• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | മൊബൈൽ നമ്പർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഫാൻസി നമ്പർ നല്ലതാണോ?

Numerology Special | മൊബൈൽ നമ്പർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഫാൻസി നമ്പർ നല്ലതാണോ?

ശരിയായ മൊബൈൽ നമ്പർ തിരഞ്ഞെടുത്താൽ നമ്മുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് എത്ര പേർക്കറിയാം?

  • Share this:
    മൊബൈൽ നമ്പർ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങൾ ഇതിന് എത്രത്തോളം പ്രാധാന്യം കൊടുക്കും എന്നറിയില്ല. എന്നാൽ ശരിയായ മൊബൈൽ നമ്പർ തിരഞ്ഞെടുത്താൽ നമ്മുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് എത്ര പേർക്കറിയാം? മൊബൈൽ നമ്പർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

    • മൊബൈൽ നമ്പറിന്റെ ആകെത്തുക ന്യൂമറോളജി പ്രകാരമുള്ള ഒരു സൗഹൃദ നമ്പർ ആയിരിക്കണം.

    • മൊബൈൽ നമ്പറിൽ സംഖ്യകൾ ആവർത്തിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കുക. അത് നിങ്ങളുടെ ഗ്രഹത്തിന്റെ ശക്തിയെ ബാധിക്കും.

    • വിദ്യാഭ്യാസം, അറിവ്, വ്യക്തിജീവിതം, സാമ്പത്തികനില എന്നിവയൊക്കെ അടിസ്ഥാനമാക്കി മൊബൈൽ നമ്പർ തിരഞ്ഞെടുക്കുക.

    • മൊബെെൽ നമ്പറിന്റെ ആകെത്തുക ഒന്നുകിൽ സൗഹാർദ്ദ നമ്പറോ അല്ലെങ്കിൽ നിങ്ങളുടെ ഭാ​ഗ്യ നമ്പറോ ആയിരിക്കാൻ ശ്രദ്ധിക്കുക

    • നിങ്ങളുടെ ജനനത്തീയതിയിൽ ഇല്ലാത്ത നമ്പറുകൾ മൊബൈൽ നമ്പറിൽ ഉണ്ടെന്ന് ഉറപ്പാക്കുക.

    • ഓരോ ജോലിക്കും അനുയോജ്യമായ പ്രത്യേക സംഖ്യകൾ ഉണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ ബിസിനസിന്റെയോ പ്രൊഫഷന്റെയോ സ്വഭാവം അനുസരിച്ചു കൂടി ആയിരിക്കണം മൊബൈൽ നമ്പർ തിരഞ്ഞെടുക്കേണ്ടത്.

    • മൊബൈൽ‍ നമ്പറിന്റെ ആകെത്തുക '0' എന്ന അക്കത്തിൽ അവസാനിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

    • മൊബൈലിന്റെ മോഡലിനേക്കാൾ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പ്രാധാന്യം കൊടുക്കുക.

    • ചില ഫാൻസി വിഐപി നമ്പറുകൾ ഭാ​ഗ്യം കൊണ്ടുവരും എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷേ, പകരം പലതും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ തൊഴിൽ രംഗത്തെ വളർച്ചക്കും, സാമ്പത്തിക നേട്ടം ഉണ്ടാകാനും, അവസരങ്ങൾ ലഭിക്കാനും, ആത്മീയത, കുടുംബ ജീവിതം, എന്നീ മേഖലകളിലെല്ലാം വളർച്ച ഉണ്ടാകാനും അത്തരം നമ്പറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.


    Also Read-Numerology Special | ക്ഷമാശീലരായിരിക്കും; പ്രശസ്തിയും ഭാഗ്യവും വന്നുചേരും; ഈ സംഖ്യ മൊബൈല്‍ നമ്പറില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക

    സംഖ്യാശാസ്ത്രത്തെക്കുറിച്ച് ചിലത്
    സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മത്തിലും പുനര്‍ജന്മത്തിലുമുള്ള നല്ലതും ചീത്തയുമായ കര്‍മഫലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍​ഗമാണിത്. സംഖ്യാശാസ്ത്രം പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും അതിനനുസരിച്ച് ജീവിക്കേണ്ടതും പ്രയത്‌നിക്കേണ്ടതും നിങ്ങളാണ്.

    ബിഎസ്എൻഎൽ ഫാന്‍സി നമ്പർ
    അടുത്തിടെ ബിഎസ്എൻഎൽ ഉപഭോക്താക്കള്‍ക്ക് പ്രീമിയം മൊബൈല്‍ നമ്പറുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. ഫാന്‍സി നമ്പറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ അതിനായി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടക്കുന്ന ഇ-ലേലത്തില്‍ പങ്കെടുക്കുകയും വേണം. ഇവിടെ ആവശ്യമുള്ള നമ്പറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഓരോ ഫാന്‍സി നമ്പറിനുമുള്ള ലേലക്കാരുടെ പട്ടികയില്‍ നിന്ന് ഉയര്‍ന്ന തുക നല്‍കിയ മൂന്ന് പേരെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ബാക്കിയുള്ളവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ ഫീസ് 10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കും.
    Published by:Jayesh Krishnan
    First published: