ജന്മസംഖ്യ: 2
ഗ്രഹം: ചന്ദ്രൻ
ജന്മസംഖ്യകളായ രണ്ടും എട്ടും തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യകളായ രണ്ടും എട്ടും തമ്മിൽ വളരെ ആത്മാർത്ഥമായ ബന്ധമാണുള്ളത്. എല്ലായ്‌പ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുകയും മറ്റുള്ളവരോട് സഹതപിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. അതുകൊണ്ട് തന്നെ ഈ രണ്ട് ജന്മസംഖ്യകളും തമ്മിൽ വളരെ നല്ല പൊരുത്തമാണുള്ളത്. എട്ട് ശനിയെയും രണ്ട് ചന്ദ്രനെയുമാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ ശിവനുമായി ബന്ധപ്പെട്ട ആചാരങ്ങളും വഴിപാടുകളുമാണ് ഈ ജന്മസംഖ്യയുള്ളവർ ചെയ്യേണ്ടത്. ബിസിനസുകളിൽ 8 പേരടങ്ങുന്ന പങ്കാളിത്തം വിജയകരമായി തീരും. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരണം.
ജന്മസംഖ്യകളായ രണ്ടും ഒൻപതും തമ്മിലുള്ള പൊരുത്തം അറിയാം
ചൊവ്വാ ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് ഒൻപത്. ഈ ജന്മസംഖ്യയുള്ളവർ മനുഷ്യത്വമുള്ളവരും ജനപ്രീതി നേടുന്നവരുമായിരിക്കും. യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ മതിയായ ബുദ്ധിയുള്ളവരായിരിക്കും ഒൻപത് ജന്മസംഖ്യയായുള്ളവർ. അതേസമയം രണ്ട് ജന്മസംഖ്യയായുള്ളവർക്ക് പ്രായോഗിക ചിന്ത കുറവായിരിക്കും. ഈ രണ്ട് ജന്മസംഖ്യകളിൽപ്പെടുന്നവർ വിവാഹിതരായാൽ ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങൾക്ക് കാരണമാകും. കൂടാതെ, രണ്ടും ഒൻപതും ജന്മസംഖ്യക്കാർ സ്വന്തം തെറ്റുകൾ അംഗീകരിക്കുന്നതിനുപകരം അവ ന്യായീകരിക്കാൻ ശ്രമിക്കുന്നവരായിരിക്കും. അതിനാൽ സംഖ്യാശാസ്ത്ര പ്രകാരം രണ്ടും ഒൻപതും ജന്മസംഖ്യക്കാർ അത്ര പൊരുത്തമുള്ളവരായിരിക്കില്ല. നിയമം, മെഡിക്കൽ, ആഭരണങ്ങൾ, ജ്യോതിഷം, വാസ്തുവിദ്യ, പ്രോപ്പർട്ടി ഡീലർമാർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ജന്മസംഖ്യക്കാർക്ക് വിജയം നേടാനാകും.
രണ്ട് ജന്മസംഖ്യയായുള്ളവര്‍ വിശ്വസ്തരും, ശുദ്ധ ഹൃദയരും, ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രവർത്തിക്കുന്നവരും ആയിരിക്കും. പ്രത്യേക വ്യക്തിത്വമുള്ള ഇക്കൂട്ടര്‍ നല്ല ബുദ്ധിയുള്ളവരും ആയിരിക്കും. എന്നാൽ ഇക്കൂട്ടർ സമപ്രായക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.
സൂര്യന്‍ – 1
ചന്ദ്രന്‍ – 2
വ്യാഴം – 3
രാഹു (യുറാനസ്സ്) – 4
ബുധന്‍ – 5
ശുക്രന്‍ – 6
കേതു (നെപ്റ്റിയൂണ്‍) – 7
ശനി – 8
ചൊവ്വ – 9
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.