HOME /NEWS /life / Numerology Special | ക്ഷമാശീലരായിരിക്കും; പ്രശസ്തിയും ഭാഗ്യവും വന്നുചേരും; ഈ സംഖ്യ മൊബൈല്‍ നമ്പറില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക

Numerology Special | ക്ഷമാശീലരായിരിക്കും; പ്രശസ്തിയും ഭാഗ്യവും വന്നുചേരും; ഈ സംഖ്യ മൊബൈല്‍ നമ്പറില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക

ഒന്ന് എന്ന സംഖ്യ നിങ്ങളുടെ ജോലിഭാരത്തിനെയും അതിലുണ്ടാകുന്ന വര്‍ധനവിനെപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്.

ഒന്ന് എന്ന സംഖ്യ നിങ്ങളുടെ ജോലിഭാരത്തിനെയും അതിലുണ്ടാകുന്ന വര്‍ധനവിനെപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്.

ഒന്ന് എന്ന സംഖ്യ നിങ്ങളുടെ ജോലിഭാരത്തിനെയും അതിലുണ്ടാകുന്ന വര്‍ധനവിനെപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്.

  • Share this:

    നിങ്ങളുടെ മൊബൈല്‍ നമ്പറുംജീവിതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആശയവിനിമയത്തിന് അപ്പുറം അവ നിങ്ങളുടെ ഭാഗ്യത്തെയും സമാധാനപൂര്‍ണ്ണമായ ജീവിതത്തെയും ബാധിക്കുന്നതെങ്ങനെ എന്ന കാര്യമാണ് ഇന്ന് പറയാന്‍ പോകുന്നത്.

    സംഖ്യ 1

    ഒന്ന് എന്ന സംഖ്യ നിങ്ങളുടെ ജോലിഭാരത്തിനെയും അതിലുണ്ടാകുന്ന വര്‍ധനവിനെപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്. ഈ സംഖ്യ സ്വതന്ത്രമായ നിലപാടുകളെയും ആശയവിനിമയത്തെയും ആണ് സൂചിപ്പിക്കുന്നത്. ഈ സംഖ്യ പുതിയ പ്രതീക്ഷകള്‍ നല്‍കുകയും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് പ്രശസ്തിയും മറ്റ് സൗഭാഗ്യങ്ങളും നേടിത്തരാന്‍ കാരണമാകുന്നു.

    മൊബൈല്‍ നമ്പറുകളില്‍ 1 എന്ന നമ്പര്‍ ഒരു തവണ മാത്രം ഉള്ളപ്പോഴുള്ള ഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഇനി നോക്കാം. അങ്ങനെ വരുന്ന മൊബൈല്‍ നമ്പര്‍ ഉപഭോക്താക്കള്‍ എല്ലാക്കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ളവരായിരിക്കും. വളരെ കുറഞ്ഞ അളവില്‍ മാത്രം സംസാരിക്കുന്ന ഇക്കൂട്ടര്‍ ആവശ്യമായ സാഹചര്യങ്ങളില്‍ വേണ്ടതിലധികം സംസാരിക്കാനും തയ്യാറാകും. ഈ സ്വഭാവങ്ങള്‍ കൊണ്ട് തന്നെ അവര്‍ ചില മേഖലകളിലെ ജോലികളില്‍ പ്രാവിണ്യമുള്ളവരായി തീരും. എന്നാല്‍ പൂര്‍ണ്ണമായ വിജയം അവരെത്തേടി എത്താന്‍ സാധ്യതയില്ല. കാരണം ചില മേഖലകളില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ വൈഷമ്യം ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കും.

    ഇനി 1 എന്ന സംഖ്യ നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ആവര്‍ത്തിച്ച് വന്നാലുള്ള ഗുണഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത്തരം വ്യക്തികള്‍ തങ്ങളുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ മേഖലയും സന്തുലിതമായി കൊണ്ടുപോകും. ഒന്നിനുമേല്‍ ഒന്നിന്റെ ആധിക്യം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ഇവര്‍ക്കാകും. എന്നാല്‍ ഇവരില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വളരെയധികം ക്ഷമാശീലമുള്ളവരായിരിക്കും ഈ വിഭാഗത്തില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും.

    ഒന്ന് എന്ന സംഖ്യ മൂന്ന് തവണയില്‍ കൂടുതല്‍ ഒരു മൊബൈല്‍ സീരിസില്‍ വന്നാലുള്ള ഗുണം എന്താണെന്നാണ് ഇനി പറയുന്നത്. ഈ വ്യക്തികള്‍ വളരെ ഊര്‍ജസ്വലരും സന്തോഷവാന്മാരും ആയിരിക്കും. ഒരുപാട് സംസാരിക്കുന്ന ഇവര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ അനവധിയുണ്ടാകാന്‍ സാധ്യതയുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ മികച്ച വിജയം നേടാനും ഇവര്‍ക്ക് കഴിയുമെന്നും ഈ സംഖ്യാശാസ്ത്രം പറയുന്നു.

    1 എന്ന സംഖ്യ നാലോ അഞ്ചോ തവണ മൊബൈല്‍ നമ്പറില്‍ ആവര്‍ത്തിച്ചാലുള്ള ഗുണം എന്തെന്ന് വിശദീകരിക്കാം. ധാരാളം സംസാരിക്കുന്ന പ്രകൃതക്കാരായ ഇവരുടെ അമിത ആത്മവിശ്വാസം ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതുകൊണ്ട് 1 നാലില്‍ കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പറുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് അഭികാമ്യം.

    മൊബൈല്‍ നമ്പറില്‍ 1 എന്ന സംഖ്യ വന്നിട്ടില്ല എന്ന് വെയ്ക്കുക. അപ്പോഴും ചില നിര്‍ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ നിര്‍വികാരന്‍മാരും കാര്യങ്ങളെ തണുപ്പന്‍ മട്ടിലെടുക്കുന്നവരും ആയിരിക്കും. ഇത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത്തരക്കാര്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്നവരായിരിക്കും.

    മൊബൈല്‍ നമ്പര്‍ ആകെ കൂട്ടുമ്പോള്‍ 1 ആണ് ലഭിക്കുന്നതെങ്കില്‍ അത്തരം മൊബൈല്‍ ഉപയോക്താക്കളുടെ പ്രത്യേകതയാണ് ഇനി പറയുന്നത്. അത്തരക്കാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സഹായിക്കും. പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും വിജയം നല്‍കാന്‍ അവര്‍ക്ക് കഴിയും. വ്യക്തിത്വ വികസനത്തിനും വിജയം കൊണ്ടുവരാനും ഈ പ്രത്യേക നമ്പര്‍ നിങ്ങളെ സഹായിക്കും. പുതിയ മേഖലകളില്‍ നിക്ഷേപം നടത്താനും അവ ഇരട്ടിയായി വിജയം കൈവരിക്കാനും ഈ ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്വന്തമായി വളരെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കും ഇവര്‍ എന്നും സംഖ്യാശാസ്ത്രം പറയുന്നു.

    First published:

    Tags: Horoscope, Numerology