• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ ജന്മസംഖ്യ 23 ആണോ? ബഹുമുഖ പ്രതിഭകളായിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

Numerology Special | നിങ്ങളുടെ ജന്മസംഖ്യ 23 ആണോ? ബഹുമുഖ പ്രതിഭകളായിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

ജീവിതത്തിൽ ഉടനീളം അത്ഭുതങ്ങൾ സംഭവിക്കാൻ യോഗമുള്ളവരാണ് ഇവർ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇവർ പാചകകലയിൽ നിപുണരായിരിക്കും.

  • Share this:
    ഈ തീയതിയിൽ ജനിച്ചവരെ നിയന്ത്രിക്കുന്ന ​ഗ്രഹം ബുധനാണ്. വളരെ റൊമാന്റിക്കായിട്ടുള്ള ജീവിതം നയിക്കുന്നവരായിരിക്കും ഇവർ. ജീവിതത്തിൽ ഉടനീളം അത്ഭുതങ്ങൾ സംഭവിക്കാൻ യോഗമുള്ളവരാണ് ഇവർ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇവർ പാചകകലയിൽ നിപുണരായിരിക്കും. ഈ തീയതിൽ ജനിച്ചവർ ബഹുമുഖ പ്രതിഭകളായിരിക്കും. ശരീരസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർ പലപ്പോഴും മറ്റുള്ളവരിൽ ആകൃഷ്ടരാകുന്നത്. ഈ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇവർ മനസ്സിലാക്കണം.

    ​ഗുണങ്ങൾ:
    ഈ തീയതിയിൽ ജനിച്ചവരുടെ പ്രധാന ​ഗുണങ്ങളിൽ ഒന്ന് ഇവർ വളരെ റൊമാന്റിക് ആയിരിക്കും എന്നതു തന്നെയാണ്. മാത്രമല്ല ഇക്കൂട്ടർക്ക് മികച്ച സംഭാഷണ ചാതുര്യവും ഉണ്ടായിരിക്കും. ഇവർ പൊതുവെ സ്വാതന്ത്ര്യ പ്രേമികൾ ആയിരിക്കും. മികച്ച ആസൂത്രകരും ബഹുമുഖ പ്രതിഭകളും ആയിരിക്കും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഇവർ നിർഭയ മനസ്സുകളുടെ ഉടമകളായിരിക്കും. ഇവർക്ക് മികച്ച നേതൃത്വ പാടവം ഉണ്ടായിരിക്കും. കാര്യക്ഷമതയും ബുദ്ധിശക്തിയും ഉള്ളവരായിരിക്കും ഇക്കൂട്ടർ. ഇവർ യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നവരായിരിക്കും.



    മാത്രമല്ല വ്യവസ്ഥകൾക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്നവരായിരിക്കും. ശുഭാപ്തിവിശ്വാസികളും ഉത്സാഹികളും നൈപുണ്യമുള്ളവരും ആയിരിക്കും. ഇവർ ജീവിതത്തിൽ സംപ്തൃതി അനുഭവിക്കുന്നവരായിരിക്കും. ഇവർ വിവാഹ കാര്യത്തിലും ജോലി കാര്യത്തിലും അതീവ ഭാഗ്യവാന്മാർ ആയിരിക്കും. ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നവരും വിനോദിപ്പിക്കുന്നവരും ആയിരിക്കും ഇവർ. എല്ലാക്കാലവും പഠനം തുടർന്നു കൊണ്ടിരിക്കുന്ന ഇവർ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ധൈര്യപ്പെടുന്നവരായിരിക്കും. സ്വന്തം കഴിവുകൾ നന്നായി പ്രകടിപ്പിക്കുകയും മറ്റുള്ളവരിൽ മതിപ്പുളവാക്കുകയും ചെയ്യും.

    പൊതുവായ സ്വഭാവം:
    ആത്മവിശ്വാസത്തോടെ വാഹനങ്ങൾ ഓടിക്കുന്നവരായിരിക്കും. എളുപ്പത്തിൽ വിരസത അനുഭവപ്പെടുന്നവരായിരിക്കും, ബന്ധങ്ങളിൽ വളരെ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നവരായിരിക്കും. സ്വന്തം കാര്യങ്ങളിൽ മാത്രം താൽപര്യം ഉള്ളവരായിരിക്കും.

    അനുകൂലമായ തൊഴിൽ മേഖലകൾ:
    അഭിനയം, സോഫ്റ്റ്‌വെയർ വ്യവസായം, ഓട്ടോ സ്‌പോർട്‌സ്, ഇവന്റ് സംഘാടനം, മേക്കപ്പ് ആർട്ടിസ്റ്റ്, സ്റ്റോക്ക് ബ്രോക്കർ, ബിൽഡർ, കായികതാരം, പ്രതിരോധം , പോലീസ് സേവനങ്ങൾ, ഹാർഡ് വെയർ നിർമ്മാണം , രാഷ്ട്രീയം, ഓട്ടോമൊബൈൽ, ഗ്ലാമർ വ്യവസായം, കയറ്റുമതി/ഇറക്കുമതി, എയർലൈൻ സേവനങ്ങൾ, വിനോദ സഞ്ചാരം, നിർമ്മാണം. ജീവിതത്തിൽ ഇവയിൽ ഏതെങ്കിലും ഒരു പ്രധാന തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ ഇവർ ശ്രദ്ധിക്കണം.

    നിയന്ത്രിക്കുന്ന ​ഗ്രഹം: ബുധൻ

    ഭാഗ്യ നിറങ്ങൾ: പച്ചയും നീലയും

    ഭാഗ്യദിനം: ബുധനാഴ്ച

    ഭാഗ്യ സംഖ്യകൾ: 5, 6

    പാലിക്കേണ്ട കാര്യങ്ങൾ :

    1.  ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും നല്ല ദിവസം ബുധനാഴ്ച ആണ്

    2. പഞ്ച് മുഖി രുദ്രാക്ഷം ധരിക്കുക

    3. ഗണപതിയുടെ ആചാരങ്ങൾ അനുഷ്ഠിക്കുക

    4. രാവിലെ മുഴുവൻ പച്ച പുല്ലിൽ നഗ്ന പാദരായി നടക്കുക

    5. എല്ലാ ബുധനാഴ്ചകളിലും കന്നുകാലികൾക്ക് പച്ചപ്പുല്ല് നൽകുക

    6. മാംസാഹാരം, മദ്യം, പുകയില, തുകൽ എന്നിവ ഒഴിവാക്കുക, പാർട്ടികളിലും സൗഹൃദങ്ങളിലും മുഴുകുന്നത് കുറയ്ക്കുക.

    Published by:Jayesh Krishnan
    First published: