• HOME
  • »
  • NEWS
  • »
  • life
  • »
  • Numerlogy | ‍‍‌‌നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണോ? ജന്മസംഖ്യകളായ ഏഴിനും ഒൻപതിനുമുള്ള പൊരുത്തം അറിയാം

Numerlogy | ‍‍‌‌നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണോ? ജന്മസംഖ്യകളായ ഏഴിനും ഒൻപതിനുമുള്ള പൊരുത്തം അറിയാം

ജന്മസംഖ്യകളായ ഏഴിനും ഒൻപതിനും എട്ടിനോടുള്ള പൊരുത്തം അറിയാം

  • Share this:

    ജന്മസംഖ്യ എട്ടും ഏഴും തമ്മിലുള്ള പൊരുത്തം: ഏഴ് എന്ന ജന്മസംഖ്യയിൽ ജനിച്ച ആളുകൾ മികച്ച ചിന്തകരും ഗവേഷകരും ആയിരിക്കും. എട്ട്, ഏഴ് എന്നീ ജന്മസംഖ്യകളിൽ ജനിച്ചവർ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം. എട്ട് എന്ന ജന്മസംഖ്യയിൽ ജനിച്ചവർക്ക് ശനി ​ഗ്രഹവും ഏഴ് എന്ന ജന്മസംഖ്യയിൽ ജനിച്ചവർക്ക് കേതു ​ഗ്രഹവും അനു​ഗ്രങ്ങൾ നൽകുന്നു. ഇവർ തമ്മിൽ വലിയ സമാനതകളുണ്ട്. ആത്മീയതയോട് താത്പര്യം ഉള്ളവരായിരിക്കും ഇക്കൂട്ടർ. ആചാരങ്ങൾ അനുസരിക്കുന്നതിലും അവർക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരിക്കും.

    എട്ട് എന്ന ജന്മസംഖ്യയിൽ ജനിച്ചവർ മറുചോദ്യങ്ങളില്ലാതെ ആത്മീയത പിന്തുടരുന്നു. എന്നാൽ ഏഴ് എന്ന ജന്മസംഖ്യയിൽ ജനിച്ചവർ ആധുനിക രീതിയിലാണ് ദൈവത്തെ ആരാധിക്കുന്നത്. ഇവർ സാങ്കേതികവിദ്യ, രാസവസ്തുക്കൾ തുടങ്ങിയ ബിസിനസുകളിൽ ശോഭിക്കും. ഈ ജന്മദിന കോമ്പിനേഷനുള്ളവർ വിവാഹം ചെയ്യുന്നതിനു മുൻപ് രണ്ടുതവണ ചിന്തിക്കണം. ഭാ​ഗ്യനിറം : നീല, മഞ്ഞ, ഭാഗ്യ ദിനം : തിങ്കൾ, ബുധൻ, ഭാഗ്യ നമ്പർ : 5, 7, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ സ്റ്റീൽ പാത്രങ്ങൾ ദാനം ചെയ്യുക.

    ജന്മസംഖ്യ എട്ടും ഒൻപതും തമ്മിലുള്ള പൊരുത്തം: ശനി ഭഗവാന്റെ അനു​ഗ്രഹമുള്ള എട്ട് എന്ന ജന്മദിന സംഖ്യയുള്ളവരുടെ ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് ജന്മസംഖ്യ ഒൻപതിൽ ജനിച്ചവർ. ആളുകളെയും സാഹചര്യങ്ങളെയും നന്നായി വിലയിരുത്താനും അഭിപ്രായങ്ങൾ പറയാനും കഴിവുള്ളവരാണ് ഇരുകൂട്ടരും. വലിയസാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ ഈ ജന്മസംഖ്യകളിൽ ജനിച്ചവരാണ്. ഇവർ അച്ചടക്കമുള്ളവരും കഠിനാധ്വാനികളുമാണ്. അവർ എപ്പോഴും തങ്ങളുടെ പങ്കാളികളെയും പിന്തുണയ്ക്കുന്നു. എന്നാൽ ഇവർ സ്വത്ത് സമ്പാദിക്കുന്നതിൽ ചില വെല്ലുവിളികൾ നേരിടും.

    ഈ ജന്മദിന സംഖ്യകളിൽ ജനിച്ച ബിസിനസ് പങ്കാളികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായേക്കാം. അതിനാൽ അത്തരം പങ്കാളിത്തങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഒൻപത് എന്ന ജന്മസംഖ്യയിൽ ജനിച്ച ആളുകൾ രാഷ്ട്രീയത്തിലോ മറ്റ് പൊതു പ്രവർത്തന രം​ഗങ്ങളിലോ ഭാ​ഗ്യം പരീക്ഷിക്കുന്നത് നല്ലതാണ്. അതിലൂടെ അവർക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും ലഭിക്കും. ഈ ജന്മസംഖ്യകളിൽ ജനിച്ച സ്ത്രീകൾ ധാരാളം പച്ചക്കറികൾ കഴിക്കുകയും ആരോ​ഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യണം. ഭാഗ്യ നിറം: പർപ്പിൾ, ഭാഗ്യ ദിനം: ചൊവ്വ, ബുധൻ, ഭാഗ്യ നമ്പർ: 9, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഭക്ഷണം ദാനം ചെയ്യുക

    സംഖ്യാ ശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായാണ് നില്‍ക്കുന്നത്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു.

    Published by:Vishnupriya S
    First published: