• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജന്മസംഖ്യ നാലാണോ? ജന്മസംഖ്യകളായ മൂന്നും അഞ്ചുമായുള്ള പൊരുത്തം അറിയാം

Numerology | നിങ്ങളുടെ ജന്മസംഖ്യ നാലാണോ? ജന്മസംഖ്യകളായ മൂന്നും അഞ്ചുമായുള്ള പൊരുത്തം അറിയാം

4ഉം 3ഉം ജന്മസംഖ്യകളുള്ള സ്ത്രീയും പുരുഷനും ഒരു ശരാശരി യോജിപ്പിൽ മുന്നോട്ട് പോകുമെങ്കിലും വിവാഹത്തിന് നല്ല പൊരുത്തം ആവശ്യമാണ്.

  • Share this:

    ജന്മസംഖ്യ: 4
    ഗ്രഹം: രാഹു

    ജന്മസംഖ്യകളായ നാലും മൂന്നും തമ്മിലുള്ള പൊരുത്തം അറിയാം
    സംഖ്യാശാസ്ത്രം അനുസരിച്ച് ലക്ഷ്യം നിശ്ചയിക്കുന്നതിൽ നാല്, മൂന്ന് എന്നീ ജന്മസംഖ്യകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പൊരുത്തപ്പെടുന്നതിനേക്കാൾ കൂടുതൽ ഇവർ ഒരുമിച്ച് ബിസിനസും മറ്റും ചെയ്താൽ മികച്ച തന്ത്രങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും. 4ഉം 3ഉം ജന്മസംഖ്യകളുള്ള സ്ത്രീയും പുരുഷനും ഒരു ശരാശരി യോജിപ്പിൽ മുന്നോട്ട് പോകുമെങ്കിലും വിവാഹത്തിന് നല്ല പൊരുത്തം ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ ജന്മസംഖ്യകളുള്ളവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതാണ് നല്ലത്. ഈ രണ്ടു ജന്മസംഖ്യകളിൽ ഉള്ളവർക്കും ഒരു പൊതു ഭാഗ്യ നിറമാണുള്ളത്. അത് വയലറ്റ് ആണ്. സാമ്പത്തികം, ഗവേഷണം, സ്കൂളുകൾ അല്ലെങ്കിൽ പുസ്തകങ്ങൾ, ഭക്ഷണം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ ഇക്കൂട്ടർക്ക് മികച്ച ലാഭമുണ്ടാക്കി തരും. ഭാഗ്യ നിറങ്ങൾ : വയലറ്റും ഓറഞ്ചും, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ സംഖ്യ: 9, ദാനം ചെയ്യേണ്ടാത്തവ : ദരിദ്രർക്ക് പയർ ദാനം ചെയ്യുക.

    ജന്മസംഖ്യകളായ നാലും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം
    നാല് അഞ്ചും തമ്മിലുള്ള കൂട്ടുകെട്ടിനെ മറ്റെല്ലാ കൂട്ടുകെട്ടുകളിലും വച്ച് ഏറ്റവും മികച്ച കൂട്ടുകെട്ടായി കണക്കാക്കുന്നു. ബുധന്റെ സംഖ്യ ആയ 5-ാം നമ്പർ നാല് ജന്മസംഖ്യയായുള്ളവരുടെ അധ്വാനവും കഠിനാധ്വാനവും കുറയ്ക്കാനും ആശ്വാസം നൽകാനും അപാരമായ കഴിവുള്ളവരാണ്. 4 ജന്മസംഖ്യയായുള്ളവർ പൊതുവിൽ അച്ചടക്കം, പരിപാലനം, നിർവ്വഹണം, പ്രവർത്തനം എന്നിവ അഞ്ച് ജന്മസംഖ്യയായുള്ളവരെ പഠിപ്പിക്കും. കഠിനാധ്വാനമോ വെല്ലുവിളിയോ ഉൾപ്പെടെ 4 അഭിമുഖീകരിക്കേണ്ടി വരുന്ന ഏത് കാര്യവും 5-ന്റെ വരവോടെ പൂർണ്ണമായി മാറും. ഈ രണ്ട് ജന്മസംഖ്യകളുള്ളവരും ചേർന്നാൽ മികച്ച ദമ്പതികളെയും ബിസിനസ്സ് പങ്കാളിയെയും സഹപ്രവർത്തകനെയും സുഹൃത്തുക്കളെയും എതിരാളികളെയും ഉണ്ടാക്കാൻ സാധിക്കും. നിങ്ങൾ 5-ൽ ജനിച്ചവരാണെങ്കിൽ രാഹു ഗ്രഹത്തെ ആരാധിക്കാനും ശിവ ഭഗവാന് പാൽ അഭിഷേകം നടത്തുകയും വേണം. രാഷ്ട്രീയം, സ്‌പോർട്‌സ്, മാധ്യമം, നിർമ്മാണം, പ്രതിരോധം തുടങ്ങിയ തൊഴിലുകളെല്ലാം ഇവർക്ക് ഭാഗ്യവും പൂർണ്ണ വിജയവും നൽകും. ഭാഗ്യ നിറങ്ങൾ : പച്ചയും കടൽനീലയും, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ 5ഉം 6ഉം, ദാനം ചെയ്യേണ്ടത് : ദരിദ്രർക്ക് ധാന്യങ്ങളോ കന്നുകാലികൾക്ക് ​​പച്ചപ്പുല്ലോ നൽകുക.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള സംഖ്യകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    Published by:Jayesh Krishnan
    First published: