നിങ്ങളുടെ ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍) ആണോ? ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള 2023ലെ വര്‍ഷഫലം അറിയാം.
ചന്ദ്രനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 2. പെട്ടെന്ന് വികാരഭരിതരാകുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരുടെ പരുഷമായ വാക്കുകളും പെരുമാറ്റവും അവരെ എളുപ്പത്തില്‍ വൈകാരികമായി തളര്‍ത്തും. അതുകൊണ്ട് ഇത്തരക്കാര്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ജീവിതം സുരക്ഷിതമല്ലെന്ന് അവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ജീവിതം സെറ്റില്‍ ചെയ്യാന്‍ പക്വതയുള്ളവരായിരിക്കും ഇക്കൂട്ടർ. ക്ഷമയാണ് ഇവരുടെ ഏറ്റവും വലിയ സ്വഭാവസവിശേഷത. ജന്മസംഖ്യ 2 ഉള്ളവര്‍ക്ക് ഇതൊരു മികച്ച വര്‍ഷമാണെങ്കിലും, ചില മോശം സാഹചര്യങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ജോലിഭാരം കാരണം മാനസിക സമ്മര്‍ദ്ദം വർദ്ധിക്കാം. ജോലിയും ജീവിതവും ബാലന്‍സ് ചെയ്യുന്നതിനുള്ള കഴിവും ഇവര്‍ക്ക് ആവശ്യമാണ്.
കരിയര്‍
മികച്ച കരിയര്‍ നേടാനും സാമ്പത്തിക വളര്‍ച്ചയുണ്ടാകാനും 2023 ഒരു മികച്ച വര്‍ഷമായിരിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിസ ലഭിക്കാന്‍ ഇത് ഒരു നല്ല വര്‍ഷമാണ്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെങ്കിലും കരിയറും സാമ്പത്തിക സ്ഥിതിയും ഈ വര്‍ഷം മെച്ചപ്പെടും. ജോലി സമ്മര്‍ദ്ദം കാരണം മാനസിക പിരിമുറുക്കമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഇവര്‍ ഭക്ഷണക്രമവും ജീവിതശൈലിയും ശ്രദ്ധിക്കണം. മറ്റുള്ളവരെ സേവിക്കുന്നതിനൊപ്പം നിങ്ങളെ സ്വയം സ്നേഹിക്കാനും പഠിക്കണം. 2023ല്‍ ജോലിയും വ്യക്തിജീവിതവും ബാലന്‍സ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു ഇടവേള ആവശ്യമാണ്.
ജോലി അന്വേഷിക്കുന്നവര്‍ക്ക് 2023ല്‍ ഒരു നല്ല ജോലി ലഭിക്കും. നിലവില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പ്രൊമോഷനുകളും ഇന്‍ക്രിമെന്റുകളും ഉണ്ടാകും. ജോലിയില്‍ ട്രാന്‍സ്ഫര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതും ലഭിക്കും. ദ്രാവകങ്ങള്‍, മരുന്ന്, കയറ്റുമതി ഇറക്കുമതി, വജ്രം, ഭക്ഷണം, രാസവസ്തു വ്യവസായങ്ങള്‍ എന്നീ ബിസിനസുകാര്‍ക്ക് 2023 ഒരു മികച്ച വര്‍ഷമായിരിക്കും. കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ പ്രൊജക്ടുകളില്‍ നിങ്ങള്‍ വിജയിക്കും. ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ നിങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ മികച്ചതായിരിക്കും.
പ്രണയ ബന്ധവും കുടുംബ ജീവിതവും
സംഖ്യാശാസ്ത്രമനുസരിച്ച് ജന്മസംഖ്യ 2 ഉള്ളവര്‍ക്ക് പ്രണയ ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള മികച്ച വര്‍ഷമായിരിക്കും ഇത്. വീട്ടില്‍ തങ്ങളുടെ പ്രണയവിവാഹം അംഗീകരിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പോസിറ്റീവ് പ്രതികരണം ലഭിക്കും. ഈ വര്‍ഷം നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രണയ ജീവിതവും പങ്കാളിയെയും ലഭിക്കും. ഒരു റൊമാന്റിക് പങ്കാളിയെ കണ്ടെത്താനുള്ള അവസരം 2023ല്‍ ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളും നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ ആദ്യം അംഗീകരിച്ചിരുന്നില്ലെങ്കിലും ഈ വര്‍ഷം അവര്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്യും.
വിവാഹിതരായവര്‍ക്ക് 2023 ഒരു നല്ല വര്‍ഷമാണ്. അവര്‍ കൂടുതല്‍ സമയവും ഒരുമിച്ച് ചെലവഴിച്ചാല്‍ മാത്രമേ അവരുടെ ബന്ധം ദൃഢമാകുകയുള്ളൂ. വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പര പിന്തുണ നല്കുന്നവരായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ ഈ വര്‍ഷം അതിനായി തയ്യാറെടുക്കണം. അവര്‍ക്ക് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാവുന്നതാണ്. യാത്ര പോകാന്‍ സാധ്യതയുള്ള വര്‍ഷമാണിത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍.
ജന്മസംഖ്യ 2 ഉള്ള ആളുകള്‍ക്ക് ഈ വര്‍ഷം സമ്മര്‍ദ്ദം അനുഭവപ്പെടും. എന്നിരുന്നാലും, അവര്‍ക്ക് അവരുടെ സാമൂഹികവും കുടുംബപരവുമായ ജീവിതം ബാലന്‍സ് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ദയയും മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സും നിങ്ങളുടെ കുടുംബത്തെയും സാമൂഹിക ജീവിതത്തെയും ബാലന്‍സ് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം സാധിക്കും. ഈ വര്‍ഷം കുടുംബ ഒത്തുചേരലുകള്‍ ഉണ്ടായേക്കാം. കുറച്ചുകാലമായി കോടതിയില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന കേസുകളില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. 2023ലെ സംഖ്യാശാസ്ത്രമനുസരിച്ച്, ജന്മസംഖ്യ 2 ഉള്ളവര്‍ അവരുടെ ക്ഷമ നിലനിര്‍ത്തേണ്ടത് അതാവശ്യമാണ്.
വിദ്യാര്‍ത്ഥികള്‍
മറ്റൊരു രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2023ല്‍ അത് സാധ്യമാകും. വിദേശത്ത് തുടര്‍പഠനത്തിന് അപേക്ഷിക്കാന്‍ അനുകൂലമായ സമയമാണിത്. ഉന്നത വിദ്യാഭ്യാസം സാധ്യമാകും. നിങ്ങള്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി അന്വേഷിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കും. ജന്മസംഖ്യ 2 ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് നിരന്തരമായി പ്രചോദനം ലഭിക്കണം. അവര്‍ പെട്ടെന്ന് നെഗറ്റീവ് ആകുകയും നിരാശരാകുകയും ചെയ്യും. അതിനാല്‍ ഇവര്‍ പോസിറ്റീവ് ആയി ചിന്തിക്കാന്‍ പഠിക്കണം. പാട്ട് കേള്‍ക്കുന്നത് ഇവര്‍ക്ക് പ്രചോദനം നല്‍കും.
പരിഹാരം: എല്ലാ തിങ്കളാഴ്ചകളിലും വെള്ളവും പാലും ചേര്‍ത്ത് ശിവനെ അഭിഷേകം ചെയ്യുക.മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കുക.
ഭാഗ്യ നിറം: വെള്ള, ഓറഞ്ച്
ഭാഗ്യ നമ്പര്‍: 2, 6
ഭാഗ്യ ദിശ: വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്
ഭാഗ്യ ദിനം: തിങ്കള്‍
ഒഴിവാക്കേണ്ട നിറം: ഇരുണ്ട നിറങ്ങള്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.