Numerology Predictions : സംഖ്യാശാസ്ത്രം അനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോഴുണ്ടാകുന്ന ഗുണങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് സംഖ്യാശാസ്ത്രം അനുസരിച്ച് പേരിടുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഗുണഫലങ്ങള്‍ നേടിത്തരും. അതുപോലെ തന്നെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിജയ, പരാജയങ്ങള്‍ തീരുമാനിക്കുന്നതിലും പേരിന് വലിയ പ്രാധാന്യമാണുള്ളത്. നല്ല രീതിയില്‍ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുമ്പോഴും സ്ഥാപനത്തിന്റെ പേരുമായി ബന്ധപ്പെട്ട ചില നെഗറ്റീവ് ഫലങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ പരാജയത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ മനോഭാവവുമായി ചേര്‍ന്ന് പോകുന്ന ഒരു പേരായിരിക്കണം ബിസിനസ് സ്ഥാപനത്തിനിടാന്.
നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ അധ്വാനവും പുതിയ കണ്ടുപിടിത്തങ്ങളും ഫലവത്തായി മാറണമെങ്കില്‍ നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റെയോ പേര് അത്തരം പോസീറ്റീവ് വൈബ്രേഷന്‍ സൃഷ്ടിക്കുന്നതായിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ കഠിനാധ്വാനമെല്ലാം വിഫലമാകുന്നതാണ്. അതുകൊണ്ടുതന്നെ സംഖ്യാശാസ്ത്രം അനുസരിച്ച് അനിയോജ്യമായ പേര് ബിസിനസ്സ് സ്ഥാപനത്തിന് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതിലൂടെ നിങ്ങളുടെ ബിസിനസ്സ് മേഖല ശക്തിപ്പെടുത്താനും സാധിക്കും.സംഖ്യകള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.
അതുകൊണ്ട് തന്നെ നിങ്ങള്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ബിസിനസ് സ്ഥാപനത്തിനും നിങ്ങളുടെ കുഞ്ഞിനും സംഖ്യാശാസ്ത്രം അനുസരിച്ചുള്ള പേരുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനോ അല്ലെങ്കില്‍ ബിസിനസ്സ് സംരംഭത്തിനോ പേരിടുന്നതിനായി സംഖ്യാശാസ്ത്രത്തെ ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ വേദിക് സംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും. ഇത്തരം ശാസ്ത്രത്തിന്റെ ഉപയോഗം നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചമുണ്ടാക്കുന്നതാണ്. സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല.
എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2023 Astrology, Numerology