ജന്മസംഖ്യകളായ ഏഴും അഞ്ചും തമ്മിലുള്ള പൊരുത്തം: അഞ്ചും ഏഴും ജന്മസംഖ്യയില് ജനിച്ചവര്‍ തികച്ചും ഭാഗ്യമുള്ളവരും വിജയം നേടുന്നവരുമായിരിക്കും. ബിസിനസുകാരനോ ഐടി പ്രൊഫഷണലുകള്‍ക്കോ ജന്മസംഖ്യയായ അഞ്ചിനൊപ്പം 7-ഉണ്ടെങ്കില്‍ അവരുടെ കരിയറില്‍ വളര്‍ച്ചയും വികാസവും ഉണ്ടാകും. അഞ്ചും ഏഴും ജന്മസംഖ്യകളുള്ള ദമ്പതികള്‍ക്ക് പണം, ആഡംബരം, വാത്സല്യം, പിന്തുണ, പ്രശസ്തി എന്നിവ ആസ്വദിക്കാന്‍ സാധിക്കും. ജന്മസംഖ്യ ഏഴില്‍ ജനിച്ച കലാരംഗത്തുള്ള സ്ത്രീകള്‍ക്ക് ജന്മസംഖ്യ അഞ്ചില്‍ ജനിച്ചവരുടെ പിന്തുണയോടെ ഉയര്‍ച്ചയുണ്ടാകും. ഈ സംഖ്യയില്‍ ജനിച്ച വ്യക്തികള്‍ക്ക് സമ്പാദ്യം വർധിക്കും.
ഭാഗ്യ നിറം: പച്ച
ഭാഗ്യ ദിനം: ബുധനാഴ്ച
ഭാഗ്യ നമ്പര്‍: 5, 7
ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കും പാവങ്ങള്‍ക്കും ഇലക്കറികള്‍ ദാനം ചെയ്യുക
ജന്മസംഖ്യകളായ ഏഴും ആറും തമ്മിലുള്ള പൊരുത്തം: ആറും ഏഴും ജന്മസംഖ്യയില് ജനിച്ചവര്‍ തമ്മില്‍ സ്നേഹം, വാത്സല്യം, ഉത്തരവാദിത്തം, വിശ്വാസ്യത, പ്രതിബദ്ധത എന്നിവയുണ്ടാകും. അതിനാല്‍, തന്നെ ജന്മസംഖ്യ ആറായിട്ടുള്ളവരുടെ സാന്നിധ്യം ഏഴ് ജന്മസംഖ്യായിട്ടുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കും. ജീവിതത്തില്‍ പ്രതിബദ്ധതയും വാഗ്ദാനങ്ങളും നിലനിര്‍ത്തുന്നതിനായി ജന്മസംഖ്യ ഏഴ് ജന്മസംഖ്യ ആറുമായി എല്ലായ്പ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഏഴ് ജന്മസംഖ്യയായുള്ളവര്‍ക്ക് ജ്ഞാനവും പ്രായോഗിക അനുഭവവും ഉണ്ടെങ്കിലും ജന്മസംഖ്യയായ ആറിന്റെ അഭാവത്തില്‍ ഏഴ് ജന്മസംഖ്യയായുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ആറ് ജന്മസംഖ്യയായുള്ളവരുടെ സാന്നിധ്യം ഏഴ് ജന്മസംഖ്യയുള്ളവർക്ക് സന്തോഷം, അവസരങ്ങള്‍, സമ്പൂര്‍ണ്ണത, വൈകാരിക സന്തുലിതാവസ്ഥ, ഉത്തരവാദിത്തങ്ങള്‍ എന്നിവ നല്കുന്നു.
മറ്റ് ഗ്രഹങ്ങളില്‍ നിന്ന് പ്രകാശം ലഭിക്കുകയും ശുക്ര ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന സംഖ്യയുമാണ് ആറ്. ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍, ആക്സസറികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷണം, സാങ്കേതികവിദ്യ എന്നീ മേഖലയിലുള്ള ബിസിനസുകാര്‍ക്ക് പങ്കാളികളായി ഈ ജന്മസംഖ്യകളില് ജനിച്ചവരുണ്ടെങ്കില് വിജയം നേടാന്‍ സാധിക്കും. ഏഴ് ജന്മസംഖ്യയായുള്ള രാഷ്ട്രീയക്കാര്‍ക്ക് ശക്തവും ആരോഗ്യകരവുമായ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാന്‍ ജന്മസംഖ്യ ആറുള്ളവരുടെ സഹായം വേണ്ടിവരും. ആറ് ജന്മസംഖ്യയായിട്ടുള്ള സ്ത്രീകള്‍ക്ക് ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ഏഴ് ജന്മസംഖ്യയായിട്ടുള്ള പങ്കാളി ഉണ്ടായിരിക്കണം.
ഭാഗ്യ നിറം: ക്രീം
ഭാഗ്യദിനങ്ങള്‍: തിങ്കള്‍, വെള്ളി
ഭാഗ്യ നമ്പര്‍: 6
ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക
മൊബൈല്‍ ന്യൂമറോളജി പ്രകാരം, മൊബൈല്‍ നമ്പറില്‍ ഏഴ് എന്ന സംഖ്യയുള്ളവര് ആത്മീയതയോട് താത്പര്യം ഉള്ളവര്‍ ആയിരിക്കും. ഇക്കൂട്ടര്‍ക്ക് അവരുടേതായ വ്യക്തിത്വവും ഉണ്ടായിരിക്കും. ഏതു കാര്യങ്ങളിലും അവര്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കും. ഇവര്‍ ക്ഷമാശീലരും സഹായമനസ്കരും, ത്യാഗം ചെയ്യുന്നവരും ആയിരിക്കും. മൊബൈല്‍ നമ്പറിലെ സംഖ്യകളുടെ ആകെത്തുക ഏഴ് ആണെങ്കില്‍, ഇവര്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം.
കേതു ഗ്രഹത്തെയാണ് നമ്പര്‍ 7 പ്രതിനിധീകരിക്കുന്നത്. ജന്മസംഖ്യ 7 ആയിട്ടുള്ളവരുടെ 2023-ലെ വര്‍ഷ ഫലം അനുസരിച്ച് ഗവേഷണത്തില്‍ താത്പര്യമുള്ളവരായിരിക്കും. അന്തിമഫലം ലഭിക്കുന്നതുവരെ മിക്ക കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.