• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യത

Numerology | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യത

നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗത്തിനായി കാത്തിരിക്കുന്നവരുടെ ജനനത്തീയതിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • Share this:

    സര്‍ക്കാര്‍ മേഖലകളിലോ സ്ഥാപനങ്ങളിലോ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 4, 6, 9 എന്നീ അക്കങ്ങള്‍ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു ഉയര്‍ന്ന പദവി ലഭിക്കണമെങ്കില്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ കൃത്യമായ പഠനവും കഠിനാധ്വാനവും ചെയ്യേണ്ടി വരും.

    4 എന്ന സംഖ്യ ഈ ഗുണങ്ങളെക്കുറിക്കുന്നതാണ്. കൃത്യമായി ആസൂത്രണം നടത്തുന്നവരാകും ഈ സംഖ്യ ജനനത്തീയതിയിൽ ഉൾപ്പെടുന്നവർ. കൃത്യമായ ആസൂത്രണമില്ലാതെ വിജയത്തിലേക്ക് എത്താന്‍ സാധിക്കില്ല. കഠിനാധ്വാനം, ആസൂത്രണം തുടങ്ങിയ കഴിവുകളെ കുറിക്കുന്നതാണ് നാല് എന്ന സംഖ്യ. ഉന്നതപദവി ലഭിക്കുന്നതിനും ഈ സംഖ്യയുടെ സാന്നിദ്ധ്യം നിങ്ങളെ സഹായിക്കും. മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ എങ്ങനെ ജോലി ചെയ്യണമെന്ന് അറിയുന്നവരായിരിക്കും ഇക്കൂട്ടര്‍. വളരെയധികം പ്രായോഗിക മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. കഠിനാധ്വാനത്തിലൂടെ തങ്ങളുടെ ലക്ഷ്യം എങ്ങനെ നേടണമെന്ന് അറിയാവുന്നവരാണ് ഇവര്‍.

    6 എന്ന സംഖ്യ ഉത്തരവാദിത്ത ബോധവും ലക്ഷ്യത്തിലേക്ക് എത്താനുള്ള ദൃഢനിശ്ചയത്തെയും സൂചിപ്പിക്കുന്നു. വലിയ അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ സഹായിക്കുന്ന സംഖ്യയാണിത്. നിങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും ഈ സംഖ്യ സഹായിക്കുന്നു.

    9 എന്ന സംഖ്യ നിങ്ങള്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും പദവിയും നല്‍കുന്നു. വ്യക്തികള്‍ക്ക് മാനസിക ധൈര്യം പ്രദാനം ചെയ്യുന്ന സംഖ്യയാണിത്. നിങ്ങളുടെ ബുദ്ധിയെ ശരിയായ ദിശയിലേക്ക് ഈ സംഖ്യ നയിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് വിജയം കൈവരിക്കാനും ഈ സംഖ്യ സഹായിക്കുന്നു.

    നിങ്ങളുടെ ജനനത്തീയതിയില്‍ മുകളില്‍ പറഞ്ഞ സംഖ്യകള്‍ ഇല്ലാതിരിക്കുകയും സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഈ നമ്പറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുക.

    ഭാഗ്യനിറം: വെളുപ്പ്, കറുപ്പ്

    ഭാഗ്യദിനം: ശനി, ചൊവ്വ

    ഭാഗ്യസംഖ്യ: 9

    ദാനം ചെയ്യേണ്ടവ: യാചകര്‍ക്ക് ചെരിപ്പ് ദാനം ചെയ്യുക.

    നിങ്ങള്‍ നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കില്‍ സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങള്‍ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ സര്‍ഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സര്‍ഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീര്‍ക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

    ഒന്ന് എന്ന സംഖ്യ നിങ്ങളെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താനും ഫലപ്രദമായി കാര്യങ്ങള്‍ പ്രകടിപ്പിക്കാനും സഹായിക്കും. ശരിയായി ആശയവിനിമയം നടത്താന്‍ അറിയാത്ത ഒരാള്‍ക്ക് പ്രവചന ശക്തിയുണ്ടെങ്കില്‍പ്പോലും ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ യുദ്ധക്കളത്തിലെ ആയുധമില്ലാത്ത സൈനികനെപ്പോലെയാണ്.

    Published by:Sarika KP
    First published: