ഇന്റർഫേസ് /വാർത്ത /life / Numerology | മെയ് അഞ്ചിന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവ സവിശേഷതകൾ

Numerology | മെയ് അഞ്ചിന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവ സവിശേഷതകൾ

മെയ് അഞ്ചിന് ജനിക്കുന്ന കുട്ടികൾ ജീവിതത്തിലെ എല്ലാ മത്സരങ്ങളിലും ഇരട്ട വിജയം കരസ്ഥമാക്കുന്നവരായിരിക്കും

മെയ് അഞ്ചിന് ജനിക്കുന്ന കുട്ടികൾ ജീവിതത്തിലെ എല്ലാ മത്സരങ്ങളിലും ഇരട്ട വിജയം കരസ്ഥമാക്കുന്നവരായിരിക്കും

മെയ് അഞ്ചിന് ജനിക്കുന്ന കുട്ടികൾ ജീവിതത്തിലെ എല്ലാ മത്സരങ്ങളിലും ഇരട്ട വിജയം കരസ്ഥമാക്കുന്നവരായിരിക്കും

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

മെയ് അഞ്ചിന് ജനിക്കുന്ന കുട്ടികൾ ജീവിതത്തിലെ എല്ലാ മത്സരങ്ങളിലും ഇരട്ട വിജയം കരസ്ഥമാക്കുന്നവരായിരിക്കും. അവരുടെ കഴിവുകളും സംസാരവും മറ്റുള്ളവരിൽ അവർക്കുള്ള സ്വീകാര്യത വർധിപ്പിക്കാൻ കാരണമാകും. അവരുടെ വ്യക്തിത്വത്തിന് വല്ലാത്ത ഒരു മാസ്മരിക ഭാവമുണ്ടാകും. എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്ന സ്വഭാവമാണ് അവർക്കുള്ളത്. ജോലിസ്ഥലത്ത് ബോസിന്റെ പ്രിയപ്പെട്ടവരായിരിക്കും ഇക്കൂട്ടർ. കൂടാതെ തന്റെ പങ്കാളിയുടെ സ്‌നേഹം പിടിച്ച് പറ്റാനും ഇവർക്ക് സാധിക്കും. ലോകത്തെ നയിക്കാനും മത്സരങ്ങളിൽ വിജയിക്കാനും ഇവർക്ക് സാധിക്കുന്നതാണ്.

5-5-2023ൽ ജനിച്ച കുഞ്ഞുങ്ങൾക്ക് തങ്ങളുടെ കരിയറിൽ വലിയ ഭാഗ്യം അനുഭവിക്കാൻ സാധിക്കുന്നതാണ്. എന്നാൽ മയക്കുമരുന്ന് ഉപയോഗ ആസക്തി നിയന്ത്രിക്കേണ്ടതാണ്. ഈ കുഞ്ഞുങ്ങൾക്ക് പേരിടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പേരിലെ അക്ഷരങ്ങളുടെ ആകെത്തുക 6 വരാൻ ശ്രദ്ധിക്കണം. കായിക മത്സരങ്ങളിൽ ഇക്കൂട്ടർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. കാരണം ആ മേഖലയിൽ നല്ല പോലെ ശോഭിക്കാൻ ഇവർക്ക് കഴിയും.

 • ഭാഗ്യനിറം: പച്ച, ടീൽ.
 • ഭാഗ്യദിനം: ബുധൻ
 • ഭാഗ്യസംഖ്യ: 5, 6
 • ഭാഗ്യ അക്ഷരം; N, E, D, H, ,M
 • ഭാഗ്യ ദിക്ക്: കിഴക്ക്, വടക്ക്.
 • ഭാഗ്യ കായിക ഇനം: ക്രിക്കറ്റ്, ഫുട്‌ബോൾ.
 • ദാനം ചെയ്യേണ്ടവ: പാവപ്പെട്ടവർക്കോ, പശുക്കൾക്കോ പാൽ, വെള്ളം എന്നിവ ദാനം ചെയ്യുക.
 • ഗണപതിയ്ക്ക് എല്ലാ ബുധനാഴ്ചയും കറുക സമർപ്പിക്കുക.

സംഖ്യാശാസ്ത്രം ( numerology ) എന്ന വാക്ക് നിങ്ങൾ പലപ്പോഴും കേട്ടുകാണും. യഥാർത്ഥത്തിൽ എന്താണ് സംഖ്യാശാസ്ത്രം? അതിൽ 9 വരെയുള്ള നമ്പറുകളെയാണ് (9 numbers) പരാമർശിക്കുന്നത്. എന്തുകൊണ്ടാണ് 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ പറയാത്തത്. ഇവയ്ക്കുള്ള ഉത്തരം ലഭിക്കുന്നതിനു മുമ്പ്, 9 എന്ന നമ്പറിന് ശേഷം ചരിത്രം എന്തുകൊണ്ട് സംഖ്യകൾ കണ്ടുപിടിച്ചില്ല എന്നതിനെ കുറിച്ചറിയണം. 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

First published:

Tags: 2023 Astrology, Numerology