ബുധനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 5. ജന്മസംഖ്യ 5 ആയിട്ടുള്ളവര്‍ ഭാഗ്യം നിറഞ്ഞ ആളുകളായിരിക്കും. കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. അവര്‍ക്ക് ഒരേ സമയം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും ഇവര്‍. ഒരു സമയം ഒരാളുമായി സംസാരിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള നിരവധി ആളുകളെ നിരീക്ഷിക്കാന്‍ കഴിയും. കൂടാതെ, ഇത്തരക്കാര്‍ വളരെ റൊമാന്റിക് ആയിരിക്കും. പ്രണയ വിവാഹമാണ് അവര്‍ കൂടുതലായും തെരഞ്ഞെടുക്കുക.
ജന്മസംഖ്യ 5 ആയിട്ടുള്ളവരോട് ആളുകള്‍ക്ക് പെട്ടെന്ന് ആകര്‍ഷണം തോന്നും. എല്ലാ കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അവര്‍ക്ക് എപ്പോഴുമുണ്ടാകും. ജന്മസംഖ്യ 5 ആയിട്ടുള്ളവര്‍ക്ക് 2023 വിജയത്തിന്റെയും അംഗീകാരങ്ങളുടെയും വര്‍ഷം കൂടിയായിരിക്കും.
കരിയറും പണവും
ഈ വര്‍ഷം പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കുന്നതിനുള്ള മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ഭീമന്മാരുമായുള്ള ബന്ധം ഭാവിയില്‍ ഗുണം ചെയ്യും. 2023 നിങ്ങൾക്ക് ശമ്പള വര്‍ധനയോടെ സ്ഥാനക്കയറ്റം ലഭിക്കുന്ന വർഷം കൂടിയായിരിക്കും. ജോലിയില്‍ പ്രമോഷനും ഇവര്‍ക്ക് പ്രതീക്ഷിക്കാം.
2023ല്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമെങ്കിലും, അതെല്ലാം മറികടക്കാന്‍ ശ്രദ്ധിക്കണം. ഏപ്രില്‍, മെയ്, സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങള്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള മികച്ച മാസങ്ങളായിരിക്കും. രാഷ്ട്രീയം, ഗ്ലാമര്‍, സ്പോര്‍ട്സ്, ഇവന്റുകള്‍, മാര്‍ക്കറ്റിംഗ്, മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള ആളുകള്‍ വര്‍ഷത്തിന്റെ പകുതിയോടെ ലക്ഷ്യത്തിലെത്താന്‍ സാധ്യതയുണ്ട്.
പ്രണയം, ബന്ധങ്ങള്‍, വിവാഹം
അവിവാഹിതര്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം പ്രണയവിവാഹങ്ങള്‍ എളുപ്പത്തില്‍ നടക്കുകയും മാതാപിതാക്കള്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. ഏറെ കാലമായി നിലനില്‍ക്കുന്ന പ്രണയ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും വിവാഹം നടക്കുകയും ചെയ്യും. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തമാകും. കൂടാതെ, ഈ വര്‍ഷം യാത്ര ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങള്‍ ഒരു കുട്ടിയ്ക്കായി തയ്യാറെടുക്കുകയാണെങ്കില്‍ അതും സാധ്യമാകും.
2023ല്‍ ജന്മസംഖ്യ 5 ആയിട്ടുള്ളവര്‍ ബന്ധുക്കളുടെ ശ്രദ്ധ നേടിയെടുക്കും. ഈ വര്‍ഷം കുടുംബ ഒത്തുചേരലുകള്‍ പ്രതീക്ഷിക്കാം. അതിന്റെയെല്ലാം ചുമതല നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും പ്രശസ്തി നേടുകയും ചെയ്യും.
പരിഹാരം
ഭാഗ്യ നിറം: പച്ച, വെള്ള
ഭാഗ്യ നമ്പര്‍: 5
ഭാഗ്യ ദിശ: വടക്ക്, കിഴക്ക്
ഭാഗ്യ ദിനം: ബുധന്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.