്നവരാണ് ഇവര്‍. ഒരു സാഹചര്യത്തിലും അവയില്‍ വിട്ടുവീഴ്ച വരുത്താന്‍ ഇവര്‍ താല്‍പ്പര്യപ്പെടില്ല. ആള്‍ക്കൂട്ടത്തിലും സൂര്യനെപ്പോലെ തിളങ്ങാന്‍ കഴിയും. എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നയാളായിരിക്കും. ആത്മീയ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കും. പരമ്പരാഗത ചടങ്ങുകളില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് ആയിരിക്കില്ല ഇവര്‍ പ്രവര്‍ത്തിക്കുക. ഏത് കൂട്ടത്തില്‍ നിന്നാലും പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റും. സ്വന്തം രാജ്യത്തോട് അതീവ സ്‌നേഹമുള്ളവരും മനുഷ്യത്വമുള്ളവരുമായിരിക്കും ഇവര്‍. മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ശ്രമിക്കുന്നവരായിരിക്കും. ഈ അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന സ്ത്രീകള്‍ വളരെ കഴിവുള്ളവരായിരിക്കും. അധ്യാപനം, എഴുത്ത്, സംവിധാനം, നൃത്തം, പാചകം, ചിത്രകല എന്നീ മേഖലകളില്‍ ശോഭിക്കാന്‍ സാധിക്കും. ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്ന പുരുഷന്‍മാര്‍ കൗണ്‍സിലിംഗ്, സാമ്പത്തിക വിദ്യാഭ്യാസം, രാഷ്ട്രീയം, പരിശീലനം, അനിമേഷന്‍ എന്നീ മേഖലകളില്‍ ശോഭിക്കുന്നതാണ്. ഈ അക്ഷരത്തില്‍ തുടങ്ങുന്ന കമ്പനികള്‍ സേവന മേഖലയില്‍ ശോഭിക്കും. ഒരുപാട് ആത്മീയ ആചാര്യന്‍മാരെ സമ്മാനിച്ച അക്ഷരമാണ് ഇത്. ഉദാഹരണം തീര്‍ത്ഥങ്കരമാര്‍.

    ഭാഗ്യനിറം; നീല, വെള്ള

    ഭാഗ്യദിനം: തിങ്കള്‍

    ദാനം ചെയ്യേണ്ടത്: പാല്‍, വെള്ള നിറത്തിലുള്ള മധുരപലഹാരം എന്നിവ ആശ്രമങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോ ദാനം ചെയ്യുക.

    ഫൗണ്ടെയ്ന്‍ അല്ലെങ്കില്‍ എപ്പോഴും അനങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍ വീടിന്റെ കിഴക്ക് ഭാഗത്ത് തൂക്കിയിടുക.

    നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യരായവരുടെ ജനനത്തീയതിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

    നിങ്ങള്‍ക്ക് നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കില്‍ സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങള്‍ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ സര്‍ഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സര്‍ഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീര്‍ക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

    ഒന്ന് എന്ന സംഖ്യ നിങ്ങളെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താനും ഫലപ്രദമായി കാര്യങ്ങള്‍ പ്രകടിപ്പിക്കാനും സഹായിക്കും. ശരിയായി ആശയവിനിമയം നടത്താന്‍ അറിയാത്ത ഒരാള്‍ക്ക് പ്രവചന ശക്തിയുണ്ടെങ്കില്‍പ്പോലും ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ യുദ്ധക്കളത്തിലെ ആയുധമില്ലാത്ത സൈനികനെപ്പോലെയാണ്.

    4 എന്ന സംഖ്യ അച്ചടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് നിങ്ങളെ ശരിയായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ സംഖ്യ നിങ്ങളെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്നു. അത് നിങ്ങളെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കാനും വളരെ ശക്തമായ ആന്തരിക ബോധം വികസിപ്പിക്കാനും സഹായിക്കും. ഈ സംഖ്യ ജനനത്തീയതില്‍ ഉള്ളവര്‍ നിഗൂഢ ശാസ്ത്രത്തില്‍ തത്പരരായിരിക്കും.

    6 എന്ന സംഖ്യ ബുദ്ധിയെയും കരുതലിനെയുമാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഇത് നിങ്ങളെ നിങ്ങളുടെ തൊഴിലില്‍ വിജയിപ്പിക്കുകയും പ്രശസ്തനാക്കുകയും ചെയ്യുന്നു. ഈ ഗുണം ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യുകയും ആള്‍ക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് അവരുടെ കഴിവ് തെളിയിക്കാന്‍ അനന്തമായ അവസരങ്ങളും നല്‍കുന്നു.

    7 എന്ന സംഖ്യ ആത്മീയതയെയാണ് സൂചിപ്പിക്കുന്നത്. മനസ്സമാധാനം പകരുന്ന സംഖ്യയാണിത്. അത് നിങ്ങളെ ദൈവത്തില്‍ അകമഴിഞ്ഞ് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരില്‍ മതിപ്പ് ഉണ്ടാക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. നിഗൂഢ ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയായിരിക്കും ഇത്. ഏഴ് എന്ന സംഖ്യ ജനനത്തീയതിയില്‍ ഉള്ളവര്‍ വളരെ വിശ്വസ്തരായിരിക്കും.

    നിങ്ങളുടെ ജനനത്തീയതിയില്‍ മുകളില്‍ പറഞ്ഞ സംഖ്യകള്‍ ഇല്ലാതിരിക്കുകയും നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഈ നമ്പറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുക.

    ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്

    ഭാഗ്യ സംഖ്യകള്‍: 6, 7

    Published by:Sarika KP
    First published: